Film News

മലയാള സിനിമയിൽ അല്പം സെൻസിബിൾ ആയിട്ടുള്ള വ്യക്തി എന്ന നിലയിലാണ് നിങ്ങളെ കണ്ടിട്ടുള്ളത്. ഇങ്ങനെ അപമാനിക്കരുത്, അപേക്ഷയാണ്. പൃഥ്വിരാജിനെതിരെ രൂക്ഷ വിമർശനവുമായി സിൻസി അനിൽ.

കടുവ എന്ന പുതിയ പൃഥ്വിരാജ് ചിത്രത്തിലെ ഒരു പരാമർശം ഏറെ വിവാദമായിരുന്നു. മാതാപിതാക്കളുടെ പാപത്തിന്റെ ഫലമായിട്ടാണ് ഡിസേബിൾഡ് ആയിട്ടുള്ള കുട്ടികൾ ജനിക്കുന്നത് എന്ന് അർത്ഥം വരുന്ന ഒരു പരാമർശം ആയിരുന്നു ഇത്. ഇപ്പോഴിതാ ഇതിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് സിൻസി അനിൽ. സിൻസി സാമൂഹികവാദിപത്തിൽ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ.

- Advertisement -

ഒരു വാക്കുപോലും ഇതിനെ കുറിച്ച് എഴുതണ്ട എന്നുകരുതി.. എന്നിട്ടും ജന്മനാകിട്ടിയ പ്രതികരണശേഷി അതിനു സമ്മതിക്കുന്നില്ല… കണ്ണടച്ച് തിരിഞ്ഞും മറിഞ്ഞും കിടന്നു… ഉറങ്ങാൻ കഴിയുന്നില്ല…
അതുപോലൊരു (പഠന വൈകല്യമുള്ള) കുഞ്ഞിന്റെ അമ്മ ആയ ഞാൻ പ്രതികരിച്ചില്ലെങ്കിൽ പിന്നെ ആര് എന്ന ചോദ്യം കുറച്ചു നേരമായി മനസ്സിൽ കിടന്നു വിങ്ങുന്നു..Prithviraj Sukumaran നിങ്ങളോടാണ്…
മലയാള സിനിമയിൽ അല്പം സെൻസിബിൾ ആയിട്ടുള്ള ഒരാൾ എന്നാണ് ഞാൻ അടങ്ങുന്ന സമൂഹം നിങ്ങളെ വിലയിരുത്തിയിട്ടുള്ളത്…അതുകൊണ്ടാണ് നിങ്ങളോട് സംസാരിക്കാൻ ആഗ്രഹിക്കുന്നത്…
സംഭാഷണം എഴുതിയവർ ആരുമാകട്ടെ…സംവിധാനം ചെയ്തവരും ആരുമാകട്ടെ…
ഈ ഡയലോഗ് നിങ്ങൾ പറയുമ്പോൾ നിങ്ങള്ക്ക് അതിൽ അസ്വഭാവികത ഒന്നും തോന്നിയില്ലേ….???
ഇങ്ങനെ ഉള്ള കുഞ്ഞുങ്ങൾ ജനിക്കുന്നത് മാതാപിതാക്കൾ ചെയ്ത പാപത്തിന്റെ ഫലം എന്ന് പറഞ്ഞു വാങ്ങുന്ന കൈയടിയിൽ നിന്നും എന്താണ് നിങ്ങൾ സമൂഹത്തിലേക്ക് നൽകുന്ന സന്ദേശം????
8 മാസം ഗർഭത്തിൽ ഉണ്ടായിരുന്ന എന്റെ മകന് അംനിയോട്ടിക്‌ ഫ്ലൂയിഡ് ലീക്ക് ആയി പോയതിനെ തുടർന്ന് പ്രസവ സമയത്തു തലച്ചോറിലേക്ക് ഓക്സിജൻ കിട്ടാതെ വന്നത് കൊണ്ടുണ്ടായ തകരാർ ആണെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്… എന്ത് തരം വൈകല്യമാണെങ്കിലും അങ്ങനെയുള്ള ഓരോ കുഞ്ഞുങ്ങൾക്കും അങ്ങനെ സംഭവിക്കുന്നതിനു ഓരോ കാരണങ്ങൾ ഉണ്ടാകും…
സിനിമയിലെ ഡയലോഗ് കാണാതെ പഠിച്ചു പറയുമ്പോഴും കുറച്ച് കൂടെ ഉത്തരവാദിത്തം കാണിക്കാമായിരുന്നു…
