Film News

രാജ് കുന്ദ്രക്കെതിരെ ശില്പാ ഷെട്ടി മുംബൈ പോലീസിന് നൽകിയ മൊഴി പുറത്ത് – ഈ ചതി വേണ്ടിയിരുന്നില്ല എന്ന് മലയാളികൾ

കഴിഞ്ഞ ദിവസമായിരുന്നു രാജ് കുന്ദ്രക്കെതിരെ മുംബൈ പോലീസ് കോടതിയിൽ ചാർജ് ഷീറ്റ് സമർപ്പിച്ചത്. നടിയും മോഡലുമായ ശില്പ ഷെട്ടി ആണ് രാജിൻ്റെ ഭാര്യ. ഇവരുടെ അടക്കം മൊഴി ചേർത്തുകൊണ്ടാണ് ചാർജ് ഷീറ്റ് സമർപ്പിച്ചത്. 1400 പേജുള്ള ചാർജ് ഷീറ്റ് ആണ് പോലീസ് സമർപ്പിച്ചത്. ശില്പ ഷെട്ടി അടക്കം 40ന് മുകളിൽ സാക്ഷികളാണ് മൊഴി നൽകിയിട്ടുള്ളത്. ശില്പ ഷെട്ടി ഭർത്താവ് രാജിനെതിരെ മൊഴി നൽകിയിരുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്ത. എന്നാൽ ഇത്തരത്തിൽ ഒരു മൊഴി ശില്പ ശക്തി നൽകിയിട്ടില്ല എന്നായിരുന്നു രാജ് കുന്ദ്രയുടെ അഭിഭാഷകൻ അവകാശപ്പെട്ടത്. എന്നാൽ ഇപ്പോൾ ശില്പാ ഷെട്ടി നൽകിയ മൊഴി പുറത്തു വന്നിരിക്കുകയാണ്.

- Advertisement -

“2015 വർഷത്തിലാണ് രാജ് കുന്ദ്ര വിയാൻ ഇൻഡസ്ട്രീസ് എന്ന സ്ഥാപനം ആരംഭിക്കുന്നത്. 2020 വർഷം വരെ ഞാൻ കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാൾ ആയിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ ഞാൻ അതിൽ നിന്നും രാജിവെക്കുക ആയിരുന്നു. ഹോട്ട് ഷോട്സ്, ബോളി ഫെയിം, എന്നീ ആപ്പുകളെ കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. ഞാൻ എപ്പോഴും ജോലി സംബന്ധമായ തിരക്കുകളിൽ ആയിരുന്നു. അതുകൊണ്ടുതന്നെ രാജ് എന്താണ് ചെയ്യുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു” – ശില്പാ ഷെട്ടി നൽകിയ മൊഴിയിൽ പറയുന്നു.

ഹോട്ട് ഷോട്ട്സ് എന്ന ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിളിൻ്റെ ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്തിരുന്നു. ഇതിനു ശേഷമായിരുന്നു ബോളിഫെയിം എന്ന പുതിയ ആപ്ലിക്കേഷൻ തുടങ്ങിയത്. സ്വന്തം ഉടമസ്ഥതയിലുള്ള വിയാൻ ഇൻഡസ്ട്രീസ് എന്ന സ്ഥാപനം ആയിരുന്നു ഇത്തരത്തിലുള്ള ചിത്രങ്ങൾ നിർമ്മിക്കാൻ വേണ്ടി രാജ് കുന്ദ്ര ഉപയോഗിച്ചത് എന്നാണ് മുംബൈ പോലീസ് സമർപ്പിച്ച ചാർജ് ഷീറ്റിൽ പറയുന്നത്.

രാജ് കുന്ദ്ര അടക്കം 11 പേരേ ആയിരുന്നു ജൂലൈ 19ന് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. തങ്ങൾ നിർമ്മിച്ചത് നീല ചിത്രങ്ങൾ അല്ല എന്നും മറിച്ച് ഇറോട്ടിക വിഭാഗത്തിൽ പെടുന്ന ചിത്രങ്ങളായിരുന്നു എന്നുമായിരുന്നു രാജ് കുന്ദ കോടതിയിൽ വാദിച്ചത്. നെറ്റ്ഫ്ലിക്സ് അടക്കമുള്ള ഓൺലൈൻ മാധ്യമങ്ങളിൽ ഇത്തരത്തിലുള്ള വീഡിയോകൾ ഉണ്ട് എന്നുമായിരുന്നു രാജ് കുന്ദ്ര അവകാശപ്പെട്ടത്. ഇന്ത്യയിലെ സൈബർ നിയമങ്ങളെ മറികടക്കുവാൻ വേണ്ടിയായിരുന്നു ഈ കമ്പനി യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ് രജിസ്റ്റർ ചെയ്തത് എന്നായിരുന്നു പോലീസ് കണ്ടെത്തിയത്.

Athul

Recent Posts

മോഹൻലാലിന് പിറന്നാൾ സമ്മാനവുമായി മുഹമ്മദ് റിയാസ്

ഇന്ന് മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ പിറന്നാളാഘോഷിക്കുകയാണ്. ഇദ്ദേഹത്തിന് പിറന്നാൾ സമ്മാനവുമായി എത്തിയിരിക്കുകയാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലൂടെ…

1 min ago

അന്ന് ഞാൻ കണ്ടത് സിഗരറ്റ് വലിച്ച് നിൽക്കുന്ന ജാസ്മിന്റെ ഉപ്പ,അന്ന് അദ്ദേഹം പറഞ്ഞത് ഇതായിരുന്നു.

ജാസ്മിന്റെ കുടുംബത്തെ ചെന്നൈയിൽ വെച്ച് കാണാനുണ്ടായ സാഹചര്യത്തെ കുറിച്ചും ജാസ്മിന്റെ പിതാവ് പറഞ്ഞ കാര്യങ്ങളെ കുറിച്ചുമെല്ലാം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സിബിനും…

2 hours ago

ശോഭയ്ക്ക് കപ്പ് കിട്ടാത്ത ദേഷ്യം ആണ്.അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; പരാതിക്കാരി ശോഭ വിശ്വനാഥ്.കുറിപ്പുമായി താരം

അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേ സീസണിലെ മത്സരാര്‍ത്ഥിയും ഫൈനലിസ്റ്റുമായ ശോഭ വിശ്വനാഥിന്റെ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം…

4 hours ago

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

15 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

16 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

16 hours ago