ഗായിക അഭയ ഹിരണ്മയി തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. 2014 ല്‍ സിനിമ മേഖലയിലേക്ക് കടന്നുവന്ന അഭയക്ക് പിന്നീട് നിരവധി ഗാനം ആലപിക്കാനുള്ള അവസരം ലഭിച്ചു. ഇതിലെ പല പാട്ടും വൈറല്‍ ആവുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗായിക അഭയ ഹിരണ്മയി, തന്റെ ജീവിതത്തിലെ കുഞ്ഞു സന്തോഷങ്ങളും അതുപോലെ സങ്കടമെല്ലാം ആരാധകരെ അറിയിക്കാറുണ്ട് ഈ ഗായിക.
കുട്ടിക്കാലത്ത് ശെമ്മാങ്കുടി ശ്രീനിവാസ അയ്യരെ കണ്ടതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് അഭയ. മദ്രാസില്‍ കലാക്ഷേത്രയില്‍ ആനി കുട്ടീടെ സ്കോളര്‍ഷിപ്പിന് പോയപ്പോ 2 വയസുള്ള എന്നൈ കൂട്ടീ അനുഗ്രഹം വാങ്ങാന്‍ പോയത് എന്നും താരം പോസ്റ്റിനൊപ്പം കുറിച്ചു.
മടിയിലിരുത്തിയാത്തതുകൊണ്ടാണോ ചേര്‍ത്തു നിര്‍ത്തിയത് കൊണ്ടാണോ എന്നറിയില്ല അനുഗ്രഹിച്ചിട്ടുണ്ട് ! എവ്ടെ നിന്നോ ഒരു കാറ്റടിച്ചിട്ടുണ്ട്. എന്റെ അച്ഛന് മാത്രം ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളില്‍ ഒന്ന് …മദ്രാസില്‍ കലാക്ഷേത്രയില്‍ ആനി കുട്ടീടെ സ്കോളര്‍ഷിപ്പിന് പോയപ്പോ 2 വയസുള്ള എന്നൈ കൂട്ടീ അനുഗ്രഹം വാങ്ങാന്‍ പോയത് . സംഗീത കുലപതി ശ്രി ശെമ്മാങ്കുടി ശ്രീനിവാസ ഐയ്യര്‍ .
ലതികയെന്നാണ് പേരെങ്കിലും ആനിക്കുട്ടിയെന്നാണ് അമ്മയെ അച്ഛന് വിളിച്ചിരുന്നതെന്ന് അഭയ പറഞ്ഞിരുന്നു. അടുത്തിടെ അഭയയ്ക്കൊപ്പമായി അമ്മയും പറയാം നേടാം ഷോയിലേക്ക് എത്തിയിരുന്നു. ഇടയ്ക്കിടയ്ക്ക് അദ്ദേഹം തന്നോട് പാടാന്‍ പറയുമായിരുന്നുവെന്ന് ലതിക പറഞ്ഞിരുന്നു.
View this post on Instagram
സംഗീത മത്സരങ്ങളിലെല്ലാം പങ്കെടുത്ത് സമ്മാനങ്ങളൊക്കെ നേടിയെങ്കിലും പിന്നീട് കുടുംബകാര്യങ്ങളുമായി അമ്മയുടെ സംഗീതം ഒതുങ്ങിപ്പോവുകയായിരുന്നുവെന്നും അഭയ പറഞ്ഞിരുന്നു.