Bigboss

റോക്കി ഹൗസിലേക്ക് റീ എൻട്രി നടത്തുന്നതിൽ എനിക്ക് കുഴപ്പമില്ല.റോക്കിയുമായി മീറ്റിങ്ങൊന്നും പ്ലാനിലില്ല;സിജോ

കഴിഞ്ഞ ദിവസമാണ് സിജോ ഷോയിൽ നിന്നും പ്രേക്ഷക വിധിപ്രകാരം പുറത്തായത്. തൊണ്ണൂറ് ദിവസത്തോളം ഹൗസിൽ നിന്നശേഷമാണ് സിജോയുടെ പടിയിറക്കം.ഈ എവിക്ഷൻ പക്ഷെ സിജോ ഒട്ടും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. അത് അവതാരകൻ മോഹൻലാൽ ചോ​ദിച്ചപ്പോൾ സിജോ പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മൂന്ന് മാസം അടുപ്പിച്ചുള്ള ചെന്നൈ വാസത്തിനുശേഷം തിരികെ കേരളത്തിലെത്തിയ സിജോയ്ക്ക് ​ഗംഭീര സ്വീകരണമാണ് ആരാധകരും കുടുംബാ​ഗങ്ങളും സുഹൃത്തുക്കളും ചേർന്ന് നൽകിയത്.ഹൗസിൽ താരത്തിന്റെ ഉറ്റ സുഹൃത്തുക്കളായിരുന്ന സായിയും നന്ദനയും വരെ സിജോയെ സ്വീകരിക്കാൻ എയർപ്പോട്ടിൽ‌ എത്തിയിരുന്നു. ഇപ്പോഴിതാ ഷോയിലെ അനുഭവങ്ങളെ കുറിച്ച് സിജോ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഞാൻ ഹാപ്പിയാണ്. തൊണ്ണൂറ് ദിവസം നിൽക്കാൻ സാധിച്ചു. ആദ്യമായി ബി​ഗ് ബോസിലേക്ക് ശ്രമിച്ചത് ഈ സീസണിലാണ്. അതിൽ തന്നെ സെലക്ഷനും കിട്ടി. ദിവസം പന്ത്രണ്ട് മെഡിസിൻ വരെ കഴിക്കേണ്ട അവസ്ഥയുണ്ടായിരുന്നു. ആ സമയത്ത് എന്റെ കൈത്താങ്ങായിരുന്നു സായിയും നന്ദനയും. അവരോടുള്ളത് ഉള്ളിൽ നിന്നും വന്ന സൗഹൃദമാണ്. അത് അവസാനം വരെ ഉണ്ടാകും.

- Advertisement -

മറ്റൊന്ന് ജാസ്മിന് ഒരു കപ്പ് എന്ന രീതിയിൽ സീസൺ പോകുന്നതായി തോന്നിയിട്ടില്ല. റോക്കി ഹൗസിലേക്ക് റീ എൻട്രി നടത്തുന്നതിൽ എനിക്ക് കുഴപ്പമില്ല.‍ എനിക്ക് റീ എൻട്രി കിട്ടുമ്പോൾ‌ ഞാനും പോകും. ബി​ഗ് ബോസ് എന്റെ മാത്രം ഷോയല്ലല്ലോ. അതുകൊണ്ട് തന്നെ ആര് വരണം വരണ്ട എന്നൊന്നും തീരുമാനിക്കാൻ എനിക്ക് പറ്റില്ല. അയാൾ വരുന്നെങ്കിൽ വരട്ടെ. എന്റെ ബോഡി വെയിറ്റ് ഒരുപാട് കുറ‍ഞ്ഞു. അത് ഒന്ന് റെഡിയാക്കി എടുക്കണം.ഭക്ഷണത്തിന്റെ കാര്യത്തിൽ ഒരുപാട് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. അടുത്ത വീക്കിൽ ഒരു ചെക്കപ്പ് കൂടിയുണ്ട്. റോക്കിയുമായി മീറ്റിങ്ങൊന്നും പ്ലാൻ ചെയ്യുന്നില്ല. അതിനെ പറ്റി പിന്നീട് ഒരു ദിവസം ഡീറ്റെയിലായി സംസാരിക്കാം. ആ സംഭവം ഓർക്കാൻ പോലും ഞാൻ ആ​ഗ്രഹിക്കുന്നില്ല. ഇനി എന്തിനാണ് അത് ഓർത്തിട്ട്. അനുഭവിക്കേണ്ടത് ഞാൻ അനുഭവിച്ച് കഴിഞ്ഞു.എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യത്തെ പറ്റി ഞാൻ ഇനി എന്തിനാണ് മീറ്റിങ് വെക്കുന്നത്. ആ​ഗസ്റ്റ് അ‍ഞ്ചിന് ഒരു ഓപ്പറേഷൻ കൂടി ഇനി എനിക്കുണ്ടെന്നാണ് സിജോ പറഞ്ഞത്.

Anusha

Recent Posts

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

3 hours ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

3 hours ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

15 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

16 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

16 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

18 hours ago