Film News

ഇതാണ് എന്റെ ഫെമിനിസം, വൈറലായി കുടുംബിനിയുടെ കുറിപ്പ്.. കയ്യടിച്ച് സോഷ്യൽ മീഡിയ

കഴിഞ്ഞ കുറേ ദിവസങ്ങളായി എന്താണ് ഫെമിനിസം എന്ന തരത്തിലുള്ള ഒരുപാട് ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ അരങ്ങേറുന്നത്. പലപ്പോഴും ഫെമിനിസം എന്ന പേരിൽ അരങ്ങേറുന്ന സംഭവങ്ങൾ യഥാർത്ഥ ഫെമിനിസം അല്ല എന്നും അവ സ്യൂഡോ ഫെമിനിസം ആണെന്നും എന്ന തരത്തിലുള്ള ചർച്ചകളാണ് അധികവും പുരോഗമിക്കുന്നത്. സിനിമാതാരങ്ങളും സാമൂഹിക പ്രതിനിധികളും മാത്രമല്ല ചർച്ചകളിൽ പങ്കെടുക്കുന്നത്. സാധാരണ കുടുംബിനികൾ വരെ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ അവരുടെ അഭിപ്രായങ്ങൾ തുറന്നു പറയുന്നു. അത്തരത്തിൽ ഒരു കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.

- Advertisement -

“ഞാൻ ഒരു ഫെമിനിസ്റ്റാണ്.

ഭർത്താവിനൊപ്പം സ്വാതന്ത്ര്യവും അധികാരവും എനിക്കും വേണം. അതുകൊണ്ട് ഭർത്താവ് എഴുന്നേൽക്കുന്നതിനു മുന്നേ 4. 30 നു അലാറം വെച്ചു എഴുന്നേൽക്കും. എന്നിട്ടു പ്രഭാതകൃത്യങ്ങൾ നടത്തി ഷോപ്പിലേക്ക് പോകാൻ ഒരുങ്ങിയതിനു ശേഷം അദ്ദേഹത്തെ വിളിച്ചുണർത്തും. ( എങ്ങാനും ഞാനുറങ്ങിപ്പോയാൽ അന്നത്തെ കാര്യം സ്വാഹാ)

ഞങ്ങൾ രണ്ടുപേരും നാലേ മുക്കാലിനു ഷോപ്പിലേക്ക് പോകും. കൃത്യം അഞ്ചുമണിക്ക് കട തുറക്കും. കട തുറന്നതിനു ശേഷം അദ്ദേഹം മുറ്റമൊക്കെ തൂത്തു വാരുമ്പൊഴേക്കും ഞാൻ ചായ റെഡിയാക്കും. പിന്നെ കച്ചവടമായി. ഈ സമയത്ത് ഞാൻ വടകളുണ്ടാക്കും. ഒമ്പതു മണിക്ക് ഞാൻ വീട്ടിലേക്ക് തിരിച്ചു വന്നു വീട്ടിലെ പണിയെടുക്കും. അതു കഴിഞ്ഞ് വീണ്ടും ഷോപ്പിലേക്ക്. അപ്പോൾ ഭർത്താവ് വീട്ടിലേക്ക് റെസ്റ്റിനു വരും. ആ സമയത്ത് ഞാൻ തനിച്ച് കച്ചവടം ചെയ്യും.

അദ്ദേഹം നാലുമണിക്ക് റെസ്റ്റ് കഴിഞ്ഞു വന്നാൽ പിന്നെ ഒന്നിച്ചു കുറച്ചു സമയം കച്ചവടം. അതു കഴിഞ്ഞ് ഞാൻ വീണ്ടും വീട്ടിലേക്ക് വരും. വീട്ടിലെ അല്ലറ ചില്ലറ പണികൾ. വീണ്ടും കടയിലേക്ക്. രാത്രി കടയിലെ ചായപാത്രങ്ങളെലാം കഴുകി വെച്ച് പത്തരയ്ക്ക് സമത്വത്തോടെ ഞങ്ങൾക്ക് രണ്ടുപേരും വീട്ടിലേക്ക്…!!

ഇതാണ് എന്റെ ഫെമിനിസം…!!” – സിന്ധു പെരുവമ്പ എന്ന വ്യക്തി ആണ് സമൂഹമാധ്യമങ്ങളിൽ ഈ പോസ്റ്റ് ഇട്ടത്.

പോസ്റ്റ് ഇട്ടു നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇതാണ് യഥാർത്ഥ ഫെമിനിസം എന്നാണ് കമൻറുകളിൽ എല്ലാവരും അഭിപ്രായപ്പെടുന്നത്. എന്നാൽ ചില ആളുകൾ ഈ കുറിപ്പിനെ എതിർത്തുകൊണ്ടും കമൻറുകളിൽ എത്തുന്നുണ്ട്. അത്തരത്തിൽ ഉള്ളവർക്ക് നല്ല മറുപടിയും സിന്ധു നൽകുന്നുണ്ട്. ഒരുപാട് ആളുകൾ ആണ് സിന്ധുവിന്റെ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നതും.

Athul

Recent Posts

വർഷങ്ങൾക്കു ശേഷം അച്ഛനുമായി സംസാരിച്ച് സായി കൃഷ്ണന്റെ അച്ഛൻ, ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ഒരു മത്സരാർത്ഥിയുടെ കൂടി ജീവിതം മാറിമറിയുന്നു

ബിഗ് ബോസ് ആറാം സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ വൈൽഡ് കാർഡ് എൻട്രി ആയി…

4 hours ago

വികസനത്തിന് വോട്ട് ചെയ്യണം എന്ന് രശ്മിക, രശ്മിക മോദിക്ക് വോട്ട് അഭ്യർത്ഥിക്കുന്നു എന്നും ഇത് ചീപ്പായ പരിപാടിയാണെന്നും ആരോപിച്ച് താരത്തിനെതിരെ ഇന്ത്യ മുന്നണി അണികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും…

4 hours ago

കുങ്കുമപ്പൂവ് പരമ്പരയിലെ നടി അശ്വതിയെ ഓർമ്മയില്ലേ? പുതിയ വിശേഷം അറിയിച്ചു നടി, ആശംസകൾ അർപ്പിച്ചു പ്രേക്ഷകർ

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അശ്വതി. പ്രസില്ല റെജിൻ എന്നാണ് ഇവരുടെ യഥാർത്ഥ…

5 hours ago

രശ്മികയ്ക്ക് അപ്രതീക്ഷിത മറുപടിയുമായി നരേന്ദ്ര മോദി, നടി അവസാനം പങ്കുവെച്ച വീഡിയോയെ അഭിനന്ദിച്ചാണ് നരേന്ദ്രമോദി വന്നത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും…

5 hours ago

നടൻ ഹക്കീം ഷാ വിവാഹിതനായി, ആർഭാടങ്ങൾ ഒന്നുമില്ലാതെ രജിസ്റ്റർ മാരേജ്, മാതൃകാപരം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹക്കീം ഷാ. മലയാള സിനിമയിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ഇപ്പോൾ ഇദ്ദേഹം…

5 hours ago

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂളിലെ അഴുക്കുചാലില്‍.ഒടുവിൽ സ്കൂളിന് തീയിട്ടു

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.…

12 hours ago