മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാമന്ത. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും ഈ താരത്തിന് മലയാളികൾ നൽകിവരുന്ന സ്വീകരണം വളരെ വലുതാണ്. ഇതിന് കാരണം മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി തമിഴ് തെലുങ്ക് സിനിമകളിൽ സാമന്ത ആയിരുന്നു നായിക എന്നതുകൊണ്ടാണ്. ഇന്ന് താരം ഔദ്യോഗികമായി തൻറെ വിവാഹമോചനം പ്രഖ്യാപിച്ചിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ ആണ് സാമന്ത വിവാഹമോചന വാർത്ത പ്രഖ്യാപിച്ചത്. തെലുങ്കു താരം നാഗചൈതന്യ ആയിരുന്നു സാമന്തയുടെ ഭർത്താവ്.
കുറച്ചു വർഷങ്ങൾക്ക് മുൻപാണ് ഇരുവരും വിവാഹം ചെയ്യുന്നത്. വർഷങ്ങളുടെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം ചെയ്യുന്നത്. സാമന്ത നായികയായി അഭിനയിച്ച ആദ്യ തെലുങ്ക് ചിത്രത്തിലെ നായകൻ ആയിരുന്നു നാഗചൈതന്യ. വിണ്ണൈ താണ്ടി വരുവായ എന്ന തമിഴ് സിനിമയുടെ തെലുങ്ക് റീമേക്ക് ആയിരുന്നു ഇത്. തെന്നിന്ത്യയിലെ സൂപ്പർ കപ്പിൾ ആയിരുന്നു ഇവർ. അതുകൊണ്ടുതന്നെ ഇവരുടെ വിവാഹമോചന വാർത്ത ആരാധകർക്ക് താങ്ങാവുന്നതിലും അധികമാണ്.
നാഗചൈതന്യയും ആയി പ്രണയത്തിൽ ആവുന്നതിനു മുൻപ് സാമന്തയ്ക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നു. തെലുങ്ക് നടൻ സിദ്ധാർത്തുമായി താരം പ്രണയത്തിലായിരുന്നു. എന്നാൽ പിന്നീട് താരം ഈ ബന്ധം വേർപെടുത്തുക ആയിരുന്നു. സിദ്ധാർഥ് അമിതമായി സാമന്തയെ കണ്ട്രോൾ ചെയ്യാൻ ശ്രമിച്ചത് കൊണ്ടാണ് സാമന്ത ഈ ബന്ധം വേർപെടുത്തിയത് എന്നാണ് റൂമറുകൾ. ഇതിനു ശേഷമായിരുന്നു സാമന്തയും നാഗചൈതന്യയും തമ്മിൽ പ്രണയത്തിലാകുന്നത്. ഇപ്പോൾ സിദ്ധാർത്ത് നടത്തിയിരിക്കുന്ന പ്രതികരണമാണ് വിവാദമാകുന്നത്. ട്വിറ്ററിലാണ് ഈ പ്രതികരണം താരം നടത്തിയിരിക്കുന്നത്.
“സ്കൂളിൽ നിന്നും ഞാൻ പഠിച്ച ഏറ്റവും ആദ്യത്തെ പാഠങ്ങളിൽ ഒന്ന് ഇതായിരുന്നു – ചതിക്കുന്നവർ ഒരിക്കലും ഗുണം പിടിക്കില്ല. നിങ്ങളുടേത് എന്താണ്?”. എന്തായാലും നിരവധി ആളുകളാണ് താരത്തെ എതിർത്തുകൊണ്ട് രംഗത്തെത്തുന്നത്. ഇതൊന്നും പറയാനുള്ള സമയമല്ല ഇത് എന്നാണ് എല്ലാവരും ഒരുപോലെ അഭിപ്രായപ്പെടുന്നത്. ഇത് ഒരുമാതിരി പുരകത്തുമ്പോൾ വാഴ വെട്ടുന്ന ഏർപ്പാട് ആയി പോയി എന്നാണ് താരത്തിനോട് ആരാധകർ ഉപദേശിക്കുന്നത്. കുറച്ചുകൂടി പക്വതയുള്ള അഭിപ്രായം പറയണം എന്ന് ആയിരുന്നു എന്നാണ് താരത്തിനെ ആരാധകർ ഉപദേശിക്കുന്നത്.