Film News

ശിവൻ സ്വയം കോമാളി ആയി മാറുകയാണ്, ശിവൻ്റെ പ്രവർത്തികൾ കണ്ട് പ്രേക്ഷകർ പറയുന്നത് ഇങ്ങനെ – ഇങ്ങനെയൊക്കെ ചെയ്താൽ ആരായാലും പറഞ്ഞു പോകും എന്ന് ശിവാഞ്ജലി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് സാന്ത്വനം. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പരമ്പര റേറ്റിംഗ് ചാർട്ടിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കുടുംബ വിളക്ക് എന്ന പരമ്പരയെ അട്ടിമറിച്ചുകൊണ്ട് ആയിരുന്നു സാന്ത്വനം ഈ നേട്ടം സ്വന്തമാക്കിയത്. പരമ്പര ഇത്രയും വലിയ വിജയം ആകുവാൻ കാരണം ഇതിലെ കഥാപാത്രങ്ങൾ തന്നെയാണ്. ഒരു കുടുംബത്തിലെ കഥയാണ് പരമ്പര പറയുന്നത്. മൂന്ന് ദമ്പതികൾ മാത്രം ഉണ്ട് ഈ വീട്ടിൽ. ഇവർക്ക് എല്ലാവർക്കും തന്നെ അവരുടേതായ പേഴ്സണൽ പ്രശ്നങ്ങളുമുണ്ട്, അതേസമയം കുടുംബത്തെ മുഴുവൻ ബാധിക്കുന്ന പ്രശ്നങ്ങളും ഉണ്ട്. ഇതെല്ലാം തന്നെ ഇഴചേർന്ന് അതാണ് ഇവരുടെ ജീവിതം. ഈ കഥയാണ് പരമ്പര പറയുന്നത് എന്നതുകൊണ്ടുതന്നെ മലയാളികൾ ഇരുകയ്യും നീട്ടിയാണ് ഈ പരമ്പരയെ സ്വീകരിച്ചത്.

- Advertisement -

ഈ പരമ്പരയിലെ ജനപ്രിയ ജോഡികൾ ആരാണ് എന്ന ചോദ്യത്തിന് ഒരു ഉത്തരം മാത്രമേ ഉള്ളൂ – ശിവനും അഞ്ജലിയും. സജിൻ, ഗോപിക എന്നിവർ ആണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു കലിപ്പനും കാന്താരിയും മോഡലിൽ ആണ് ഈ കഥാപാത്രങ്ങളെ സംവിധായകൻ രൂപീകരിച്ചത്. അതുകൊണ്ടുതന്നെ യുവാക്കൾക്കിടയിൽ വലിയ സ്വാധീനമാണ് ഇവർക്ക് ഉള്ളത്. ഒരുപക്ഷേ സ്ത്രീകളും പുരുഷന്മാരും യുവാക്കളും കാണുന്ന മലയാളത്തിലെ ഒരേ ഒരു പരമ്പര ഇതായിരിക്കും. ഇതിനു വലിയ ഒരു അളവിൽ സഹായിച്ചത് ശിവാഞ്ജലി സീനുകളാണ്.

വളരെ അവിചാരിതമായാണ് ശിവനും അഞ്ജലിയും വിവാഹിതരാവുന്നത്. മുട്ടൻ വഴക്കായിരുന്നു ഇവർ തമ്മിൽ. കല്യാണം കഴിഞ്ഞ ശേഷവും ഇവർ വഴക്കു തുടർന്നു. പിന്നീട് മെല്ലെ മെല്ലെ ഇവരുടെ ഇടയിൽ പ്രണയം പൂവിടുക ആയിരുന്നു. ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട പ്രണയജോഡി ആണ് ഇവർ. അഞ്ജലി ശിവനെ വിവാഹം കഴിക്കുന്നതിൽ അഞ്ജലിയുടെ വീട്ടുകാർക്ക് വലിയ താല്പര്യം ഇല്ലായിരുന്നു. താൽപര്യമില്ലായിരുന്നു എന്നുമാത്രമല്ല കനത്ത എതിർപ്പും ഉണ്ടായിരുന്നു.

