മലയാളികളുടെ പ്രിയ നടി ഷംനകാസീമിന് കഴിഞ്ഞ ദിവസം ആണ് കുഞ്ഞ് ജനിച്ചത്. തനിക്ക് ആണ് കുഞ്ഞ് ജനിച്ച വിവരം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
ചൊവ്വാഴ്ച രാവിലെയോടെയാണ് ഷംനയ്ക്കും ഭര്‍ത്താവ് ഷാനിദ് ആസിഫ് അലിക്കും ആണ്‍കുഞ്ഞ് ജനിച്ചത്. കുഞ്ഞിനൊപ്പം ആശുപത്രിയില്‍ നിന്നുള്ള ഫോട്ടോകളും ഷംന പങ്കുവച്ചിരുന്നു.
നിരവരി ആരാധകരും താരങ്ങളും ഉള്‍പ്പെടെ താരത്തിന് ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു. കുഞ്ഞ് ജനിച്ചതിന് പിന്നാലെ കുഞ്ഞിന്റെ പേരും ഷംന വെളിപ്പെടുത്തിയിരുന്നു.
ഹംദാന്‍ എന്നാണ് കുഞ്ഞിന്റെ പേര്. കഴിഞ്ഞ 24 വര്‍ഷത്തെ യുഎഇ ജീവിതത്തിന്റെ ആദരവായി ദുബായി കിരീടാവകാശിയുടെ പേര് (ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം) തന്റെ കുഞ്ഞിന് ഷാനിദ് നല്‍കുകയായിരുന്നു.
ഷംന തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ദുബായിലെ ആസ്റ്റര്‍ ആശുപത്രിയില്‍ വച്ചായിരുന്നു ഷംനയുടെ പ്രസവം. ആശുപത്രിയിലെ ഡോക്ടര്‍ ഫാത്തിമ സഫയ്ക്കും ടീമിനും ഷംന നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയുമായി ഒക്ടോബറില്‍ ആയിരുന്നു ഷംനയുടെ വിവാഹം.