ഗായിക അഭയ ഹിരണ്മയി തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. 2014 ല്‍ സിനിമ മേഖലയിലേക്ക് കടന്നുവന്ന അഭയക്ക് പിന്നീട് നിരവധി ഗാനം ആലപിക്കാനുള്ള അവസരം ലഭിച്ചു. ഇതിലെ പല പാട്ടും വൈറല്‍ ആവുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗായിക അഭയ ഹിരണ്മയി, തന്റെ ജീവിതത്തിലെ കുഞ്ഞു സന്തോഷങ്ങളും അതുപോലെ സങ്കടമെല്ലാം ആരാധകരെ അറിയിക്കാറുണ്ട് ഈ ഗായിക.
2022 എന്ന വര്‍ഷം അഭയെ സംബന്ധിച്ച് ഏറെ പ്രത്യേകതകള്‍ ഉള്ളതായിരുന്നു. ഇത് പ്രേക്ഷകര്‍ക്ക് നന്നായിത്തന്നെ അറിയാം. ഈ വര്‍ഷമായിരുന്നു സംഗീതസംവിധായകന് ഗോപി സുന്ദറും അഭയയും തമ്മില്‍ പിരിഞ്ഞത്. ഏറെ വര്‍ഷങ്ങളായി ഒന്നിച്ച് താമസിച്ച ഇരുവരും പിന്നീട് പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ നഷ്ടത്തിന്റെ ഒരു വര്‍ഷം കൂടിയാണ് 2022 അഭയെ സംബന്ധിച്ച്. എന്നാല്‍ അതില്‍ നിന്ന് താരം ഇപ്പോള്‍ പുറത്തു വന്നു. ഇപ്പോള്‍ തന്റെ സന്തോഷകരമായ നിമിഷത്തെ കുറിച്ചാണ് അഭയ പറയുന്നത്.
ക്രിസ്മസ്സിനോട് അനുബന്ധിച്ച് നടത്തിയ അവധി ആഘോഷത്തിന്റെ വീഡിയോയ്ക്കൊപ്പമാണ് അഭയ ഇക്കാര്യം പറഞ്ഞത്. ‘എന്റെ ക്രിസ്മസ് അവധിക്കാലം മനോഹരമായി ഞാന്‍ ആസ്വദിച്ചു. കുറേ ഏറെ ഓര്‍മകള്‍ സൃഷ്ടിച്ചു. ഒരുപാട് നാളുകള്‍ക്ക് ശേഷം വായനയുടെ ലോകം ആസ്വദിച്ചു. ബാല്‍ക്കണിയില്‍ നിന്ന് കുറേ നേരം കടലിനെ നോക്കി നിന്നു. കടല്ത്തികയില് മുങ്ങി കുളിച്ച് ഞാന്‍ എന്റെ സങ്കടങ്ങള്‍ കഴുകിക്കളഞ്ഞു. അജ്ഞാതയായി കഴിയുന്നതിന്റെ സന്തോഷം.. ഒരു ചിത്രശലഭത്തിന്റെ പ്രതീതിയാണ്’ എന്നാണ് അഭയ വീഡിയോയ്ക്കൊപ്പം കുറിച്ചത്.
തിരുവനന്തപുരത്ത് ജനിച്ച ഹിരണ്മയി സംഗീതം ഔപചാരികമായി പഠിച്ചിട്ടില്ല. സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചത് സംഗീതത്തില്‍ ബിരുദാനന്തരബിരുദധാരിയായ സ്വന്തം അമ്മ ലതികയില് നിന്നുമാണ്. കൂടാതെ പ്രൊഫസര്‍. നെയ്യാറ്റിന്‍കര എംകെ. മോഹനചന്ദ്രന്റെ ശിഷ്യ കൂടിയായിരുന്നു അഭയ.