ചക്കപ്പഴത്തിലൂടെ വന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ശ്രുതി രജനീകാന്ത്. ഇതില്‍ പൈങ്കിളി എന്ന കഥാപാത്രം വളരെപ്പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ന് കേരളം കടന്നും താരത്തിന് ആരാധകര്‍ ഏറെയാണ്. ബാലതാരമായി മലയാളം ടെലിവിഷനില്‍ ശ്രുദ്ധി എത്തിയിരുന്നെങ്കിലും ആളുകള്‍ തിരിച്ചറിഞ്ഞത് ചക്കപ്പഴത്തിലൂടെ ആണ്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്രുതി ഇപ്പോള്‍ പങ്കുവെച്ച ഫോട്ടോയാണ് വൈറലാകുന്നത്. നേരത്തെ വേറിട്ട തരത്തിലുള്ള ചിത്രവുമായി നടി എത്തിയിരുന്നു. ഇതെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാവാര്. ഇപ്പോള്‍ ശ്രുതി പങ്കിട്ട ഫോട്ടോയ്ക്ക് താഴെ നിരവധി കമന്റ് ആണ് വരുന്നത് .
തല മുണ്ഡനം ചെയ്ത നിലയില്‍ ഉള്ള പുതിയ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത് ശ്രുതി തന്നെയാണ്. നിമിഷങ്ങള്‍ക്ക് അകം ഫോട്ടോസ് മറ്റ് സോഷ്യല്‍ മീഡിയ പേജുകളില്‍ വൈറലായി. ശ്രുതി രജനികാന്തിന് എന്ത് പറ്റി, പുതിയ ലുക്കിന് പിന്നിലെ കാരണം എന്താണ് എന്ന് അന്വേഷിച്ച് ഇറങ്ങിയിരിയ്ക്കുകയാണ് ചില ആരാധകര്‍.
എന്നാല്‍ ശ്രുതി മുടി കളഞ്ഞിട്ടില്ല, ക്യാമറ ഫില്‍ട്ടര്‍ ഉപയോഗിച്ച് തന്റെ പുതിയ ലുക്ക് ആസ്വദിക്കുകയായിരുന്നു. ‘ആരാണ് ഒരു മാറ്റം ആഗ്രഹിക്കാത്തത്, പഴയതിലും അധികം എനിക്ക് എന്നോട് ഇഷ്ടം തോന്നുന്നു’ എന്ന ക്യാപ്ഷനോടെയാണ് ശ്രുതി ഫോട്ടോ പങ്കുവച്ചത്. പിന്നീടുള്ള പോസ്റ്റുകളില്‍ പുഷ്പ എന്ന ചിത്രത്തിലെ ഫഹദിന്റെ ലുക്കിനൊപ്പം ചേര്‍ത്ത് വച്ച ശ്രുതിയുടെ ഫോട്ടോയും കാണാം.