Categories: featured

അങ്ങനെ കൃഷ്ണകുട്ടിക്കും പെണ്ണ് കിട്ടി അല്ലേ, രണ്ടാളും ഓരേ പൊളി… ഷൈൻ ടോം ചാക്കോ പ്രണയത്തിലോ? ചിത്രം വൈറൽ

മലയാളികളുടെ ഇഷ്ട താരമാണ് ഷൈൻ ടോം ചാക്കോ.സോഷ്യൽ മീഡിയയിൽ എല്ലാം താരം സജീവമാണ്.താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെല്ലാം ശ്രദ്ധേയം.കപ്പിൾ ഫോട്ടോയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതാണ് ചിത്രം. ഒരു അഞ്ജാത സുന്ദരിയുമായി ചേർന്ന് നിൽക്കുന്ന ഷൈനാണ് ചിത്രത്തിലുള്ളത്. പെൺകുട്ടി വെളുത്ത നിറത്തിലുള്ള ടീഷർട്ട് ധരിച്ച് മുടി അഴിച്ചിട്ട് സൺ​ ​ഗ്ലാസും ധരിച്ച് ഷൈനിനോട് ചേർന്നാണ് നിൽക്കുന്നത്.കറുത്ത ടീഷർട്ടും സൺ​ഗ്ലാസുമാണ് ഷൈനിന്റെ വേഷം. ഒരു തരത്തിലുള്ള തലക്കെട്ടും നൽകാതെയാണ് ഷൈൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ഫോട്ടോ അതിവേ​ഗത്തിൽ വൈറലായി. പ്രണയത്തിലാണെന്ന കാര്യം ഷൈൻ പറയാതെ പറയുകയാണോ എന്നാണ് ഫോട്ടോയ്ക്ക് ലഭിച്ചിരിക്കുന്ന കമന്റുകളിൽ ഏറെയും. എന്തുകൊണ്ടാണ് പെൺകുട്ടിയുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങൾ പങ്കിട്ടില്ലെന്ന ചോദ്യവും ആരാധകർ കമന്റിലൂടെ ചോദിച്ചിട്ടുണ്ട്. ചില നർമ്മം കലർന്ന രസകരമായ കമന്റുകളും ഫോട്ടോയ്ക്ക് ലഭിച്ചിട്ടുണ്ട്. അങ്ങനെ നിങ്ങൾക്കും പ്രണയം സെറ്റായല്ലേ, ആരാണ് ആ വെളുത്ത വസ്ത്രം ധരിച്ച പെൺകുട്ടി..? ഇത് കളിയാണോ കാര്യമാണോ, ഒരു ബ്ലാക്ക് ആന്റ് വൈറ്റ് പ്രണയം, അങ്ങനെ കൃഷ്ണകുട്ടിക്കും പെണ്ണ് കിട്ടി അല്ലേ എന്നാണ് കമന്റ്

- Advertisement -

തന്റെ പെൺസുഹൃത്തുക്കൾക്കൊപ്പം ഫോട്ടോയും റീൽസുമെല്ലാം നിരന്തരം ചെയ്യാറുള്ള നടനാണ് ഷൈൻ ടോം ചാക്കോ. അതുകൊണ്ട് തന്നെ പുതിയ കപ്പിൾ ഫോട്ടോയെ കുറിച്ചും ആരാധകർക്ക് സംശയങ്ങൾ ഏറെയാണ്. പലരും പെൺകുട്ടിയെ ഐഡന്റിഫൈ ചെയ്യാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ഒരു തവണ വിവാ​ഹിതനായ വ്യക്തിയാണ് ഷൈൻ. ആ ബന്ധത്തിൽ ഒരു കുഞ്ഞും ഷൈനിനുണ്ട്. ഒരിക്കൽ ഒരു അഭിമുഖത്തിൽ കുഞ്ഞിനെ കുറിച്ചും മുൻ ഭാര്യയെ കുറിച്ചും ഷൈൻ വെളിപ്പെടുത്തിയിരുന്നു. ‘എട്ട് വയസായി. സിയൽ എന്നാണ് കുഞ്ഞിന്റെ പേര്. അവർ ഈ ഭൂഖണ്ഡത്തിലേ ഇല്ല. അല്ലെങ്കിലും സെപ്പറേറ്റഡായി കഴിഞ്ഞാൽ കുട്ടികൾ ഏതെങ്കിലും ഒരു സൈഡിൽ നിന്ന് വളരുന്നതാണ് നല്ലത്.’എന്നൊക്കെ താരം മുമ്പും അഭിമുഖങ്ങളിൽ എല്ലാം പറഞ്ഞിട്ടുണ്ട്.

