സിനിമ പ്രേമികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു നടനാണ് തിലകന്. പോസിറ്റീവ് നെഗറ്റീവ് നിറഞ്ഞ കഥാപാത്രങ്ങള്‍ എത്ര മനോഹരമായിട്ടാണ് തിലകന് അവതരിപ്പിച്ചത്. പകരം വെക്കാനില്ലാത്ത നടന്മാരില് ഒരാള്‍ കൂടിയാണ് തിലകന്. അച്ഛന്റെ പാത പിന്തുടര്ന്ന് തന്നെയാണ് ഷെമി തിലകനും അഭിനയിലോകത്തേക്ക് വന്നത്. അഭിനയത്തിന്റെ കാര്യത്തില്‍ മുന്നില്‍ തന്നെയാണ് ഷമ്മി.
സോഷ്യല്‍ മീഡിയയില്‍ സജീവമായ നടന് ഇപ്പോള്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഇതിന് താഴെ വന്ന കമന്റിന് മറുപടിയും നടന് കൊടുത്തിട്ടുണ്ട്.
‘പടവെട്ടി പിരിഞ്ഞ്, പാല്‍ത്തൂ ജാന്‍വറിലേക്കുള്ള യാത്രാമധ്യേ, കുയ്യാലിയില്‍ നിന്നും ഡോക്ടര്‍ സുനില്‍ ഐസക്കിലേക്കുള്ള ദൂരം എത്രയാണെന്ന് ഒരു സ്വയം വിലയിരുത്തല്‍’, എന്നാണ് ഷമ്മി തിലകന് ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ‘ചേട്ടന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, തിലകന് ചേട്ടനെ അനുകരിക്കാന്‍ നോക്കരുത്. അത് നിങ്ങളില്‍ ഉണ്ട്. നിങ്ങള്‍ നിങ്ങളുടെ ശൈലിയില്‍ അഭിനയിക്കുക’, എന്നായിരുന്നു ഒരാളുടെ കമന്റ്. ‘അപ്പപ്പൊ കാണുന്നവന്റെയല്ലല്ലോ സ്വന്തം അപ്പന്റെ ശൈലിയല്ലേ ?’, എന്നാണ് ഷമ്മി ഇയാള്‍ക്ക് നല്കിയ മറുപടി.
അതേസമയം നടന്റെ ഏറ്റവും ഒടുവില്‍ തീയേറ്ററുകളില്‍ എത്തിയ ചിത്രം പടവെട്ട് ആണ്. നിവിന്‍ പോളിയാണ് സിനിമയിലെ നായകന്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത് .