ചക്കപ്പഴം എന്ന പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട നിരവധി പേരെ നമുക്ക് അറിയാം. ഇതില്‍ പൈങ്കിളിയായി എത്തുന്നത് നടി ശ്രുതി രജനികാന്ത് ആണ്. ഈ പേരിലൂടെ തന്നെ പൈങ്കിളി ശ്രദ്ധ നേടി. അശ്വതി ശ്രീകാന്തും പരമ്പരയില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സ്ക്രീനിലെ പോലെ തന്നെ പുറത്തും ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോഴിതാ അഭിമുഖത്തിനിടെ തന്റെ വിശേഷം പങ്കുവെക്കുന്നതിനിടെ, അശ്വതി ശ്രീകാന്തിനെ വിളിച്ച് ശ്രുതി പ്രാങ്ക് ചെയ്തു. അവതാരകന്റെ നിര്‍ദ്ദേശപ്രകാരം ആയിരുന്നു ഈ ഒരു പ്രാങ്ക്.
അശ്വതിയെ വിളിച്ച് അവതാരകന് മോശമായി പെരുമാറുന്നു എന്നായിരുന്നു ശ്രുതി പറഞ്ഞത്. തന്നോട് ഒരുപാട് വ്യക്തിപരമായതും, അശ്ലീലമാതുമായ ചോദ്യം ചോദിക്കുന്നു, വല്ലാതെ ഇറിട്ടേറ്റ് ചെയ്യുന്നു എന്നൊക്കെ ശ്രുതി വിളിച്ച് പറഞ്ഞപ്പോള്‍, ‘നീ ഇട്ടിട്ട് ഇറങ്ങി പോരൂ, ആരെ പേടിക്കാനാണ്’ എന്നായിരുന്നു അശ്വതിയുടെ പ്രതികരണം.
എനിക്ക് വരണം എന്നുണ്ട് വണ്ടിയില്ല എന്ന് പറഞ്ഞപ്പോള്‍ കാറും എടുത്ത് ശ്രുതി കൂട്ടാന്‍ വരാന്‍ പോലും അശ്വതി തയ്യാറായി. എന്നാല്‍ പിന്നീട് അവതാരകനുമായി വഴക്കിടുന്നതായി ശ്രുതി അഭിനയിച്ചപ്പോള്‍ പ്രാങ്ക് ആവും എന്ന് അശ്വതി തിരിച്ചറിയുകയായിരുന്നു.
അതേസമയം തന്റെ ഡിപ്രഷനെ കുറിച്ചും ഇതിനുശേഷം ഡോക്ടറെ കണ്ടപ്പോള്‍ ഏതെങ്കിലും പെറ്റ്സിനെ നിര്ദേശിച്ചതിനെക്കുറിച്ചും ശ്രുതി പറഞ്ഞു. നേരത്തെ തനിക്ക് അത്തരം കാര്യങ്ങളോട് താല്പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ആദ്യം ഒരു കിളിയെ വാങ്ങിച്ചു എന്നാല്‍ അതുമായി അറ്റാച്ച് വന്നില്ല. ശേഷമാണ് വളര്‍ത്തു നായയെ മേടിച്ചത്. ഇപ്പോള്‍ അവന് ഇല്ലാതെ തനിക്ക് പറ്റില്ല എന്ന് ശ്രുതി പറഞ്ഞു.