പഠാന്’ പ്രതീക്ഷകളെ ശരിവെച്ച് ഹിറ്റായിരിക്കുന്നു. ഷാരൂഖ് ഖാന് ഒരു വമ്പന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. വിവാദങ്ങളെയെല്ലാം കാറ്റില്‍പ്പറത്തിയാണ് ‘പഠാന്റെ’ വിജയം. ‘പഠാന്’ വിജയിപ്പിച്ചതിന് പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ രംഗത്ത് എത്തിയിരിക്കുകയാണ് ഷാരൂഖ് ഖാന്.
പത്താന് വമ്പന്‍ വിജയമായി പ്രദര്‍ശനം തുടരുമ്പോള്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ രംഗത്ത് എത്തിയിരിക്കുകയാണ് ഷാരൂഖ് ഖാന്. ചിത്രത്തിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ഷാരൂഖിന്റെ വാക്കുകള്‍.
സിനിമ വ്യവസായത്തിന് ജീവന് നല്‍കിയതിന് ഞാന്‍ നന്ദി പറയുന്നു. ദശലക്ഷക്കണക്കിന് പേര് എന്നെ സ്നേഹിക്കുന്നു. ഒരു സ്നേഹാനുഭവമാണ് സിനിമ കാണുന്നതും. ഇത് ആരെയും വേദനിപ്പിക്കാന്‍ ഉള്ളതല്ല.
റിലീസിങ് തടസ്സപ്പെടുത്തുന്ന പലതും സംഭവിച്ചെങ്കിലും സിനിമയെ പിന്തുണച്ച എല്ലാവര്ക്കും നന്ദി പറയുന്നു എന്നും ഷാരൂഖ് ‘പഠാന്റെ’ വിജയാഘോഷത്തിന്റെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘സീറോ’ എന്ന സിനിമ പരാജയപ്പെട്ടതിന് ശേഷം തനിക്ക് ആത്മവിശ്വാസം തീരെയുണ്ടായിരുന്നില്ല എന്നും ഷാരൂഖ് ഖാന് പറഞ്ഞു. ചിലപ്പോഴൊക്കെ പേടിയുമുണ്ടായിരുന്നുവെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.
അതേസമയം സ്പൈ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തത് സിദ്ധാര്‍ഥ് ആനന്ദ് ആയിരുന്നു. ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രം അഞ്ച് ദിനം കൊണ്ട് 500 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു.