ഒരു കാലത്ത് മലയാള സിനിമയുടെ മിന്നി നിന്ന ഗ്ലാമർ താരമായിരുന്നു സിൽക്ക് സ്മിത, ഇപ്പോൾ താരം നമ്മെ വിട്ട് പിരിഞ്ഞിരിക്കുകയാണ്, മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും താരം തന്റെ സാനിധ്യം അറിയിച്ചിട്ടുണ്ട്, ഒരു ഗ്ലാമർ നടി എന്നതിലുപരി മികച്ചൊരു മനുഷ്യ സ്നേഹി കൂടിയായിരുന്നു സിൽക്ക്, അവരുടെ മരണ ശേഷം അവരെ മലയാളികൾ കൂടുതൽ ഇഷ്ടപെടുന്നു.. ഗ്ലാമർ വേഷങ്ങളിൽ ഉപരി അവർ മികച്ചൊരു നടിയും നർത്തകിയുമാണ്.
ഇപ്പോൾ ടിക് ടോക്കിൽ സിൽക്സ് സ്മിതയുടെ സാധൃശ്യമുള്ള വീഡിയോ വൈറലായി മാറുകയാണ്, താരം ചെയ്യുന്നതും സിൽക്കിന്റെ വീഡിയോകളാണ്. സ്ഫടികം എന്ന മോഹന്‍ലാല്‍-ഭരതം കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ സില്‍ക്ക് സ്മിതയെ ഒരു പെണ്‍കുട്ടി അനുകരിക്കുന്നതാണ് വീഡിയോ. വീഡിയോ കണ്ടാല്‍ സില്‍ക്ക് ജീവനോടെ വന്ന് നിന്ന് പറയുന്നതല്ലേ എന്നൊരു നിമിഷമെങ്കിലും കാഴ്ചക്കാര്‍ ചിന്തിക്കും.
മുന്‍പും സില്‍ക്ക് സ്മിതയുടെ രൂപസാദൃശ്യമുളള പെണ്‍കുട്ടിയുടെ ടിക് ടോക് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സ്മിതയും രജനീകാന്തും അഭിനയിച്ച ‘പേസ കൂടാത്’ എന്ന ഗാനമാണ് പെണ്‍കുട്ടി ടിക് ടോക്കിനായി തിരഞ്ഞെടുത്തത്.