ബിഗ്ബോസ് സീസൺ5ലൂടെ പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമുള്ള താരങ്ങളാണ് അഖിൽ മാരാറും ശോഭയും.അഖിൽ മസ്കറ്റിൽ വെച്ച് പങ്കെടുത്ത പരിപാടിയുടെ ഒരു വീഡിയോ ആണോ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. അഖിലും ഈ വീഡിയോ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.ചിലർ അഖിലിനോടായി ചില ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. അഖിൽ ഹൗസിൽ വന്നപ്പോൾ പറഞ്ഞൊരു ഡയലോഗ് ആദ്യ ഘട്ടത്തിൽ അഖിലിനോട് അനിഷ്ടത്തിന് കാരണമായെന്നാണ് ആരാധകരിൽ ഒരാൾ ചൂണ്ടിക്കാട്ടിയത്. ‘താൻ ബിഗ് ബോസ് കാണുന്ന ഒരാൾ അല്ല, ആദ്യ ദിവസം അഖിലിനെ മോഹൻലാൽ ഷോയിൽ പരിചയപ്പെടുത്തി കഴിഞ്ഞപ്പോൾ താങ്കൾ ഒരു ഡയലോഗ് പറഞ്ഞിരുന്നു. ഞാൻ സംവിധായകനാണെന്ന് കരുതി സാർ എന്നെ വഴക്ക് പറയാതിരിക്കേണ്ടെന്ന്. അത് കേട്ടപ്പോൾ ഇവനെന്ത് ജാഡയാണെന്നാണ് തോന്നിയത്. എന്നാൽ പോകെ പോകെ അഖിൽ ഇല്ലെങ്കിൽ ബിഗ് ബോസ് സീസൺ 5 ഇല്ലെന്ന അവസ്ഥയായി’, എന്നായിരുന്നു ആരാധകൻ പറയുന്നുണ്ട്.
മറ്റൊന്ന് ഇതാണ്,ശോഭ വിശ്വനാഥുമായി അഖിൽ മാരാരിന് എന്താണ് പ്രശ്നം എന്നാണ്. ഇതിന് തനിക്ക് പ്രശ്നവും ഇല്ലെന്നാണ് അഖിൽ നൽകിയ മറുപടി. ‘എനിക്ക് ശോഭയോടെന്നല്ല, ആരോടും പ്രശ്നമില്ല. ഒരുപക്ഷേ ശോഭയോട് ചോദിച്ചാൽ അവർ മറ്റെന്തെങ്കിലും പറഞ്ഞേക്കാം’, എന്നായിരുന്നു ചിരിച്ചുകൊണ്ട് അഖിൽ പറഞ്ഞത്.സീസൺ 5 ൽ വെച്ച് പരസ്പരം കൊമ്പ് കോർത്ത താരങ്ങളായിരുന്നു ശോഭയും അഖിലും. എന്നാൽ ഫിനാലെയിൽ ഇവർ പരസ്പരം പ്രശ്നങ്ങൾ പറഞ്ഞ് തീർത്തു. പക്ഷേ സീസൺ കഴിഞ്ഞ് പല തവണ പല മത്സരാർത്ഥികളും പരസ്പരം കാണുകയും സ്നേഹം പങ്കിടുകയും ചെയ്തിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും ഇവർ രണ്ട് പേരും തമ്മിൽ കണ്ടിട്ടില്ല. ഷോ കഴിഞ്ഞാൽ അഖിലിന്റെ വീട്ടിലേക്ക് താൻ പോകുമെന്ന് ശോഭ പറഞ്ഞിരുന്നുവെങ്കിലും ശോഭ പോയിട്ടില്ല.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…