ഏറെ ആരാധകരുള്ള ഒരു താരമാണ് ശില്പ ബാല. അഭിനയത്തിലും അവതരണത്തിലും എല്ലാം കഴിവ് തെളിയിച്ച ശില്പ ഇന്ന് സിനിമയില്‍ അത്ര സജീവം ഒന്നുമല്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശില്പ യൂട്യൂബ് ചാനല്‍ വഴി പങ്കുവയ്ക്കുന്ന വീഡിയോകള്‍ നിമിഷനേരംകൊണ്ട് വൈറല്‍ ആവാര് ഉണ്ട്.
അതേസമയം ശില്പയുടെ സൗന്ദര്യരഹസ്യം ആരാധകര്‍ നിരന്തരം ചോദിക്കാറുണ്ട്. പണ്ടത്തെ ശില്പയില് നിന്ന് വലിയ വ്യത്യാസമാണ് ഇന്നത്തെ ശില്പയ്ക്ക്. സ്കിനിന്റെ കാര്യത്തില്‍ ആണെങ്കിലും ഹെയറിന്റെ കാര്യത്തില്‍ ആണെങ്കിലും ഏറെ ശ്രദ്ധ കൊടുക്കാറുണ്ട് ശില്പാ. ഇതേക്കുറിച്ചെല്ലാം താരം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ ഒരുകാലത്ത് തനിക്ക് ഏറെ ബുദ്ധിമുട്ടായിരുന്ന മുഖക്കുരു മാറ്റിയെടുത്തതിനെക്കുറിച്ചാണ് ശില്പാ തുറന്നുപറയുന്നത്. താരം പങ്കുവെച്ച വീഡിയോയില്‍ ആണ് ഇതെക്കുറിച്ച് പറഞ്ഞത്. നേരത്തെ മുഖക്കുരു പ്രശ്നങ്ങള്‍ നന്നായിട്ടുണ്ടായിരുന്നു. ആ സമയത്ത് കുറേ ഷോ ചെയ്യുന്നുണ്ടായിരുന്നു. ക്യാമറയില്‍ കാണുമ്പോള്‍ അത് മറയ്ക്കാനായി മേക്കപ്പ് ചെയ്യുമായിരുന്നു.
മെന്റലിയും ഫിസിക്കലിയും ഈ പ്രശ്നം വല്ലാതെ ബാധിച്ചിരുന്നു. അതോടെയാണ് ഡോക്ടറിനെ കണ്ട് ചികിത്സ തേടിയത്. പിന്നീടും അത് തുടരുന്നുണ്ടായിരുന്നു. വേറെയും പ്രശ്നങ്ങളുണ്ടായിരുന്നു. അങ്ങനെയാണ് സര്‍ജിക്കലി അത് റിമൂവ് ചെയ്യാമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. അങ്ങനെയാണ് സര്‍ജറി ചെയ്തതെന്നുമായിരുന്നു ശില്പ ബാല പറഞ്ഞത്.