Film News

കൊച്ചിയില്‍ പൊട്ടിച്ചത് വലിയ വിഷ ബോംബ്, ഇതിന് കാരണക്കാരെ ജയിലില്‍ അടക്കണം; ആവശ്യവുമായി സിനിമ നിര്‍മ്മാതാവ് ഷിബു ജി. സുശീലന്‍

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തിന് കാരണക്കാരായവരെ ജാമ്യം കൊടുക്കാതെ ജയിലില്‍ ഇടണമെന്ന് നിര്‍മാതാവ് ഷിബു ജി. സുശീലന്‍. ഒരാളുടെ മുഖത്തേക്ക് ശ്വാസം മുട്ടിക്കുന്ന ഒരു സ്‌പ്രേ അടിച്ചാല്‍. ആ വ്യക്തിക്ക് എതിരെ പോലീസ് കേസ് എടുക്കും.

- Advertisement -

അപ്പോള്‍ ഇത്രയും ജനങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചവരെ ജാമ്യം കൊടുക്കാതെ ഒരു വര്‍ഷമെങ്കിലും ജയിലില്‍ ഇടുക എന്നാണ് ഷിബു ജി സുശീലന്‍ ആവശ്യപ്പെടുന്നത്.

സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പിലൂടെയായിരുന്നു നിര്‍മ്മാതാവ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഷിബു ജി. സുശീലന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

പുകയുന്ന കേരളത്തിലെ ഹിരോഷിമ -നാഗസാക്കിയിലേക്ക് ബഹുമാനപ്പെട്ട പുതിയ കളക്ടര്‍ക്ക് സ്വാഗതം…??’ഇവിടെ പൊട്ടിച്ചത് ഒരു വലിയ വിഷ ബോംബാണ്’ ഇവര്‍ ഇവിടെ ജനങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുകയാണ്..

കുട്ടികള്‍ മുതല്‍ വലിയവര്‍ വരെ ഒരു പോലെ രോഗത്തിന് അടിമ ആകുന്ന അവസ്ഥ.. ഈ രോഗം എന്ന് തീരും..അറിയില്ല . ചിലപ്പോള്‍ മരണം വരെ കൂടെ ഉണ്ടാകും…ഒരാളുടെ മുഖത്തേക്ക് ശ്വാസം മുട്ടിക്കുന്ന ഒരു സ്‌പ്രേ അടിച്ചാല്‍..ആ വ്യക്തിക്ക് എതിരെ പോലീസ് കേസ് എടുക്കും.. പ്രതിയെ കോടതി ശിക്ഷിക്കും..അങ്ങനെ അല്ലെ നിയമം..

അപ്പോള്‍ ഇതിന് കാരണമായവര്‍ക്ക്…. എന്താ ശിക്ഷ?ഞാനും എന്റെ കുടുംബവും അടങ്ങുന്ന കൊച്ചിയിലെ നിവാസികള്‍ ഇപ്പോള്‍ ഈ വിഷമാണ് ഉറക്കത്തിലും ശ്വസിക്കുന്നത്..

കൊച്ചിയില്‍ ഇനി ജനിക്കുന്ന കുട്ടികള്‍ക്ക് പോലും ഈ വിഷവായുവിന്റ ആഫ്റ്റര്‍ എഫെക്ട് ഉണ്ടാകും…അപ്പോള്‍ ഇത്രയും ജനങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചവരെ എന്താ ചെയേണ്ടത്… ശിക്ഷ കൊടുകണ്ടേ..

ബഹുനപ്പെട്ട ഹൈക്കോടതി ഇടപെടുക.. ഇങ്ങനെ ഒരു വിഷ ബോംബ് നല്‍കി കൊച്ചിയെ ഈ അവസ്ഥയിലേക്ക് കൊണ്ട് വന്നവര്‍ ഏതു രാഷ്ട്രീയക്കാരായാലും, സര്‍ക്കാര്‍ ജീവനക്കാരായാലും ജാമ്യം കൊടുക്കാതെ ഒരു വര്‍ഷമെങ്കിലും ജയിലില്‍ ഇടുക..

അല്ലെങ്കില്‍..ഇത് ഇവിടെ ഇനിയും… ആവര്‍ത്തിക്കും..കളക്ടര്‍ സാറേ ഇരിക്കുന്ന സമയം ജനങ്ങള്‍ക്ക് വേണ്ടി നല്ലത് ചെയുക..ജീവിക്കാന്‍ നല്ല ശ്വാസവായുവെങ്കിലും തരൂ..പ്ലീസ്.. ??
#shibugsuseelan

Abin Sunny

Recent Posts

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

7 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

8 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

8 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

11 hours ago

അതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം – വിവാഹ കത്ത് വെളിപ്പെടുത്തി ശ്രീവിദ്യ മുല്ലശ്ശേരി, വിവാഹ തീയതിയും മുഹൂർത്തവും അടക്കം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമ മേഖലയിലും ടെലിവിഷൻ മേഖലയിലും താരം ഒരുപോലെ സജീവമാണ്. സ്റ്റാർ…

11 hours ago

ഞാൻ ഉണ്ടാക്കിത്തരുന്ന ആഹാരം കഴിക്കുമോ എന്ന് ഏലിക്കുട്ടി, മോഹൻലാൽ പകരം ആവശ്യപ്പെട്ടത് മറ്റൊരു കാര്യം

വീടിനടുത്ത് ഷൂട്ടിംഗ് നടക്കുന്നു എന്ന വാർത്ത ഏലിക്കുട്ടി കേട്ടു. അപ്പോൾ പിന്നെ അതൊന്നു കാണണം എന്നൊരു ആഗ്രഹം. ഇഷ്ട താരം…

11 hours ago