Celebrity news

ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് വേറൊരു രീതിയിലായിരുന്നു. ഞാനാണ് ഡൊമിനേറ്റ് ചെയ്തത്.ശ്രീക്ക് കുട്ടികള്‍ വേണമെന്നേയുണ്ടായിരുന്നില്ല ഞാനാണ് നിര്‍ബന്ധിച്ചത്.

മലയാളികൾക്ക് സുപരിചിതമായ താരമാണ് ശ്വോമേനോൻ.ടെലിവിഷൻ ഷോകളിലും സോഷ്യൽ മീഡിയയിലുമെല്ലാം സജീവമായ ശ്വേതയ്ക്ക് ഒരുപാട് ആരാധകരുണ്ട്. ഇപ്പോൾ മിനിസ്ക്രീൻ പരിപാടികളിലൂടെയാണ് ശ്വേതയെ കൂടുതലായി കാണുന്നത്. അതുകൊണ്ട് തന്നെ കുടുംബപ്രേക്ഷകർക്ക് താരത്തോട് ഒരു പ്രത്യേക സ്നേഹമുണ്ട്. ശ്വേതയുടെ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് താൽപര്യമാണ്.ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ ശ്വേത 2011 ലാണ് ശ്രീവത്സൻ മേനോനെ വിവാഹം കഴിക്കുന്നത്. 2012 ലാണ് ഇവർക്ക് സബൈന ജനിക്കുന്നത്. ജനിച്ചപ്പോൾ തന്നെ വൈറലായി മാറിയ കുഞ്ഞാണ് സബൈന. ബ്ലസ്സി സംവിധാനം ചെയ്ത കളിമണ്ണ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സബൈന ജനിക്കുന്നത്. ചിത്രത്തിന് വേണ്ടി ശ്വേതയുടെ പ്രസവം ലൈവായി ചിത്രീകരിച്ചിരുന്നു.

- Advertisement -

ഇപ്പോഴിതാ സ്റ്റാർ മാജിക് വേദിയിലും മകളുടെ ജനനത്തെക്കുറിച്ചും, കളിമണ്ണ് സിനിമയെക്കുറിച്ചും, ഭര്‍ത്താവിന്റെ പിന്തുണയെക്കുറിച്ചും വാചാലയായിരിക്കുകയാണ് ശ്വേത മേനോൻ.ഭർത്താവിന് കുട്ടികൾ വേണമെന്ന് ഉണ്ടായിരുന്നില്ലെന്നും തന്റെ നിർബന്ധമായിരുന്നെന്നും ശ്വേത പറഞ്ഞു. ‘ശ്രീക്ക് കുട്ടികള്‍ വേണമെന്നേയുണ്ടായിരുന്നില്ല. ഞാനാണ് നിര്‍ബന്ധിച്ചത്. ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് വേറൊരു രീതിയിലായിരുന്നു. ഞാനാണ് ഡൊമിനേറ്റ് ചെയ്തത്. എനിക്കൊരു പെണ്‍കുട്ടി വേണമെന്നുണ്ടായിരുന്നു. ഇരട്ടക്കുട്ടികളായിരുന്നുവെങ്കില്‍ കുറേക്കൂടി ഹാപ്പിയായേനെ. മൂന്ന് ഇരട്ടക്കുട്ടികളായിരുന്നുവെങ്കില്‍ കൂടുതൽ നന്നായേനെ. എന്റെ ആദ്യത്തെ പ്രസവം കണ്ടതോടെ മൂപ്പര്‍ക്ക് മതിയായി. ഭാര്യയെ ഇനി വേദനിപ്പിക്കേണ്ട എന്നാണ് അദ്ദേഹത്തിന്റെ തീരുമാനം’,

മറ്റൊന്ന്,വിവാഹത്തിന് മുന്നേ കേട്ടതാണ് കളിമണ്ണിന്റെ കഥയെന്നും പറയുകയുണ്ടായി. ‘ഞാന്‍ കല്യാണം കഴിക്കുന്നതിന് മുൻപാണ് കളിമണ്ണിന്റെ കഥ കേള്‍ക്കുന്നത്. എനിക്ക് അഭിനയിക്കാന്‍ പറ്റും. ഗര്‍ഭിണിയാവുന്ന സമയത്തെ കാര്യങ്ങളെല്ലാം ചിത്രീകരിക്കണമെന്ന ആഗ്രഹം എന്റെ മനസിലുണ്ടായിരുന്നു. പ്രഗ്നന്റായ ശേഷം ഞാന്‍ ആദ്യം വിളിച്ചത് ബ്ലസിയേട്ടനെയാണ്. ആണോ, എന്നാല്‍ എനിക്ക് കഥ എഴുതണമെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനുമുന്‍പ് എനിക്ക് ശ്രീയെ കാണണം എന്നും പറഞ്ഞിരുന്നു. ശ്രീയുടെ സംശയങ്ങളെല്ലാം മാറ്റണം’,’എന്ത് ഷൂട്ട് ചെയ്താലും അതിന്റെ ഹാര്‍ഡ് ഡിസ്‌ക്ക് എന്റെയും ശ്രീയുടെയും കൈയ്യിലായിരിക്കണമെന്ന നിബന്ധനയുണ്ടായിരുന്നു. ഒരു ക്ലിപ്പ് പോലും എവിടെയും കൊടുക്കില്ല. മോള്‍ക്ക് 14 വയസാവുമ്പോള്‍ ഒരു ഗിഫ്റ്റായി ഇത് ഞാന്‍ കൊടുക്കും. അതാണ് എന്റെയൊരു ആശയം. അവളെങ്ങനെയാണ് ഈ ലോകത്തേക്ക് വന്നതെന്ന് അവള്‍ അറിയണം. എന്റെ പ്രഗ്നന്‍സി തുടക്കം മുതല്‍ ഡെലിവറി വരെ വീഡിയോയില്‍ ചെയ്യാന്‍ പറ്റി. ഞാന്‍ മരിച്ചുപോയാലും ആളുകള്‍ ഇത് കാണണമെന്ന് എനിക്കുണ്ടായിരുന്നുവെന്നും താരം പറഞ്ഞു.

Anusha

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

11 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

11 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

12 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

13 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

13 hours ago