Kerala News

ജാമ്യം തേടി സിദ്ദിഖ് കാപ്പന്‍ സുപ്രിംകോടതിയിലേക്ക്

ജാമ്യം തേടി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ സുപ്രിംകോടതിയിലേക്ക്. അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് സിദ്ദിഖ് കാപ്പന്‍ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായിട്ട് ഒക്ടോബറില്‍ രണ്ട് വര്‍ഷം തികയും.

- Advertisement -

ഹത്‌റാസ് ബലാത്സംഗ കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടയിലാണ് സിദ്ദിഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിക്ക് അടുത്ത് മഥുര ടോള്‍ പ്ലാസയില്‍ വച്ച് 2020 ഒക്ടോബര്‍ അഞ്ചിനായിരുന്നു അറസ്റ്റ്. സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് അറസ്റ്റ് ചെയ്ത ശേഷം സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

സിദ്ദിഖ് കാപ്പനെതിരെ പിന്നീട് യു.എ.പി.എ ചുമത്തി. കാപ്പനും സഹയാത്രികരും വര്‍ഗീയ കലാപം ഉണ്ടാക്കാനും സാമൂഹിക സൗഹാര്‍ദം തകര്‍ക്കാനും ശ്രമിച്ചെന്ന് ആരോപിച്ചാണ് യു.എ.പി.എ പ്രകാരം കേസെടുത്തത്. മഥുരയിലെ പ്രാദേശിക കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് സിദ്ദിഖ് കാപ്പന്‍ ഹൈക്കോടതിയെ സമീപിച്ചത്. അടുത്തിടെ ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളി. അതിനിടെ സിദ്ദിഖ് കാപ്പന്റെ ജുഡീഷ്യല്‍ കസ്റ്റഡി തുടരുന്നതില്‍ യു.എന്‍ പ്രത്യേകദൂത മേരി ലോവ്‌ലര്‍ ആശങ്ക പ്രകടിപ്പിച്ചു. 2020ല്‍ അറസ്റ്റിലായ സിദ്ദിഖ് കാപ്പന് ജാമ്യം നിഷേധിക്കപ്പെടുന്നുവെന്ന് മേരി ലോവ്‌ലര്‍ പറഞ്ഞു.

Rathi VK

Recent Posts

സ്വന്തം കുഞ്ഞിനെ ഈ പേരാണോ വിളിക്കുന്നത്? നീയൊക്കെ ഒരു അമ്മയാണോ? മകനെ അത്തരത്തിൽ അഭിസംബോധന ചെയ്തതിനെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി സീരിയൽ താരം ഡിമ്പിൾ റോസ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഡിമ്പിൾ റോസ്. അടുത്തിടെ ഇരട്ടക്കുട്ടികൾക്ക് താരം ജന്മം നൽകിയിരുന്നു. എന്നാൽ അതിൽ ഒരു…

11 hours ago

അവർ ഒന്നുമില്ലാതെ ഒറ്റയ്ക്ക് തരണമെന്ന് ആ നടൻ പറഞ്ഞു – വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തലുമായി ബോളിവുഡ് നടി

ബോളിവുഡ് സിനിമ മേഖലയിലെ മുൻനിര നടിമാരിൽ ഒരാളാണ് ഇഷാ കോപ്പികർ. ഇപ്പോൾ സിനിമ മേഖലയിൽ നിന്നും ആദ്യകാലങ്ങളിൽ ഇവർക്ക് അനുഭവിക്കേണ്ടിവന്ന…

11 hours ago

ആദ്യമായി രാഷ്ട്രീയ ചുവയുള്ള പ്രസ്താവന നടത്തി നടൻ സൂര്യ, വിജയ്ക്ക് പിന്നാലെ സൂര്യയും രാഷ്ട്രീയത്തിലേക്ക് എന്ന അഭ്യൂഹം ശക്തം

മലയാളികൾക്ക് അടക്കം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമിഴ് നടൻ സൂര്യ. ഇപ്പോൾ ഇദ്ദേഹത്തിൻറെ ഭാഗത്തുനിന്നും വരുന്ന ഒരു പ്രതികരണം…

12 hours ago

ഹിറ്റ് സിനിമകളുടെ സംവിധായകൻ അന്തരിച്ചു, വിടവാങ്ങുന്നത് മലയാളത്തിലെ ക്ലാസിക് സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള സംവിധായകൻ

വളരെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മലയാള സിനിമയിൽ ഒരു വിടവ് കൂടി ഉണ്ടായിരിക്കുകയാണ്. സംവിധായകൻ വേണുഗോപാൽ രാമാട്ട്…

12 hours ago

ഇന്നൊരു സിനിമയ്ക്ക് വാങ്ങുന്നത് 250 കോടി, എന്നാൽ ആദ്യ സിനിമയിൽ വിജയ് വാങ്ങിയ ശമ്പളം എത്രയെന്ന് അറിയുമോ? വെളിപ്പെടുത്തലുമായി പിതാവ് ചന്ദ്രശേഖർ

കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ ആരാധകരുള്ള നടന്മാരിൽ ഒരാളാണ് ദളപതി വിജയ്. ഇദ്ദേഹം ഇന്ന് ഇദ്ദേഹത്തിൻറെ അമ്പതാം പിറന്നാൾ ആഘോഷിക്കുകയാണ്. അതേസമയം…

13 hours ago

ജയം രവിയും ഭാര്യയും വേർപിരിയാൻ പോകുന്നു? 21 വർഷങ്ങൾക്ക് മുൻപത്തെ ഓർമ്മ പുതുക്കി ഭാര്യ ആരതി

തമിഴിൽ ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ജയം രവി. ഇദ്ദേഹത്തിന്റെ ഭാര്യ ആണ് ആരതി. ഇവർ രണ്ടുപേരും വിവാഹമോചനം നേടാൻ…

13 hours ago