പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടന് സിജു വില്സന് പരിക്കേറ്റു. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.
താരത്തിന്റെ മൂക്കിനാണ് പരിക്കേറ്റത്. അപകടത്തിന് പിന്നാലെ പ്രഥമ ശുശ്രൂഷ നേടുന്ന വീഡിയോയും സിജു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
‘ആശാന്റെ മൂക്കിടിച്ചു പരത്തി’ എന്ന രസകരമായ ക്യാപ്ഷനോടെയാണ് നടന് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്.
സിനിമകളിലെ സംഘട്ടന രംഗങ്ങള്‍ താന്‍ എപ്പോഴും ആസ്വദിക്കാറുണ്ടെന്ന് വീഡിയോയ്ക്കൊപ്പം താരം കുറിച്ചു.
‘എന്റെ സിനിമകളില്‍ സംഘട്ടന രംഗങ്ങള്‍ ചെയ്യാന്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു, കാരണം ഇത് സിനിമയിലെ ഏറ്റവും മികച്ച ഭാഗങ്ങളിലൊന്നായി എനിക്ക് തോന്നുന്നു, ഞാന്‍ അത് ശരിക്കും ആസ്വദിക്കുന്നുണ്ട്.
ചില സമയങ്ങളില്‍ എനിക്ക് പരുക്കേല്‍ക്കാറുണ്ട്, പക്ഷേ ഞാന്‍ എന്നെത്തന്നെ സ്വയം മോട്ടിവേറ്റ് ചെയ്യും. കാരണം വേദനയും ഇതിന്റെയൊരു ഭാഗമാണ്.
റിസ്ക് എടുക്കുന്നത് ഒരിക്കലും നിര്‍ത്തരുത്, പുതിയ ഉയരങ്ങളിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുക.
മികച്ച ഫൈറ്റ് കൊറിയോഗ്രാഫി ഒരുക്കിയതിന് സില്‍വ മാസ്റ്ററിന് നന്ദി’, സിജു വില്സന് കുറിച്ചു.
അതേസമയം നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സിജു വില്സന് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നമൃത നായികയാകുന്ന ചിത്രത്തില്‍ സിദ്ദിഖ്, ബാലു വര്‍ഗീസ്, മനോജ് കെ.യു., ലെന എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയുടെ ചിത്രീകരണം കണ്ണൂരില്‍ പുരോഗമിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…