Social Media

കള്ള്, കഞ്ചാവ്, എംഡിഎംഎ ഇതെല്ലാം ഷൈന്‍ നിഗത്തിനെതിരെ എത്തുന്ന ചാപ്പയാണ്; എന്നാല്‍ കളമശ്ശേരി സംഭവത്തില്‍ സിനിമാ മേഖലയില്‍ നിന്ന് ആദ്യമായും അവസാനമായും വളരെ പക്വാതയോടെ സംസാരിച്ച ഒരെയൊരു വ്യക്തി ഷൈന്‍ നിഗമാണ്

കളമശ്ശേരി ബോംബ് ആക്രമണത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന പല വ്യാജ ഊഹാപോഹങ്ങളും എത്തിയിരുന്നു. ഇതിന് എതിരെ സിനിമ മേഖലയില്‍ നിന്നും ആദ്യം രംഗത്ത് വന്നത് ഷൈന്‍ നിഗം ആയിരുന്നു.

- Advertisement -

സുഹൃത്തുക്കളേ, കൊച്ചി കളമശ്ശേരിയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒരു അപകടമാണ് അരങ്ങേറിയത്. ദയവായി ഊഹങ്ങള്‍ പ്രചരിപ്പിക്കരുത്.ഒരു ചാനലുകളും രാഷ്ടീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുത്.

ഈ സംഭവത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ അധികാരികള്‍ കണ്ടെത്തട്ടെ, അതുവരെ നമ്മള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം-എന്നായിരുന്നു ഷൈന്‍ പ്രതികരിച്ചത്. സിനിമ മേഖലയില്‍ നിന്നും ആരും പ്രതികരിക്കാതിരുന്ന സാഹചര്യത്തിലായിരുന്നു ഷൈനിന്റെ പ്രതികരണം.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡോമിനിക് മാര്‍ട്ടിന്‍ എന്ന വ്യക്തി എത്തിയതിന് പിന്നാലെയും പക്വമായ പ്രതികരണവുമായി ഷെയിന്‍ നിഗം എത്തിയിരുന്നു.

ഇപ്പോഴിത മലയാള സിനിമയില്‍ നിന്നും മറ്റൊരു നടനും പ്രതികരിക്കാതിരുന്നപ്പോള്‍ വിഷയത്തില്‍ പക്വമായി പ്രതികരിച്ച ഷൈനിനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

വേള്‍ഡ് മലയാളി സര്‍ക്കിള്‍ എന്ന ഗ്രൂപ്പില്‍ നജീബ് എന്ന വ്യക്തി എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.കള്ള്, കഞ്ചാവ്, എംഡിഎംഎ ഇതെല്ലാം ഷൈന്‍ നിഗത്തിനെതിരെ എത്തുന്ന ചാപ്പയാണ്; എന്നാല്‍ കളമശ്ശേരി സംഭവത്തില്‍ സിനിമാ മേഖലയില്‍ നിന്ന് ആദ്യമായും അവസാനമായും വളരെ പക്വാതയോടെ സംസാരിച്ച ഒരെയൊരു വ്യക്തി ഷൈന്‍ നിഗമാണ് എന്നാണ് കുറിപ്പില്‍ പറയുന്നത്.

കുറിപ്പിങ്ങനെ-

കള്ള്, കഞ്ചാവ്, എംഡിഎംഎ, ഡിപ്രഷന്‍ സ്റ്റാര്‍, സെറ്റില്‍ മര്യാദയില്ലാത്തവന്‍..ഷൈന്‍ നിഗത്തിനെതിരെ കൂടെയുള്ളവരുടെയും, ഹൈദരലിയെപ്പോലെ ഒരു വസ്തുവിനും കൊള്ളാത്ത ഒണ്‍ലൈന്‍ മീഡിയക്കാരുടെയും സ്ഥിരം ചാപ്പയാണ് മുകളില്‍…

പക്ഷെ ഇന്നലെ കളമശ്ശേരിയില്‍ സംഭവിക്കാന്‍ പാടില്ലാത്ത ഒരു കാര്യം നടന്നപ്പോള്‍ സിനിമാ മേഖലയില്‍ നിന്ന് ആദ്യമായും അവസാനമായും വളരെ പക്വാതയോടെ സംസാരിച്ച ഒരെയൊരു വ്യക്തി ഷൈനാണ്. നിങ്ങള്‍ ഉപദ്രവിക്കാന്‍ പറ്റുന്നത്രയും ഉപദ്രവിച്ച അതെ ഷൈന്‍..

ഷൈന്‍ ആദ്യമായിട്ടൊന്നുമല്ല നാട് പ്രതിസന്ധിയിലാവുമ്പോ ഇടപെടുന്നതും സംസാരിക്കുന്നതും, CAA കാലത്ത് തെരുവില്‍ മുദ്രാവാക്യം വിളിച്ചിട്ടുണ്ട് അയാള്‍ ,അത് അയാള്‍ക്ക് ഈ സമൂഹത്തോടുള്ള പ്രതിബദ്ദതയാണ്, മറ്റു സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഇല്ലാതെ പോയതും അതാണ്..
നന്ദി ഷൈന്‍,
കൂടെ നിന്നതിന്..!

