Film News

ആനക്കൂട്ടത്തെ കാണാന്‍ ഭര്‍ത്താവിന്റെ തോളില്‍ കയറി ശ്രിന്ദ !! വൈറലായി ചിത്രം !!

ശക്തമായതും രസകരമായതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറിയ താരമാണ് ശ്രിന്ദ. നിവിൻ പോളിയുടെ നായികയായി വെള്ളിത്തിരയിലെത്തിയ താരം ഇന്ന് തിരക്കുള്ള ഒരു നായികയാണ്. രസകരമായ ചിത്രം പങ്കുവെച്ച്‌ ഭര്‍ത്താവിന് പിറന്നാള്‍ ആശംകള്‍ അറിയിച്ചിരിക്കുകയാണ് നടി ശ്രിന്ദ. ഭര്‍ത്താവ് സിജുവിന്റെ തോളില്‍ കയറി ഇരിക്കുന്ന ശ്രിന്ദയെയാണ് ചിത്രത്തില്‍ കാണുന്നത്. പിറന്നാള്‍ ആശംസ അറിയിക്കാന്‍ ഇതിലും മികച്ച ചിത്രമില്ല എന്നാണ് താരം കുറിക്കുന്നത്.

- Advertisement -

‘നമ്മള്‍ ഒന്നിച്ചുള്ള ഈ നിമിഷം എന്റെ ഹൃദയത്തോട് എന്നും ചേര്‍ന്നു നില്‍ക്കുന്നു. നിന്റെ ജന്മദിനം ആഘോഷിക്കാന്‍ ഇതല്ലാതെ മറ്റൊരു ചിത്രം പങ്കുവയ്ക്കുന്നതിനെക്കുറിച്ച്‌ എനിക്ക് ചിന്തിക്കാന്‍ പറ്റാത്തത് എന്തുകൊണ്ടാണ്. നീയെന്നും എന്നെ ഉയരങ്ങളില്‍ എത്തിച്ചിട്ടേയുള്ളൂ..(അക്ഷരാര്‍ത്ഥത്തില്‍).. പുതിയ കാഴ്ചപ്പാടില്‍ നിന്ന് ജീവിതം കാണാനും നീയെന്നെ പ്രാപ്തയാക്കി. സിജുവിന്റെ തോളില്‍ ഞാന്‍ എന്തിനാണ് കയറിയിരിക്കുന്നതെന്ന് ചിന്തിക്കുന്നവര്‍ക്കായി, ദൂരെ നില്‍ക്കുന്ന ആനക്കൂട്ടത്തെ കാണാനായി എന്നെ എടുത്തുയര്‍ത്തിയതാണ്. അങ്ങനെ അല്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ എനിക്ക് നഷ്ടമായി പോയേക്കാവുന്ന കാഴ്ചയായിരുന്നു അത്.’- ശ്രിന്ദ കുറിച്ചു.

Athul

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

5 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

6 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

6 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

6 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

7 hours ago