നിങ്ങളിൽ നിന്ന് അത് പ്രതീക്ഷിക്കുന്നുണ്ട് ഇന്നത്തെ തലമുറ…
ഒഴിവാക്കാമായിരുന്ന അല്ലെങ്കിൽ യാതൊരു ആവശ്യവുമില്ലാത്ത ഒരു വാചകം കൊടുത്തു നിങ്ങൾ മുറിവേല്പിച്ചത് ഒരു ജന്മം മുഴുവനും ഇങ്ങനെ ഉള്ള കുഞ്ഞുങ്ങൾക്കായി ജീവിതം മാറ്റി വച്ച മനുഷ്യരെയാണ്…
അങ്ങനെ ഒരു അമ്മയാണ് ഞാനും…ഞാൻ എന്ത് മഹാപാപം ചെയ്തിട്ടാണ് എനിക്ക് ഇങ്ങനെ ഒരു കുഞ്ഞ് ഉണ്ടായതെന്നു ഒരു നിമിഷം പോലും ഞാൻ ചിന്തിച്ചിട്ടില്ല… പകരം അവനെ വളർത്താൻ പ്രാപ്തിയുള്ള അമ്മ ഞാൻ ആയത് കൊണ്ടാണ് അവൻ എന്നിലേക്ക് വന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്…
അങ്ങനെ ആണ് ഭിന്നശേഷിക്കാരായ ഓരോ മക്കളുടെയും മാതാപിതാക്കൾ വിശ്വസിക്കുന്നത്…
അവരെ വളർത്തികൊണ്ട് വരാൻ ഞങ്ങൾ എടുക്കുന്ന ഒരോ പ്രയത്നങ്ങളിലും ഒരു പ്രതീക്ഷയുണ്ട്… ഞങ്ങളുടെ മക്കളെ കുറിച്ചുള്ള സ്വപ്നങ്ങളുണ്ട്….. നിങ്ങളുടെ മകളിൽ നിങ്ങൾക്കുള്ള അതെ പ്രതീക്ഷകൾ തന്നെ…
ഒരു വാക്ക് പോലും നിങ്ങളെ പോലുള്ളവർ അവർക്കു വേണ്ടി സംസാരിക്കാറില്ല…
ഇതെഴുതുമ്പോൾ പോലും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്…
നിങ്ങളുടെ ഈ ചിത്രം കണ്ടു ഹൃദയം മുറിയാത്ത ഒരു ഭിന്നശേഷിക്കാരന്റെ മാതാപിതാക്കളും ഉണ്ടാവില്ല…..
ഒന്നും ചെയ്തില്ലെങ്കിലും ഇങ്ങനെ അപമാനിക്കരുത്…
അപേക്ഷയാണ്…
Shaji Kailas Listin Stephen
ന്യായീകരിക്കാനും വിമർശിക്കാനും വരുന്നവരോടാണ്…
ദയവു ചെയ്തു പോസ്റ്റ്‌ ഇഷ്ടപ്പെട്ടില്ലെങ്കിൽ scroll ചെയ്തു പോയേക്കുക..
ഈ വിഷയത്തിൽ എന്നെ വിമർശിക്കാൻ നിങ്ങള്ക്ക് യോഗ്യത ഇല്ല…
എന്റെ യോഗ്യത ഞാൻ അങ്ങനെ ഒരു മകന്റെ അമ്മയാണ് എന്നത് തന്നെയാണ്.
Abin Sunny

Recent Posts

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

3 mins ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

22 mins ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

44 mins ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

59 mins ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

2 hours ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

3 hours ago