Film News

നീയെന്നും പുഞ്ചിരിച്ചു കൊണ്ട് ചുറ്റും സന്തോഷം പരത്തുന്നു ; സന്തോഷ വാര്‍ത്ത പങ്കുവെച്ച് നടി ശിവദ

പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയ ദമ്പതികളാണ് ശിവദയും മുരളീകൃഷ്ണനും. സ്‌ക്രീനില്‍ തിളങ്ങിയിരുന്ന ഇരുവരും സോഷ്യല്‍ മീഡിയയിലും സജീവമാണ്. നീണ്ടകാലത്തെ പ്രണയത്തിന് ശേഷം വീട്ടുക്കാരുടെ സമ്മതപ്രകാരമാണ് ഇവര്‍ വിവാഹം കഴിച്ചത്. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സീരിയല്‍ സിനിമാരംഗത്ത് പ്രവര്‍ത്തിച്ച ആളാണ് മുരളീകൃഷ്ണ.

- Advertisement -

അതേസമയം അമ്മയായതിന് ശേഷമാണ് ശിവദ സോഷ്യല്‍ മീഡിയയിയല്‍ നിറസാന്നിധ്യമായത്. മകളുടെ ചിത്രവും ഭര്‍ത്താവിന്റെ ചിത്രമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട് താരം. ഇപ്പോള്‍ ശിവദ തന്റെ മകളുടെ പിറന്നാളിന് കുറിച്ച ആശംസാ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.


‘നീയെന്റെ ഉള്ളിലായിരിക്കവേ വയറ്റില്‍ ചവിട്ടിയതൊക്കെ ഇന്നലെയെന്ന പോലെ ഓര്‍ക്കുന്നു. ഇന്ന് നിനക്കു രണ്ടു വയസ്സു തികയുന്ന ഈ വേളയില്‍ ഞാനും നിന്റെ അച്ഛനും നിന്നെ എത്രത്തോളം സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നുവെന്ന് നിനക്ക് തിരിച്ചറിയാനാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ക്ക് സംഭവിച്ച ഏറ്റവും മികച്ച കാര്യമെന്നത് നീ ജനിച്ചതാണ്.


നീ തന്നെയാണ് ഞങ്ങളുടെ ജീവിതകാല സന്തോഷവും. ശിവദ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. അരുന്ധതീ, നിനക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും നീയെന്നും പുഞ്ചിരിച്ചു കൊണ്ട് ചുറ്റും സന്തോഷം പരത്തുകയെന്നും ശിവദ കുറിച്ചു.. എന്റെ കൊച്ചു രാജകുമാരിയ്ക്ക് ജന്മദിനാശംസകളെന്നും ശിവദ കുറിച്ചിരിക്കുന്നു.


‘എന്റെ കരിയറും കുടുംബവും വളരെ സന്തുലിതമായിരിക്കുന്നെന്ന് എല്ലാവരും പറയുമ്പോഴൊക്കെ എനിക്ക് എപ്പോഴും വലിയ സന്തോഷമാണ് തോന്നാറുള്ളത്, കുടുംബത്തിനും. പക്ഷെ ഇന്ന് എന്നിലെ അമ്മയെ സംബന്ധിച്ചിടത്തോളം ഒരു ബുദ്ധിമുട്ടേറിയ ദിവസമായിരുന്നു.’ മകളുടെ പിറന്നാളിന് കൂടാനാവാത്തതിലെ സങ്കടം പങ്കുവെച്ചിരിക്കുകയാണ് ശിവദ ഇപ്പോള്‍.


‘എന്റെ കുഞ്ഞുമായി സമയം ചെലവഴിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഈ ജന്മദിനം വളരെ ഡൌണായി തോന്നി. അരുന്ധതി നിന്നെ ഒരുപാട് മിസ് ചെയ്യുന്നു മോളേ. ഇത് ഇനി ഒരിക്കലും സംഭവിക്കാതിരിക്കരുതേ എന്നാഗ്രഹിക്കുന്നു. ഒരുപാട് സ്‌നേഹത്തിന്റെ ആലിംഗനങ്ങള്‍ ചെയ്യുന്നു. ഞാന്‍ അവളെ അലങ്കരിച്ച രീതിയെക്കുറിച്ച് ഒന്നും പറയാനില്ല’ എന്നും താരം കുറിച്ചു.

 

Anusha

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

2 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

2 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

9 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

14 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

24 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

24 hours ago