ഇന്ത്യൻ സിനിമയുടെ കിങ് ഖാൻ ആണ് ഷാരൂഖ് ഖാൻ. സിനിമ പാരമ്പര്യം ഇല്ലാത്ത കുടുംബത്തിൽ നിന്നും എത്തി സ്വന്തം പ്രയത്നം കൊണ്ട് ബോളിവുഡിന്റെ കിങ് ഖാൻ ആയി മാറിയ താരമാണ് ഷാരൂഖ് ഖാൻ.
ഷാരൂഖ് ഖാന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ജന്മദിനത്തില് ആരാധകരെ കാണുന്ന പതിവ് ഇത്തവണയും ഷാരൂഖ് ഖാൻ തെറ്റിച്ചിരുന്നില്ല. തന്റെ വീടായ മന്നത്തിന്റെ ബാല്‍ക്കണിയില്‍ എത്തി ആരാധകരുടെ അഭിവാന്ദ്യങ്ങള്‍ ഷാരൂഖ് ഖാൻ ഏറ്റുവാങ്ങിയിരുന്നു.
ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ ആരാധകരെ കാണാൻ എത്തിയ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഷാരൂഖ് ഖാൻ. ഒരു കുറുപ്പിന് ഒപ്പമാണ് കിങ് ഖാൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
സ്നേഹത്തിന്റെ കടല്‍ എന്നാണ് വീഡിയോ പങ്കുവച്ചു ഷാരുഖ് ഖാൻ കുറിച്ചത്. “സ്നേഹത്തിന്റെ കടല്‍. അവിടെ ഉണ്ടായിരുന്നതിനും ഈ ദിവസം വളരെ മനോഹരമാക്കിയതിനും നന്ദി. എല്ലാവരോടും സ്നേഹം മാത്രം”- എന്നാണ് ഷാരൂഖ് ഖാൻ എഴുതിയത്.
കിങ് ഖാൻ പങ്കുവച്ച വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് ഈ വീഡിയോ പങ്കുവക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു വീഡിയോ.
അതേസമയം ആരാധകര്‍ക്കൊപ്പമുള്ള സെല്‍ഫി ഫോട്ടോ കഴിഞ്ഞ ദിവസം തന്നെ ഷാരൂഖ് പങ്കുവെച്ചിരുന്നു. അതേസമയം ‘പത്താൻ’ എന്ന ചിത്രമാണ് ഷാരൂഖ് ഖാന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്.
പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു. സിദ്ധാര്‍ഥ് ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2023 ജനുവരി 25ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തില്‍ ദീപിക പദുക്കോണാണ് നായികയായി എത്തുന്നത്. ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമാണ് ‘പത്താൻ’.
വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.
ആറ്റ്ലീ ഒരുക്കുന്ന ജവാൻ എന്ന ചിത്രവും കിങ് ഖാന്റേതായി ഒരുങ്ങുന്നുണ്ട്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്റെ നായികയാവുന്നത് നയന്‍താരയാണ്. വിജയ് സേതുപതിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ‘ജവാൻ’ എന്നാണ് ഷാരൂഖ് ഖാൻ ചിത്രത്തിന് പേരിട്ടിരിക്കുന്നത്.