Film News

എന്നെന്നും എന്റെ ഉറ്റ സുഹൃത്ത്; ഫ്രണ്ട്ഷിപ് ഡേയില്‍ ചിരഞ്ജീവിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി മേഘ്‌ന

നടി മേഘ്‌നക്ക് ഒരിക്കലും നികത്താനാവാത്ത തീരാ നഷ്ടം തന്നെയാണ് ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ മരണം. അപ്രതീക്ഷിതമായാണ് ആ മരണ വാര്‍ത്ത പുറത്തുവന്നത്. ഓരോ സിനിമാ ആരാധകരെയും ഈ വാര്‍ത്ത ഏറെ വേദനിപ്പിച്ചിരുന്നു. 2020 ജൂണ്‍ 7 ന് ആയിരുന്നു നടന്റെ വിയോഗം.

- Advertisement -

പിന്നാലെ ഒക്ടോബര്‍ 22ന് ആയിരുന്നു മേഘ്ന തന്റെ കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ മകന്‍ ജൂനിയര്‍ ചീരുവിന് ഒമ്പത് മാസം പൂര്‍ത്തിയായിരിക്കുകയാണ്.

ഇപ്പോഴിതാ, ഫ്രണ്ട്ഷിപ് ഡേയില്‍ ചിരഞ്ജീവി സര്‍ജയെ ഓര്‍ക്കുകയാണ് മേഘ്ന.
ചിരഞ്ജീവി സര്‍ജക്ക് ഒപ്പമുള്ള ഒരു ചിത്രമാണ് മേഘ്ന ഫ്രണ്ട്ഷിപ് ഡേയില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ”എന്നെന്നും എന്റെ ഉറ്റ സുഹൃത്ത്, ഹാപ്പി ഫ്രണ്ട്ഷിപ് ഡേ ചിരഞ്ജീവി സര്‍ജ” എന്ന് കുറിച്ചു കൊണ്ടാണ് മേഘ്‌ന ചിത്രം പങ്കുവച്ചിരിക്കുന്നത്.

അതേസമയം നേരത്തെ താന്‍ സിനിമയിലേക്ക് മടങ്ങി എത്തുന്ന വിവരം പങ്കുവെച്ച് മേഘ്ന എത്തിയിരുന്നു. ഏകദേശം ഒരു വര്‍ഷത്തിന് ശേഷമാണ് മേഘ്ന അഭിനയത്തിലേയ്ക്ക് മടങ്ങി എത്തുന്നത്. 2020 ജൂണ്‍ 7 ന് ആയിരുന്നു നടന്റെ വിയോഗം. മേഘ്ന തന്നെയാണ് തന്റെ മടങ്ങി വരവിനെ കുറിച്ച് പറഞ്ഞത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്. ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് കൊണ്ടാണ് തിരിച്ചു വരവ് ആരാധകരെ അറിയിച്ചത്.

അതേസമയം തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയായി തിളങ്ങിയ മേഘ്‌ന കുറച്ച് മലയാള ചിത്രങ്ങളിലെ അഭിനയിച്ചിട്ടുള്ളു. വിനയന്‍ സംവിധാനെ ചെയ്ത യക്ഷിയും ഞാനുമെന്ന ചിത്രത്തിലൂടെയാണ് മേഘ്ന രാജ് മലയാള സിനിമയില്‍ അരേങ്ങറിയത്. ഹിറ്റ് ചിത്രം ബ്യൂട്ടിഫുളിലൂടെയാണ് മലയാളത്തിന്റെ പ്രിയങ്കരിയായി നടി മാറിയത്.

 

Anusha

Recent Posts

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

1 hour ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

1 hour ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

2 hours ago

മലയാളി നടിമാർക്കെതിരെ പരാമർശവുമായി തമിഴ് താരം വനിതാ വിജയകുമാർ, അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന് പ്രേക്ഷകർ

മലയാളം സിനിമകളിൽ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും മലയാളികൾക്ക് സുപരിചിതയായ നടിമാരിൽ ഒരാളാണ് വനിതാ വിജയകുമാർ. ഇവരുടെ കരിയറിന്റെ തുടക്കകാലത്ത് ഇവർ…

2 hours ago

പവി കെയർടേക്കർ സിനിമയിലെ ബ്രോ എന്ന നായക്കുട്ടിയെ പിന്നീട് ദിലീപേട്ടൻ എന്തു ചെയ്തു എന്ന് അറിയുമോ?

അടുത്തിടെ പുറത്തിറങ്ങിയ ദിലീപ് സിനിമയാണ് പവി കെയർടേക്കർ. ഒരുപാട് നാളുകൾക്ക് ശേഷം മുഴുവനായി പോസിറ്റീവ് റിവ്യൂ ലഭിച്ച ഒരു ദിലീപ്…

2 hours ago