നീണ്ട ഇടവേളയ്ക്ക് ശേഷം എത്തിയ ഷാരൂഖ് ഖാന് ചിത്രം പത്താന് മികച്ച വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. ദീപിക പദുകോണ്‍ നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് സിദ്ധാര്‍ഥ് ആനന്ദ് ആയിരുന്നു.
സിദ്ധാര്‍ഥ് ആനന്ദ് കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം 500 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് പ്രദര്‍ശനം തുടരുമ്പോള്‍ സിദ്ധാര്‍ഥിന്റെ അപ്കമിംഗ് പ്രോജക്റ്റിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ദ നേടുന്നത്.
തെലുങ്ക് താരം പ്രഭാസും ഹൃത്വിക് റോഷനും നായകനായി എത്തുന്ന സിനിമയാണ് സിദ്ധാര്‍ത്ഥ് അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ മൈത്രി മൂവി മേക്കേഴ്സ് ആണ് സിനിമ നിര്‍മ്മിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചിത്രം തെലുങ്കിലും ഹിന്ദിയിലുമായിട്ടാകും ഒരുങ്ങുക.
ഇന്ത്യന്‍ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ബജറ്റിലാവും ഈ ചിത്രം ഒരുങ്ങുകയെന്നും അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഈ പ്രോജക്റ്റ് ആരംഭിക്കുന്നതിന് മുന്‍പ് നിലവില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന മറ്റൊരു സിനിമ സിദ്ധാര്‍ഥ് ആനന്ദിന് പൂര്‍ത്തീകരിക്കാനുണ്ട്.
ഹൃത്വിക് റോഷനാണ് ഈ ചിത്രത്തിലെയും നായകന്. അതേസമയം സിദ്ധാര്‍ത്ഥിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണ് പത്താന്.2019 ല്‍ തിയറ്ററുകളിലെത്തിയ വാര് എന്ന ചിത്രവും മികച്ച ബോക്സ് ഓഫീസ് വിജയം നേടിയിരുന്നു.
ഹൃഥ്വിക് റോഷനും ടൈഗര്‍ ഷ്രോഫുമായിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.അതേസമയം പോജക്റ്റ് കെ യുടെ ഷൂട്ടിങ് തിരക്കിലാണ് പ്രഭാസ്. സലാറാണ് പ്രഭാസിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.