Film News

ചുണ്ടിന്റെ ചലന ശേഷി പോയി, കണ്ണിന്റെ മാസ്മരികത പോയി, ലാലിനെ നഷ്ടപ്പെട്ടു എന്ന ആക്ഷേപങ്ങള്‍ക്കുള്ള മറുപടിയാണ് വാലിബന്‍; ഷിബു ബേബി

മോഹന്‍ലാലിന് എതിരെ സമീപകാലത്ത് ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്കുള്ള മറുപടിയാണ് മലൈക്കോട്ട വാലിബന്‍ എന്ന് നിര്‍മ്മാതാവ് ഷിബു ബേബി ജോണ്‍.

- Advertisement -

മോഹന്‍ലാലിന്റെ ചുണ്ടിന്റെ ചലന ശേഷി പോയി, കണ്ണിന്റെ മാസ്മരികത പോയി, ലാലിനെ നഷ്ടപ്പെട്ടു എന്ന ആക്ഷേപങ്ങള്‍ക്കുള്ള മറുപടിയാണ് ഈ സിനിമ എന്നാണ് ഷിബു ബേബി പറയുന്നത്.

‘സമീപകാലത്ത് സോഷ്യല്‍ മീഡിയയിലും അല്ലാതെയും നിരവധി ആക്ഷേപങ്ങള്‍ മോഹന്‍ലാലിനെതിരെ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ ചുണ്ടിന്റെ ചലന ശേഷി പോയി, കണ്ണിന്റെ മാസ്മരികത പോയി എന്നൊക്കെ. എന്നാല്‍ ആ ആക്ഷേപങ്ങളെ മറികടക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഗംഭീര പ്രകടനം. അത് ഞങ്ങള്‍ പ്ലാന്‍ ചെയ്ത നിലയിലേക്ക് തന്നെ വന്നു.’

മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സിന്റെ സ്‌പേസ് സമീപകാലത്ത് കണ്ടിട്ടില്ലാത്ത നിലയിലേക്ക് നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. ലാലിനെ നഷ്ടപ്പെട്ടു എന്ന ആക്ഷേപങ്ങള്‍ക്കുള്ള മറുപടിയാണ് ഈ സിനിമ എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.

‘മമ്മൂട്ടിയുടെ ഒരു ചിത്രമിറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ പരീക്ഷണങ്ങളെയൊക്കെ സ്വാഗതം ചെയ്യാറുള്ളതായാണ് പൊതുവേ കണ്ടിട്ടുള്ളത്. ‘നന്‍പകല്‍ നേരത്ത് മയക്ക’വും ‘കാതലും’ ‘പുഴു’വുമൊക്കെ ഉദാഹരണങ്ങളാണ്.

പക്ഷെ നിര്‍ഭാഗ്യവശാല്‍ മോഹന്‍ലാലിന്റെ കാര്യത്തില്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവര്‍ ഒരു വിഭാഗം, ആറംതമ്പുരാനിലെയോ ലൂസിഫറിലെയോ ലാല്‍ എന്ന കാഴ്ച്ചപ്പാടില്‍ അവരുടെ ഇഷ്ടം പരിമിതപ്പെടുത്തിയിരിക്കുകയാണ്.

അങ്ങനെ ഉണ്ടാകുന്ന നിരാശയാണ് നെഗറ്റീവ് റിവ്യൂവായി വരുന്നത് എന്നും നിര്‍മ്മാതാവ് പറഞ്ഞു.’മോഹന്‍ലാല്‍ ഹാപ്പിയാണ്. അദ്ദേഹം ദുബായ്‌യില്‍ വച്ചാണ് സിനിമ കണ്ടത്. കണ്ടിറങ്ങിയ ഉടന്‍ തന്നെ എന്നെ വിളിച്ചു എന്നും അദ്ദേഹം പറഞ്ഞു.

വാലിബന്റെ സിനിമാറ്റോഗ്രാഫി, ഓസ്‌കര്‍ ലെവലിലുള്ളതാണ്. യുകെ സ്വദേശികളായ രണ്ട് പേരുടെ റിവ്യു ഞാന്‍ കേട്ടു. ഒരു ഹോളിവുഡ് ലെവലിലുള്ള സിനിമ എന്നാണ് അഭിപ്രായപ്പെട്ടത്. അത് തന്നെയാണ് ഞങ്ങള്‍ ഉദ്ദേശിച്ചതും മലയാളികള്‍ക്ക് സമര്‍പ്പിച്ചതും.’

‘ഓപ്പണിങ് ഡേയില്‍ സിനിമയ്ക്ക് റെക്കോര്‍ഡ് കളക്ഷന്‍ തന്നെയായിരുന്നു. രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ഞങ്ങള്‍ക്ക് വല്ലാത്ത ആശങ്കയുണ്ടായി.

