ശ്രുതി രജനീകാന്ത് എന്ന നടിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ചക്കപ്പഴം എന്ന ടെലിവിഷൻ പരമ്പരയിലൂടെ ആണ് താരം ശ്രദ്ധ നേടുന്നത്. നിരവധി ആരാധകർ ആണ് ശ്രുതിക്ക് ഉള്ളത്. മോഡലിംഗ് രംഗത്തും ഇപ്പോൾ ശ്രുതി സജീവം. ഇപ്പോഴിതാ ഒരു അനുഭവം പങ്കു വയ്ക്കുകയാണ് ശ്രുതി.
സ്കൂളിൽ പഠിച്ചപ്പോൾ ഉള്ള ഒരു അനുഭവമാണ് താരം പങ്കുവയ്ക്കുന്നത്. വളരെ രസകരമായ അനുഭവമാണ് ഇത്. തൻറെ അനിയൻ ദൗർബല്യമാണ് എന്ന് ശ്രുതി പറയുന്നു. അവൻ കരയുന്നത് കാണാൻ തനിക്ക് തീരെ ഇഷ്ടമല്ല. സ്കൂളിൽ പഠിക്കുന്ന സമയത്ത് ക്ലാസിൽ പഠിക്കുന്ന ഒരു പയ്യൻ അവനെ തല്ലി. പയ്യനെ ചെന്നുകണ്ട് എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നത് ഇനി അങ്ങനെ ചെയ്യരുത് എന്ന് താൻ ഉപദേശിച്ചു. ക്ലാസ് ടീച്ചറിനോട് ശ്രദ്ധിക്കാൻ ഏൽപ്പിച്ച് മടങ്ങുകയും ചെയ്തു.
പിറ്റേന്ന് ക്ലാസിൽ ഇരുന്നപ്പോൾ അനിയൻറെ കൂട്ടുകാരായ ഒരു സംഘം കുട്ടികൾ വന്നു ആ പയ്യൻ അവനെ വീണ്ടും തല്ലുന്നു എന്ന് പറഞ്ഞു. അവനെ ആരെങ്കിലും ഉപദ്രവിക്കുന്നത് തനിക്ക് ഇഷ്ടപ്പെടില്ല. കേട്ടപ്പോൾ താൻ കാര്യം അന്വേഷിക്കാൻ അവിടെ പോയി. താൻ ഇനിയും തല്ലും വേണമെങ്കിൽ പോയി കേസ് കൊടുക്ക് എന്ന് പ്രകോപനപരമായ രീതിയിൽ അവൻ സംസാരിച്ചു.
ഇതുകേട്ടപ്പോൾ ദേഷ്യം കൊണ്ട് ഞാൻ അവൻറെ കരണത്തടിച്ചു. തൻറെ അഞ്ചു വിരലിൻ്റെ പാട് അവൻറെ മുഖത്ത് പതിഞ്ഞു കിടന്നിരുന്നു. അവൻറെ അച്ഛനമ്മമാർ അഭിഭാഷകർ ആണ് എന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു. അവർ വന്ന് വലിയ ബഹളം ഒക്കെ ഉണ്ടാക്കി. തൻറെ സീനിയേഴ്സ് തന്നെ ഗുണ്ടാ എന്നൊക്കെ വിളിച്ചു. പക്ഷേ ആ കുട്ടി ഇപ്പോൾ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് എന്നും താരം പറയുന്നു.