ഗായിക അഭയ ഹിരണ്മഴിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ. പാട്ടിലൂടെ പ്രേക്ഷകര്‍ക്ക് പരിചയമായ താരമാണ് അഭയ. എഞ്ചിനീയറിങ്ങിന് പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ആയിരുന്നു അഭയ സിനിമയില്‍ പാടാന്‍ എത്തിയത്. ഇവിടടെ താരം ചുവട് ഉറപ്പിക്കാന്‍ കാരണം സംഗീതസംവിധായകന് ഗോപി സുന്ദര്‍ തന്നെ. അഭയയുടെ പാട്ടിലുള്ള കഴിവ് കണ്ട് ഗോപി സുന്ദര്‍ താരത്തെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ നിരവധി സിനിമയില്‍ ഗാനം ആലപിക്കാനും ഈ താരത്തിന് കഴിഞ്ഞു. പിന്നീട് തന്റെ ജീവിതത്തിലേക്ക് അഭയയെ ഗോപി സുന്ദര്‍ ക്ഷണിച്ചു.
ഈ അടുത്താണ് ഇവര്‍ വേര്‍പിരിഞ്ഞത് , പിന്നാലെ ഗോപി സുന്ദര്‍ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഭയ ഇടയ്ക്കിടെ പോസ്റ്റ് പങ്കുവെച്ച് എത്താറുണ്ട്. താരം പങ്കുവെക്കുന്ന ഓരോ പോസ്റ്റിലും സങ്കടം നിറഞ്ഞുനില്ക്കുന്നതായി കാണാം. എന്നാല്‍ ഇതൊന്നും തന്റെ ആരാധകര്‍ക്ക് മുന്നില്‍ കാണിക്കാറില്ല അഭയ. ഇപ്പോഴിതാ താരം പങ്കിട്ട ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
അദ്ദേഹത്തിന്റെതായി ഒപ്പം കൂട്ടിയ ഒരേയൊരു വസ്തു. കാനഡയില്‍ പോയി വന്നപ്പോള്‍ ഞാന്‍ സമ്മാനിച്ചതാണിത്. വിശേഷാവസരങ്ങളിലെല്ലാം അദ്ദേഹം ഇത് ധരിക്കാറുണ്ടായിരുന്നുവെന്നുമായിരുന്നു അഭയ കുറിച്ചത്. മനോഹരമായൊരു വാച്ചിന്റെ ഫോട്ടോയ്ക്കൊപ്പമായാണ് അഭയ ഇങ്ങനെ കുറിച്ചത്. എയ്ഞ്ചല്‍ സ്റ്റോറീസ്, മൂത്തവള്‍ തുടങ്ങിയ ഹാഷ് ടാഗുകളും അഭയ ഉപയോഗിച്ചിരുന്നു. അച്ഛനെക്കുറിച്ച് വാചാലയായി നേരത്തെയും അഭയ എത്തിയിരുന്നു.