ഇന്നലെ ഉച്ചയ്ക്ക് ശേഷമുള്ള കളക്ഷന്‍ കാണുമ്പോള്‍ ഞങ്ങള്‍ക്ക് നല്ല പ്രതീക്ഷയുണ്ട്. റിയല്‍ സിനിമ പ്രേക്ഷകര്‍ വരുന്നുണ്ട്, അവര്‍ ആസ്വദിക്കുന്നുണ്ട്, പോസിറ്റിവായുട്ടുള്ള ഫീലില്‍ അവര്‍ പോകുന്നുണ്ട്.’

സിനിമയ്ക്ക് മുന്‍പേ ഞങ്ങള്‍ പറഞ്ഞതാണ് മുന്‍വിധികളോടെ വരരുതെന്നും ഇതൊരു തനി ലിജോ ജോസ് പെല്ലിശ്ശേരി പടമാണെന്നും. അതുകൊണ്ടു തന്നെ സിനിമയുടെ നിര്‍മ്മാതാക്കളും ക്രൂവും ഒരു തരത്തിലുള്ള ഹൈപ്പ് സൃഷ്ടിക്കാനും ശ്രമിച്ചിട്ടില്ല. പക്ഷെ ആളുകള്‍ പലതരത്തില്‍ സിനിമയെ അനുമാനിച്ചു എന്നും നിര്‍മ്മാതാവ് വ്യക്തമാക്കി.

Abin Sunny

Recent Posts

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

4 mins ago

കല്ല്യാണം കഴിഞ്ഞവരാണെങ്കിലും ചിലരെ കണ്ടാൽ ആകർഷണം തോന്നില്ലേ. നമ്മുടെ ഉള്ളിലെ ഹോർമോൺസ് ആണ് നമ്മുടെ ഫീലിംഗ്സിനെ കൺട്രോൾ ചെയ്യുന്നത്. ജാസ്മിൻ ഉദ്ദേശിച്ചത് ഇതാണ്

തനിക്ക് ഗബ്രിയെ ഇഷ്ടമാണെന്നും എന്നാൽ ഇത് പ്രണയത്തിലെത്താതെ പിടിച്ചുവെച്ചിരിക്കുകയാണെന്നുമാണ് മോഹൻലാലിന്റെ ചോദ്യത്തിന് ജാസ്മിൻ നൽകിയ മറുപടി. ഇപ്പോഴിതാ ഈ 'ബോർഡറിനെ'…

5 hours ago

ജിന്റോ തന്റെ വസ്ത്രത്തെക്കുറിച്ച് പറഞ്ഞത് എനിക്ക് ഒട്ടും സഹിച്ചില്ല.സീരിയലിലെ വേദിക അല്ല റിയൽ ലൈഫിൽ ഞാൻ

പുറത്തായതിന് പിന്നാലെ ഏഷ്യാനെറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശരണ്യ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ഈ ഡ്രസ്സിങ് രീതി…

6 hours ago

ഞാന്‍ കെട്ടിപ്പിടിക്കുകയും കടിക്കുകയും ഉമ്മ വെക്കുകയുമൊക്കെ ചെയ്യും.ജാസ്മിന് പുറമേ റെസ്മിന്റെ പേര് കൂടി ചേര്‍ത്ത് ഗബ്രിയെ മോശക്കാരനാക്കുന്നു

മലയാളം ബിഗ്ബോസിലൂടെ കോളിളക്കം തീർത്ത താരങ്ങളാണ് ഗബ്രിയും ജാസ്മിനും.100 ദിവസം വീടിനകത്തുനിന്ന് ഫൈനല്‍ ഫൈവിലേക്ക് എത്തുമെന്ന് എല്ലാവരും കരുതിയിരുന്ന താരമാണ്…

6 hours ago

വാഹനമിടിച്ച് കൊലപ്പെടുത്തിയ ശേഷം ട്രാൻസ് വുമൺ ശരീരം മറിച്ചിടുകയും ചുംബിക്കുകയും ചെയ്തു,ശേഷം കുത്തിക്കൊന്നു

64 വയസ്സുള്ള പുരുഷൻ ഒരു ട്രാൻസ് സ്ത്രീയുടെ കാർ ഇടിച്ച് മരിച്ചു. തുടർന്ന് ഒമ്പത് തവണ കുത്തിപ്പരിക്കേൽപ്പിക്കുന്നതിന് മുമ്പ് ട്രാൻസ്…

7 hours ago

ജാസ്മിന്റെ അഫ്‌സലിനെ ചീത്ത വിളിക്കുന്നു, മുന്നയെ ചീത്ത വിളിക്കുന്നു,ഗബ്രി പോയി .നെഗറ്റീവാകുന്നത് അവള്‍ക്കാണ്

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായി സൗഹൃദത്തിലായതും ഇരുവരുടെയും പ്രവൃത്തികളുമൊക്കെയാണ് നെഗറ്റീവ് കമന്റുകള്‍ക്ക് കാരണമായത്.അതേ സമയം…

8 hours ago