1993 ല്‍ ഫാസില്‍ സംവിധാനം ചെയ്ത പ്രശസ്തമായ ഒരു സൈക്കോ ത്രില്ലര്‍ മലയാള ചലചിത്രമാണ് മണിച്ചിത്രത്താഴ്. മധു മുട്ടം തിരക്കഥ രചിച്ച ഈ ചിത്രത്തില്‍ മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ ശോഭനയുടെ കഥാപാത്രം ശ്രദ്ധനേടിയിരുന്നു. മറ്റു താരങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചു.
ഇപ്പോഴിത ചിത്രത്തിലെ ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന പാട്ടിന്റെ ഗാനരംഗത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ശോഭന. ഈ ഗാനം ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നു. ഗാനരംഗത്തെ ശോഭനയുടെ പ്രകടനം ഏവരേയും അത്ഭുതപ്പെടുത്തിയിരുന്നു.
ശോഭനയും ശ്രീധറും ആണ് ചിത്രത്തില്‍ നാഗവല്ലിയും രാമനാഥനുമായി എത്തിയത്. ഇരുവരുടെയും നൃത്തം ആയിരുന്നു ഗാനത്തിന്റെ ഹൈലൈറ്റ്. കറുത്ത നിറത്തിലെ തറയില്‍ നിന്നുകൊണ്ടായിരുന്നു ഇരുവരും നൃത്തം ചെയ്തത്. തറയിലെ തിളക്കം ആ പാട്ടില്‍ കാണുവാനും കഴിയും. തറയില്‍ എണ്ണ പുരട്ടിയത് കൊണ്ടാണ് അങ്ങനെ തിളക്കം വന്നതെന്ന് പറയുകയാണ് ശോഭന.
എണ്ണമയമുള്ള തറയില്‍ നൃത്തം ചെയ്യാന്‍ താനും ശ്രീധറും ഏറെ ബുദ്ധിമുട്ടിയെന്നും ശോഭന ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നു. തന്റെ നൃത്ത വിദ്യാലയത്തിലെ കുട്ടികള്‍ക്ക് ഗാനത്തിന്റെ ചുവടുകള്‍ ശോഭന പറഞ്ഞു കൊടുക്കുന്നതും വീഡിയോയില്‍ കാണാം.