അതുകൊണ്ട് തന്നെ ജീവൻ പലതവണ അഞ്ജലിയുടെ വീട്ടിൽ ചെന്നപ്പോൾ ഒട്ടും മര്യാദ ഇല്ലാതെ ആണ് അഞ്ജലിയുടെ വീട്ടുകാർ ശിവനെ എതിരേറ്റത്. അഞ്ജലിയുടെ അമ്മ ആയിരുന്നു ഏറ്റവും മോശമായ രീതിയിൽ പെരുമാറിയത്. അതുപോലെതന്നെ ജയന്തി ഏട്ടത്തി എന്നുപറയുന്ന ചിറ്റമ്മയും. എന്നാൽ ഇപ്പോൾ ഈ വീട്ടിലെ മറ്റുള്ളവരുടെ കണ്ണിലുണ്ണി ആയി മാറിയിരിക്കുകയാണ് ശിവൻ. അഞ്ജലിയുടെ അമ്മയ്ക്ക് സുഖമില്ലാതെ ആയപ്പോൾ ടാക്സി വിളിക്കാനും ആശുപത്രിയിൽ എത്തിക്കാനും ശിവനാണ് മുന്നിട്ടിറങ്ങിയത്. ഇപ്പോൾ ആ വീട്ടുകാരുടെ എല്ലാം കൺകണ്ട ദൈവം ആണ് ശിവൻ. അതേസമയം ജയന്തി ഏട്ടത്തി മാത്രമാണ് ആ വീട്ടിൽ ഇപ്പോഴും ശിവനോട് എതിർത്ത് വെച്ചുപുലർത്തുന്നത്. അതേസമയം ഒരു കൂട്ടം ആളുകൾ ഇപ്പോൾ വിമർശനവുമായി ഇരിക്കുകയാണ്. ശിവൻ ഒരിക്കലും ഇങ്ങനെ ചെയ്യരുത് എന്നും ഒരിക്കൽ തന്നെ ദ്രോഹിച്ച കുടുംബത്തോട് ഒരു കരുണയും കാണിക്കരുത് എന്നുമാണ് പ്രേക്ഷകർ പറയുന്നത്. ശിവൻ ഇത്തരം പ്രവർത്തികളിലൂടെ സ്വയം കോമാളി ആയി മാറുകയാണ് എന്നാണ് തീവ്ര ആരാധകർ പോലും പറയുന്നത്.

Athul

Recent Posts

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

19 mins ago

അണക്കെട്ടിലെ ജലനിരപ്പ് വലിയ തോതിൽ താഴ്ന്നു, പതിറ്റാണ്ടുകൾക്ക് മുൻപ് വെള്ളത്തിൽ മുങ്ങിയ പാലം വീണ്ടും ദൃശ്യമായി, സംഭവം കേരളത്തിൽ

വളരെ കൗതുകകരമായ ഒരു കാഴ്ചയാണ് ഇപ്പോൾ നമ്മൾ കാണുന്നത്. അമ്പലവയൽ എന്ന സ്ഥലത്തുനിന്നും ആണ് ഈ കാഴ്ച കാണുന്നത്. ഇവിടെ…

36 mins ago

മലയാള സിനിമയിലെ അടുത്ത 100 കോടി? ഗുരുവായൂർ അമ്പലനടയിൽ ചിത്രത്തിന് വമ്പൻ റെസ്പോൺസ്, യഥാർത്ഥത്തിൽ ചിത്രം എങ്ങനെയുണ്ട്? റിവ്യൂ വായിക്കാം

2023 മലയാള സിനിമയിൽ സംബന്ധിച്ച് ഒരു മോശം വർഷമായിരുന്നു. ഇറങ്ങിയ സിനിമകൾ മിക്കതും തുരുതുരാ പൊട്ടുകയായിരുന്നു. എന്നാൽ 2024 മലയാളം…

53 mins ago

എടോ മേലാൽ എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ.ജിന്റോയും ജാസ്മിനും ലൈവിൽ വാക്ക് തർക്കത്തിൽ,നന്ദനയുടെ കുടുംബത്തോട് ജിന്റോ പറഞ്ഞത് എന്ത്

ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ ജിന്റോയും ജാസ്മിനും തമ്മിൽ ഒരു ബഹളം ഉണ്ടായിരിക്കുകയാണ്. ജിന്റോ തന്റെ വീട്ടുകാരെ പറഞ്ഞെന്ന് പറഞ്ഞാണ് ജാസ്മിൻ…

5 hours ago

ജാസ്മിന്‍കുട്ടി പുറത്തേക്ക് ഇറങ്ങിയാല്‍ എങ്ങനെ ജീവിക്കും… അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ.ജാസ്മിന്‍ ബി കെയര്‍ഫുള്‍.കുറിപ്പ് വൈറൽ

ബിഗ്ബോസിൽ ഗബ്രി പുറത്തായതോടെ ജാസ്മിന്‍ ഇമോഷണലി തകര്‍ന്നു പോയിരുന്നു. പക്ഷെ ജാസ്മിന്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാളും കൂടുതല്‍ ശക്തമായി ഗെയിം കളിക്കാന്‍…

7 hours ago

അമ്മയുടെ രഹസ്യബന്ധം മകൾ അറിഞ്ഞു.പുറത്തറിയിക്കുമെന്ന് ഭയന്നു; കാമുകന്റെ സഹായത്തോടെ മകളെ കൊലപ്പെടുത്തി പൊട്ടകിണറ്റില്‍ ഉപേക്ഷിച്ചു!

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിന തടവ് ശിക്ഷ. നെടുമങ്ങാട് മീര വധക്കേസിലാണ് വിധി. അമ്മയും…

7 hours ago