 

Anusha

Recent Posts

നടൻ ചേതൻ ചന്ദ്രയ്ക്ക് നേരെ ആൾക്കൂട്ട ആക്രമണം, നടന്റെ മൂക്ക് തകർന്നു, അമ്മയ്ക്കൊപ്പം ക്ഷേത്രദർശനം നടത്തി മടങ്ങി വരികയായിരുന്നു, ആക്രമണത്തിനുള്ള കാരണം ഇതാണ്

കന്നട സിനിമയിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ചേതൻ ചന്ദ്ര. ഇദ്ദേഹത്തിന് നേരെ ആൾക്കൂട്ട ആക്രമണം നടന്നിരിക്കുകയാണ് എന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ്…

11 mins ago

മമ്മൂട്ടി – പ്രിത്വിരാജ് ചിത്രം, കഥ രണ്ടുപേരും കേട്ടു, ഇഷ്ടപ്പെട്ടു, പക്ഷേ നടക്കാൻ സാധ്യത കുറവ് – കാരണമായി പൃഥ്വിരാജ് പറയുന്നത് ഇങ്ങനെ

മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. മലയാള സിനിമയിലെ യുവതാരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. ഇരുവരും ഒരേയൊരു സിനിമയിൽ മാത്രമാണ് ഒരുമിച്ച്…

27 mins ago

മുസ്ലീം സ്ത്രീകളോട് ബുർഖ അഴിച്ചുമാറ്റണമെന്ന് ബിജെപി സ്ഥാനാർത്ഥി.ഒടുവിൽ കേസെടുത്തു

ബിജെപി സ്ഥാനാർത്ഥി മാധവി ലത തിങ്കളാഴ്ച്ച പോളിംഗ് സ്റ്റേഷനിൽ മുസ്ലീം സ്ത്രീ വോട്ടർമാരുടെ ഐഡൻ്റിറ്റി പരിശോധിക്കുന്ന വീഡിയോ പുറത്തുവന്നതിനെത്തുടർന്നാണ് വിവാദം…

2 hours ago

അച്ഛൻ, അമ്മ എന്ന് കനി വിളിക്കാറില്ല. പേരാണ് വിളിക്കാറ്. മൈത്രേയനും ജയശ്രീയും നിയമപരമായി വിവാഹം ചെയ്തവരല്ല.

മലയാളികൾക്ക് സുപരിചിതമായ താരമാണ് കനി കുസൃതി.താരത്തിന്റെ മാതാപിതാക്കളെയും സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമാണ്.മൈത്രേയനും ജയശ്രീയും നിയമപരമായി വിവാഹം ചെയ്തവരല്ല.…

2 hours ago

വയറിൽ തലോടിയത് സുരേഷ് ​ഗോപി അല്ലാത്തത് നന്നായി, അസിഫ് അലി വയറിൽ തലോടിയപ്പോൾ കുഴപ്പമൊന്നുമില്ല.വീഡിയോയ്ക്ക് വിമർശനം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് നടി അമല പോളിന്റെ വീഡിയോസ് ആണ്.ഗര്‍ഭിണികള്‍ക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഷോ…

2 hours ago

സമൂഹ അടുക്കളയിൽ ചപ്പാത്തി പരത്തി മോദി.വൈകാരികമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

ജനങ്ങള്‍ക്ക് സുഖ ജീവിതം സമ്മാനിച്ച്, വികസിതമായ ഇന്ത്യയെ ജനങ്ങളുടെ കൈകളിലേല്‍പ്പിച്ച് താന്‍ മടങ്ങുമെന്ന് മോദി പറഞ്ഞു. പാട്നാ സാഹിബ് ഗുരുദ്വാരയില്‍…

6 hours ago