Abin Sunny

Recent Posts

ഗബ്രി കൊടുത്ത മാല ജാസ്മിന്റെ ഉപ്പ ഊരി മാറ്റി പുതിയ മാല ഇടീപ്പിച്ചതിനോട് എനിക്ക് എതിർപ്പുണ്ട്.ഗബ്രി പോയതിൽ വിഷമമുണ്ട്;രജിത് കുമാർ

ബിഗ്ബോസിൽ ടിക്കറ്റ് ടു ഫിനാലെ അവസാനിച്ചപ്പോൾ വിജയിയായത് അഭിഷേക് ശ്രീകുമാറാണ്. ഈ ആഴ്ചയിലെ വീക്കെന്റ് എപ്പിസോഡിലും ഒന്നോ, രണ്ടോ എവിക്ഷനുകൾ…

1 hour ago

കൈ കഴുകിയാൽ നിക്കറിന്റെ പുറകിൽ തുടയ്ക്കുന്ന വ്യക്തിയാണ് ജിന്റോ. കൂടാതെ മൂക്കിൽ വിരലിട്ടോണ്ട് നടക്കും.ജാസ്മിനെ പരിഹസിച്ചവർ ഇതൊന്നും കാണുന്നില്ലേ?തുപ്പൽ പറ്റിയ കൈ കൊണ്ട് മാവ് കുഴച്ചും ജിന്റോ

ഒരു ബ്യൂട്ടി ബ്ലോഗറായ ജാസ്മിൻ അടിസ്ഥാനമായി പാലിക്കേണ്ട വൃത്തി പോലും പാലിക്കുന്നില്ലെന്നായിരുന്നു ഹൗസിലുള്ളവരും പ്രേക്ഷകരും ഒരുപോലെ ഉയർത്തിയ വിമർശനം. പിന്നീട്…

2 hours ago

ജാസ്മിൻ നമ്മൾ കരുതിയ ആളല്ല വർമ്മ സാറേ.അവളൊരു ജിന്നാണ്.ജാസ്മിൻ ടിക്കറ്റ് ടു ഫിനാലെ ജയിക്കാതിരുന്നത് മനപ്പൂർവ്വം, അഭിഷേക് ബിഗ് ബോസ് കപ്പ് നേടില്ല

ബിഗ്ബോസിൽ എന്ത് സംഭവിച്ചാലും അഭിഷേക് ഈ സീസൺ വിജയിക്കില്ലെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ദിൽഷ പ്രസന്നൻ ഒഴിച്ച്…

2 hours ago

മൂക്ക് ചീറ്റുന്നതും തുമ്മുന്നതും മാത്രം എണ്ണമെടുക്കാതെ,ഇത് ജാസ്മിന്റെ സീസണ്‍.അവള്‍ക്കു നെഗറ്റീവ് ഉണ്ടാക്കുന്നു എന്നറിഞ്ഞിട്ടും ഗബ്രിയെ തള്ളി പറഞ്ഞില്ല

മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാസ്മിൻ ജാഫർ.സോഷ്യൽ മീഡിയയിലൂടെ താരം സജീവമാണ്.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ചുള്ളൊരു കുറിപ്പ് ചര്‍ച്ചയായി മാറുകയാണ്. എന്തുകൊണ്ടാണ് ജാസ്മിന്‍ വിന്നറാകാന്‍…

2 hours ago

ജാസ്മിന് പിന്തുണ കൊടുത്തത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.തന്നെ വളഞ്ഞിട്ട് ആക്രമിക്കാനാണെങ്കില്‍ ഡാന്‍സ് കളിക്കാനാണ് എന്റെ തീരുമാനം

മലയാളികൾക്ക് സുപരിചിതമായ താരമാണ് ദിയസന.കഴിഞ്ഞ ദിവസം ആയിരുന്നു താരം ജാസ്മിന് പുന്തുണയുമായി എത്തിയത്.ഇപ്പോൾ അതിനെ ചൊല്ലി നിരവധി ട്രോളുകൾ വരുന്നുണ്ട്.ഇതിനെതിരെ…

4 hours ago

സിജോയെ ഇത്രയും ദ്രോഹിച്ച ജിന്റോയോട് സിജോയ്ക്ക് എന്തെങ്കിലും വൈരാഗ്യം ഉണ്ടോ?പക്ഷെ ജിന്റോ അങ്ങനെ അല്ല

ബിഗ്ബോസിൽ സിജോ വളരെ നല്ല ഗെയിമാണ് ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ സിജോ നേരത്തെ ക്യാപ്റ്റനായിരുന്ന സമയത്തും ഇപ്പോഴുമുള്ള ജിന്റോ…

4 hours ago