Celebrity news

ഞാൻ എന്റെ പാർട്ണറുടെ കാര്യത്തിൽ പോലും ഓക്കയല്ല.പങ്കാളി പറഞ്ഞപ്പോൾ ആണ് ഞാൻ ഭയങ്കര ടോക്സിക്കാണെന്ന് അറിയുന്നത്. ഞാൻ വിചാരിക്കുന്നത് അത് എന്റെ സ്നേഹവും കരുതലും ആണെന്ന്

മലയാളത്തിൽ റിലീസ് ചെയ്യുന്ന ഒട്ടുമിക്ക സിനിമകളുടെയും ഭാ​ഗമാണ് ഷൈൻ. ഷൈനിന്റെ സിനിമയെക്കാൾ പ്രേക്ഷക പ്രീതി താരത്തിന്റെ അഭിമുഖങ്ങൾക്കാണ്. കാരണം ഒളിയും മറയുമില്ലാതെ കാര്യങ്ങൾ വെട്ടി തുറന്ന് പറയുന്ന പ്രകൃതമാണ് ഷൈനിന്റേത് എന്നത് തന്നെയാണ്. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. മോഡല്‍ തനൂജയാണ് വധു. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു.അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ ലളിതമായാണ് ഷൈനിന്റെയും തനൂജയുടെയും വിവാഹനിശ്ചയം നടന്നത്. സോഷ്യൽ മീഡിയയിലും ആക്ടീവായ ഷൈൻ ലിറ്റിൽ ഹാർട്ട്സ് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. താൻ ടോക്സിക്കാണെന്ന് പങ്കാളി പറയുമ്പോഴെ തനിക്ക് മനസിലാകൂ എന്നാണ് താരം പറയുന്നത്.

- Advertisement -

എൽജിബിറ്റിക്യൂപ്ലസ് കമ്യൂണിറ്റിയെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടിയായി സംസാരിക്കുകയായിരുന്നു താരം. നമ്മൾ ആണും പെണ്ണും തമ്മിലുള്ള ബന്ധം പോലും ശരിയായി മനസിലാക്കിയിട്ടില്ല. പിന്നെയാണ് ഇതൊക്കെ മനസിലാക്കുന്നത്. ഒരു ആൺകുട്ടിയും പെൺകുട്ടിയും തമ്മിലുള്ള അടുപ്പം പുറത്തൊരാൾ കാണുമ്പോൾ തന്നെ അവർക്ക് അത് സഹിക്കാൻ പറ്റാത്ത അവസ്ഥയാണ്.പിന്നെ ബാക്കിയുള്ളവരുടെ കാര്യം പറയണോ. ഇത് മാറ്റിയെടുക്കണങ്കിൽ ആദ്യം നമ്മുടെ ഉള്ളിൽ തന്നെ മാറ്റം വരണം. അങ്ങനെ വരുമ്പോൾ ഞാൻ തന്നെ പലകാര്യങ്ങളിലും ഓകെ അല്ല. ഞാൻ എന്റെ പാർട്ണറുടെ കാര്യത്തിൽ പോലും ഓക്കയല്ല. കാര്യം അവർ വേറൊരാളുമായി സംസാരിക്കുകയോ കാണുകയോ നോക്കുകയോ ചെയ്യുമ്പോൾ പോലും പൂർണമായി അംഗീകരിക്കാൻ നമുക്ക് സാധിക്കാറില്ല. അതിന്റെ പേരിൽ തർക്കങ്ങൾ സംഭവിക്കും.ആ ഞാൻ എങ്ങനെ മറ്റുള്ളവരെ കുറ്റം പറയും. തിരിച്ച് ഭാര്യ അങ്ങനെ പൊസസീവ്നസ് ആവുന്നത് ഇടക്ക് ഇഷ്ടപ്പെടുമെങ്കിലും അത് ചില സമയങ്ങളിൽ ടോക്സിക്കാകും. എന്റെ പാർട്ണർ പറയുമ്പോഴാണല്ലോ ഞാൻ ഭയങ്കര ടോക്സിക്കാണെന്ന് ഞാൻ അറിയുന്നത്. ഞാൻ വിചാരിക്കുന്നത് അത് എന്റെ സ്നേഹവും കരുതലും ആണെന്നാണ്.അപ്പോൾ ഞാൻ എങ്ങനെ ഇതിന്റെ പേരിൽ കുറ്റം പറയും എന്നാണ് ഷൈൻ ചോദിക്കുന്നത്. സിനിമാ പ്രമോഷനും മറ്റ് ചടങ്ങുകൾക്കും കുടുംബത്തോടൊപ്പം ഭാവി വധു തനൂജയെയും ഷൈൻ ഒപ്പം കൂട്ടാറുണ്ട്. തനൂജയ്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടിട്ടുമുണ്ട്.

