Film News

സൂര്യമാനസം എന്ന ചിത്രത്തിലെ ചില സംഭാഷണങ്ങൾക്ക് ഡബ്ബ് ചെയ്തത് മമ്മൂട്ടി അല്ല, മലയാളത്തിലെ മറ്റൊരു ഇതിഹാസതാരം ആണ് അത് ചെയ്തത്, വെളിപ്പെടുത്തൽ

മലയാളത്തിലെ ഇതിഹാസ നടന്മാരിലൊരാളായ തിലകൻറെ മകൻ ആണ് ഷമ്മിതിലകൻ. ഡബ്ബിങ് ആർട്ടിസ്റ്റ് ആയാണ് ഷമ്മിതിലകൻ സിനിമയിലെത്തുന്നത്. പിന്നീട് നടനായി അരങ്ങേറുകയായിരുന്നു. വില്ലനായും, സഹ നടനായും, സ്വഭാവ നടനായും എല്ലാം താരം തിളങ്ങുന്നു. മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട് താരം. ഇപ്പോൾ സൂര്യ മാനസം എന്ന സിനിമയിലെ പുട്ടുറുമീസ് എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയ കാര്യം ഓർക്കുകയാണ് ഷമ്മി തിലകൻ.

- Advertisement -

താരത്തിൻറെ വാക്കുകളിലൂടെ. സൂര്യ മാനസം എന്ന ചിത്രത്തിലെ രഘുവരന് ശബ്ദം നൽകാനാണ് തന്നെ വിളിപ്പിച്ചത്. അതിലെ വില്ലൻ കഥാപാത്രമായിരുന്നു അദ്ദേഹം ചെയ്തത്. അതിനിടയിൽ മമ്മൂട്ടിയുടെ ഒരു സീനിലെ ഡയലോഗ് വെറുതെ മൈക്കിലൂടെ പറഞ്ഞു. പെട്ടെന്ന് സംവിധായകനായ വിജി തമ്പി തന്നോട് തിരിച്ചു ചോദിച്ചു ഷമ്മി, മമ്മൂക്ക വന്നിട്ടുണ്ടോ? ഇല്ല താൻ ആണ് അത് ചെയ്തതെന്ന് പറഞ്ഞു. പിന്നീട് രഘുവരൻറെ ഭാഗം പൂർത്തിയാക്കി വീട്ടിലെത്തി. രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ വിജി തമ്പി വീണ്ടും വിളിച്ചു.

ഡബ്ബിങ് പൂർത്തിയാക്കാൻ ഉണ്ട് എന്ന് പറഞ്ഞു. എന്നാൽ തൻറെ ഭാഗം തീർത്തു എന്ന് താൻ പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു രഘുവരന് അല്ല മമ്മൂക്കയ്ക്ക് ആണ് ഡബ്ബ് ചെയ്യേണ്ടത് എന്ന്. താൻ ശരിക്കും ഞെട്ടിപ്പോയി. അതൊരു സാഹസം ആണല്ലോ എന്ന് ചിന്തിച്ചു. മമ്മൂക്ക വരില്ലെ എന്ന് താൻ ചോദിച്ചു.

അദ്ദേഹത്തിന് വേറെ ഷൂട്ടിന് പോകണമായിരുന്നു. താൻ ചെയ്താൽ അത് പരാതി ആകും എന്ന് പറഞ്ഞു. മമ്മൂക്ക പറഞ്ഞിട്ടുണ്ട് എന്ന് വിജി തമ്പി പറഞ്ഞു. പക്ഷേ തനിക്ക് വിശ്വാസമായില്ല. അങ്ങനെ പെട്ടെന്ന് വിജി തമ്പി മമ്മൂക്കക്ക് ഫോൺ കൊടുത്തു. അദ്ദേഹം ഫോൺ എടുത്തിട്ട് ആ ഞാനാണ് അതങ്ങ് ചെയ്തേര് എന്ന് ഒറ്റ വാക്കിൽ അനുമതി തന്നു. പിന്നീട് താൻ അത് ചെയ്തു. ചുരുക്കം ഒന്നോ രണ്ടോ സംഭാഷണങ്ങളും സംഘട്ടനത്തിനിടയിലെ ചില ഇഫക്ടുകളും ആയിരുന്നു അത്. ഷമ്മി തിലകൻ പറഞ്ഞു.

Athul

Recent Posts

ഇത്രയും വിവാദങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് ജാസ്മിൻ ജനപ്രിയതയിൽ ഒന്നാംസ്ഥാനത്തെത്തി? 6 കാരണങ്ങൾ ഇതാ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ…

11 hours ago

മലദ്വാരത്തിലൂടെ യുവതി ഒളിപ്പിച്ചു കടത്തിയത് 1 കിലോയോളം വരുന്ന സ്വർണം, മാർക്കറ്റ് വില ലക്ഷങ്ങൾ, യുവതി കടത്തുവാൻ ഉപയോഗിച്ച മാർഗ്ഗങ്ങൾ ഇങ്ങനെ

മലദ്വാരത്തിൽ ഒളിപ്പിച്ചുകൊണ്ട് സ്വർണ്ണം കടത്തുവാൻ ശ്രമിച്ചതിന് എയർഹോസ്റ്റസ് പിടിയിൽ ആയിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായിട്ടാണ് മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്തിയതിന് ഒരു…

11 hours ago

വൈറലായി ആനന്ദ് അംബാനിയുടെയും രാധികയുടെയും സേവ് ദി ഡേറ്റ് ക്ഷണക്കത്ത്, വിവാഹ തീയതിയും 3 ദിവസമായി നടത്തുന്ന ചടങ്ങിലെ ഡ്രസ്സ് കോഡും ഇതിൽ പരാമർശിക്കുന്നു

ഇന്ത്യയിൽ ഏറെ ആരാധകരുള്ള വ്യക്തികളിൽ ഒരാളാണ് ആനന്ദ് അംബാനി. മുകേഷ് അംബാനിയുടെ മകനാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ വിവാഹം വരാൻ പോവുകയാണ്.…

12 hours ago

വിജയ് ചിത്രം ഗോട്ടിൻ്റെ ചിത്രീകരണ ലൊക്കേഷനിൽ വൻസ്ഫോടനം, ജയറാം ഉൾപ്പെടെയുള്ളവർ ലൊക്കേഷനിൽ ഉണ്ടായിരുന്നു, പരിഭ്രാന്തിയിൽ പരിസരവാസികൾ, ജില്ലാ മജിസ്ട്രേറ്റും കളക്ടറും വിശദീകരണം തേടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിജയ്. വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ആണ് ഗോട്ട്. ഈ സിനിമയുടെ…

13 hours ago

നടി ശാലിൻ സോയയുടെ കാമുകൻ അറസ്റ്റിൽ, “പ്രിയപ്പെട്ടവനെ, ധൈര്യമായിട്ടിരിക്കുക” എന്നുപറഞ്ഞ് ആശ്വസിപ്പിച്ച് നടി, കാമുകിനെതിരെ പോലീസ് ചുമത്തിയത് ഗുരുതരമായ 6 വകുപ്പുകൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാലിൻ സോയ. നിരവധി മലയാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.…

13 hours ago