കുറച്ച് ദിവസങ്ങളായി ശ്വാസതടസ്സത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സിദ്ദിഖിന്റെ മകൻ അന്തരിച്ചത്.സിദ്ദിഖിന്റെ മൂത്തമകനെ കുറിച്ച് അധികമാര്‍ക്കും അറിയാന്‍ സാധ്യതയില്ല. മാധ്യമങ്ങളുടെ മുന്നില്‍ നിന്നെല്ലാം വര്‍ഷങ്ങളായി മകനെ മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു താരം. എന്തുകൊണ്ട് അങ്ങനെ ചെയ്തു എന്ന ചോദ്യത്തിന് സിദ്ദിഖ് തന്നെ തുറന്ന് സംസാരിച്ചിരുന്നു.സിദ്ദിഖിന്റെ ആദ്യ ഭാര്യയിലുള്ള മൂത്തമകനാണ് റാഷിന്. ഭിന്നശേഷിക്കാരനായ മകനെ കുറിച്ചോ തന്റെ കുടുംബത്തിലെ കാര്യങ്ങളോ സിദ്ദിഖ് വെളിപ്പെടുത്താന്‍ ആഗ്രഹിച്ചിട്ടില്ല. എന്നാല്‍ ഇളയമകനും നടനുമായ ഷഹീന്റെ വിവാഹത്തോട് കൂടിയാണ് താരകുടുംബത്തിലെ വിശേഷങ്ങള്‍ കൂടുതലായും ചര്‍ച്ചയായത്.
അതേ സമയം ഈ മകനെ കുറിച്ച് സിദ്ധിഖിന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമേ അറിയുമായിരുന്നുള്ളു. മകനൊരു ഭിന്നശേഷിക്കാരനായത് കാരണം മറ്റുള്ളവരുടെ സഹതാപം വേണ്ടെന്ന തീരുമാനത്തിലാണ് അവനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടാതിരുന്നത്. മാത്രമല്ല ഒരു കൊച്ച് കുഞ്ഞിനെ നോക്കുന്നത് പോലെയുള്ള പരിഗണനയും സ്നേഹവും കൊടുത്താണ് സാപ്പിയെ എല്ലാവരും നോക്കിയിരുന്നത്. കഴിഞ്ഞ വര്‍ഷം സാപ്പിയുടെ മുപ്പത്തിയേഴാം ജന്മദിനം ആഘോഷമാക്കിയ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്.