നടന് സിമ്പുവും നടി കീര്‍ത്തി സുരേഷും ഒന്നിക്കുന്നു. സംവിധായിക സുധ കൊങ്കരയും കെജിഫ് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസും ഒന്നിക്കുന്ന ചിത്രത്തിലാണ് ഇവര്‍ ഒന്നിച്ച് എത്തുന്നത്. അങ്ങനയെങ്കില്‍ ഇതാദ്യമായാണ് കീര്‍ത്തിയും സിമ്പുവും നായികാ, നായകന്മാര് ആയി എത്തുന്നത്. എന്നാല്‍ ഇതിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവന്നില്ല.
നേരത്തെ സുധ കൊങ്കരയും ഹോംബാലെ ഫിലിംസും ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അന്ന് കൂടുതല്‍ വിവരം പുറത്തുവന്നില്ല. അതേസമയം ചിത്രത്തിന്റെ മുന്നിലും പിന്നിലെല്ലാം മികച്ച താരങ്ങള്‍ തന്നെയാണ് ഉള്ളത്. അതുകൊണ്ട് ഈ സിനിമ ഏറെ പ്രതീക്ഷ ഉള്ളതാണ്.
ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് ഹോംബാലെ ഫിലിംസ് പ്രഖ്യാപന വേളയില്‍ കുറിച്ചത്.
സൂരറൈ പോട്ര് എന്ന ചിത്രമാണ് സുധാ കൊങ്കരയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. സൂര്യ നായകനായി എത്തിയ ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായികയായി എത്തിയത്. ചിത്രത്തിലെ അഭിനയത്തിന് ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് അപര്‍ണയും സൂര്യയും അര്‍ഹരായിരുന്നു.
അതേസമയം കൊറോണ കുമാര്‍’എന്ന ചിത്രമാണ് സിമ്പുവിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ഒരു ചിത്രം. ഗോകുല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വെങ്കിട്പ്രഭുവിന്റെ മാനാട് എന്ന ചിത്രമാണ് താരത്തിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.