 

 

Anusha

Recent Posts

ഇങ്ങനെ ഉള്ള പേടി കാരണം ആണ് എല്ലാവർക്കും മറുപടി തരാൻ നിൽക്കാത്തത്.ഇനി കൂടുതൽ അടുക്കുമോ എന്ന് കരുതി കുറച്ച് അകലം നോക്കിയാണ് നിൽക്കുന്നത്

നടൻ ബാലയ്ക്കും എലിസബത്തിനും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടോ എന്ന് ആരാധകർ ചോദിക്കാറുണ്ടെങ്കിലും ഇതുവരെ ഇരുവരും ഒന്നും വ്യക്തമാക്കിയിട്ടില്ല. എലിസബത്ത് ചില…

3 mins ago

ഭാര്യ അറിയാതെ ഏറ്റവും അവസാനം ചെയ്ത ഒരു കള്ളത്തര ഏതെന്നുവരെ ചോദിച്ചു.ഞങ്ങൾക്ക് ഇന്റർവ്യു തന്നില്ലെങ്കിൽ… അറിയാലോ… എന്ന ഭീഷണി വരെ നേരിടുന്നുണ്ട്.

ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രമാണ് പുതിയ സിനിമ ലെവൽ ക്രോസ്.അതേ സമയം ചിത്രം ജൂലൈ 26ന് തിയേറ്ററുകളിൽ എത്തും.…

3 hours ago

ഇന്നത്തെ പെൺകുട്ടികൾക്ക് 30, 35 ഒക്കെ ആയാലും കല്യാണം കഴിക്കാം, അക്കാലത്ത് എല്ലാത്തിനും ഒരു സമയക്രമം ഉണ്ടായിരുന്നു – പ്രണയകഥ തുറന്നുപറഞ്ഞു കനിഹ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനിഹ. ഒരുകാലത്ത് തിന്ന സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു ഇവർ. എന്നാൽ മറ്റു…

15 hours ago

27 വർഷങ്ങൾക്കു മുൻപ് ഒരാൾ ഒരു സ്റ്റുഡിയോ ഇട്ടു, അത് ഉദ്ഘാടനം ചെയ്യാൻ കുഞ്ചാക്കോ ബോബനെ സമീപിച്ചു, എന്നാൽ വീട്ടിൽ അദ്ദേഹത്തിൻ്റെ അമ്മ മാത്രം, കടയുടമ സങ്കടങ്ങൾ എല്ലാം അമ്മയോട് പറഞ്ഞു, പിന്നീട് സംഭവിച്ചത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോൾ ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു കഥയാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ…

15 hours ago

നയൻതാര അന്ന് അല്ലു അർജുനോട് ചെയ്തത് അദ്ദേഹത്തിൻ്റെ മനസ്സിൽ പകയായി, ഇന്നും അല്ലു അർജുന് നടിയോട് വെറുപ്പ്, 8 വർഷങ്ങൾക്കു മുൻപ് നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. ഇന്ന് സിനിമ മേഖലയിലും ബിസിനസ് മേഖലയിലും താരം വളരെ സജീവമാണ്. അതേസമയം…

16 hours ago

ബിഗ് ബോസ് ടീം ആ കാര്യം എന്നോട് പറഞ്ഞിരുന്നു, പക്ഷേ ഞാൻ അത് അനുസരിച്ചില്ല, അതുകൊണ്ടാണ് എന്നോട് ദേഷ്യം, ഫിനാലേയ്ക്ക് വിളിക്കാതിരുന്നതും അതുകൊണ്ടാണ് – റോക്കി

അടുത്തിടെ ആയിരുന്നു ബിഗ് ബോസ് ആറാം സീസൺ അവസാനിച്ചത്. താരതമ്യേന ഒരു മോശം സീസണായിരുന്നു ഇത് എങ്കിലും പുറത്തു ഒരുപാട്…

16 hours ago