Film News

അച്ഛന്റെ പ്രണയ രംഗത്തിനു താളമിട്ട ലോകത്തിലെ ഏക മകൻ ഞാൻ മാത്രമായിരിക്കും !! ഷമ്മി തിലകന്‍

നടനായും വില്ലനായും  ഡബ്ബിങ് ആർട്ടിസ്റ്റായും സിനിമ മേഖലയിൽ തിളങ്ങി നിന്നതാരമാണ് ഷമ്മി തിലകൻ. ലോക്ക് ഡൌൺ മൂലം താരങ്ങൾ എല്ലാം ഇപ്പോൾ വീട്ടിൽ ആയതിനാൽ കൂടുതലായും സോഷ്യൽ മീഡിയയിൽ സജീവമാണ്. എല്ലാവരെയും പോലെ ഷമ്മി തിലകനും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. അടുത്തിടെ തന്റെ പഴയകാല നൃത്ത ചിത്രങ്ങൾ, സിനിമയിലെ ചിലരസകരമായ അനുഭവങ്ങൾ സമകാലിക വിഷയങ്ങളിൽ തന്റെ നിലപാടുകൾ അങ്ങനെസോഷ്യൽ മീഡിയയിൽ സജീവമായിരുന്നു..

- Advertisement -

ഇപ്പോൾ  ആരാധകർക്കായി വളരെ രസകരമായ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.. വൈറലായ ഷമ്മിയുടെ കുറിപ്പ് വായിക്കാം… ഭരത് ഗോപി ചേട്ടനും, എന്റെ പിതാവും നായകന്മാരായും, ലിസി, ജയരേഖ, എന്നിവര്‍ നായികമാരായും, മമ്മൂക്ക അതിഥി താരമായും അഭിനയിച്ച്‌, ആന്റണി ഈസ്റ്റ്മാന്‍ സംവിധാനംചെയ്ത്, 1986-ല്‍ റിലീസ് ചെയ്ത ഐസ്‌ക്രീം എന്ന സിനിമയിലെ ഒരു യുഗ്മഗാനം.

പ്രേമമെന്നാലെന്ത്..?

അതിന്‍ ദാഹമെന്നാലെന്ത്..?

ആരോമലാളല്ലേ ചൊല്ലാമോ..?

ഒരു തൂവലാലുള്ളം തലോടാമോ..?

പുലിയൂര്‍ സരോജ നൃത്തസംവിധാനം നിര്‍വ്വഹിച്ച ഈ ഗാനരംഗത്തില്‍, സൂക്ഷിച്ചു നോക്കിയാല്‍ എന്നേയും കാണാം. ഗോപിയേട്ടന്റേയും, അച്ഛന്റേയും പാട്ടിന് താളം ഇടുന്ന തബലിസ്റ്റ് മറ്റാരുമല്ല, ഈ ഞാന്‍ തന്നെയാണ്. ക ജി ജോര്‍ജ്ജ് സാറിന്റെ കീഴില്‍ സിനിമയിലും അച്ഛന്റെ കീഴില്‍ നാടകത്തിലും സഹസംവിധായകനായി അന്ന് പ്രവര്‍ത്തിച്ച്‌ വന്നിരുന്ന ഞാന്‍, പുലിയൂര്‍ സരോജയുടെ നൃത്ത സംവിധാനം കണ്ട് മനസ്സിലാക്കുന്നതിനും ഭരത് ഗോപി എന്ന അതുല്യ പ്രതിഭയെ അടുത്ത് അറിയുന്നതിനും വേണ്ടിയാണ് അച്ഛനോടൊപ്പം ഷൂട്ടിംഗ് ലൊക്കേഷനില്‍ (ബോള്‍ഗാട്ടി പാലസ്) പോയത്.

ഗാനരംഗത്തില്‍ അഭിനയിക്കേണ്ടിയിരുന്ന തബലിസ്റ്റ് വരാതിരുന്നതിനാല്‍ ഷൂട്ടിംഗ് മുടങ്ങും എന്ന സാഹചര്യത്തില്‍ അച്ചനും, ഗോപിയേട്ടനും കൂടി എന്നെ പിടിച്ചു തബലിസ്റ്റിന്റെ വേഷം കെട്ടിച്ചു. സ്വന്തം പിതാവ് അഭിനയിച്ച്‌ പാടുന്ന പ്രണയ ഗാനത്തിന് തബല വായിച്ച്‌ താളം ഇട്ടു കൊടുത്ത് അഭിനയിക്കാനുള്ള ഭാഗ്യം ലോകസിനിമയില്‍ തന്നെ ഒരു താരപുത്രനും അന്നും ഇന്നും സാധിച്ചിട്ടില്ല എന്നത് ചരിത്രം. ഇന്നായിരുന്നെങ്കില്‍ ഇങ്ങനെ ട്രോള്‍ വന്നേനെ. സ്വന്തം പിതാവ് അഭിനയിച്ച്‌ പാടുന്ന പ്രണയ ഗാനത്തിന് തബല വായിച്ച്‌ താളം ഇട്ടു കൊടുത്ത് അഭിനയിക്കാന്‍ പറ്റുമോ സക്കീര്‍ ഭായീ നിങ്ങള്‍ക്ക്. പറ്റില്ല ഭായീ.

Athul

Recent Posts

വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിക്കുന്നു, എൻ്റെ പ്രതിച്ഛായയ്ക്ക് മങ്ങല ഏൽപ്പിക്കാൻ ശ്രമിക്കുന്നു – വർഷങ്ങൾക്കു മുൻപ് അഭിനയിച്ച സിനിമയുടെ നിർമാതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി തെലുങ്ക് നടി പായൽ

മലയാളികൾക്ക് സുപരിചിതയായ തെലുങ്ക് നടിമാരിൽ ഒരാളാണ് പായൽ രാജപുത്ത്. ഇപ്പോൾ തെലുങ്ക് നിർമ്മാതാക്കൾക്കെതിരെ ഇവർ രംഗത്തുവന്നിരിക്കുകയാണ്. ഇവർ പണ്ട് അഭിനയിച്ച…

5 mins ago

കേരളം മുഴുവൻ ലാലേട്ടന്റെ പിറന്നാളാഘോഷിക്കുമ്പോൾ ലാലേട്ടൻ സ്വന്തം പിറന്നാളാഘോഷിച്ചത് ഇങ്ങനെ

മലയാളത്തിന്റെ അഭിമാനമായ മോഹൻലാൽ ഇന്ന് പിറന്നാളാഘോഷിക്കുകയാണ്. തമിഴ്നാട്ടിൽ ആണ് ഇദ്ദേഹം പിറന്നാൾ ആഘോഷിച്ചത്. ചെന്നൈയിലെ വീട്ടിലാണ് ഇദ്ദേഹം പിറന്നാൾ ആഘോഷിച്ചത്.…

19 mins ago

പിറന്നാളിന് ഒരു ഗിഫ്റ്റ് കൊടുത്തിട്ട് ജീവിതത്തിൽ ഓരോ മിനിറ്റും പശ്ചാത്തപിക്കേണ്ടി വന്നു – കുടുംബ വിളക്കിലെ പ്രതീഷിന്റെ യഥാർത്ഥ ജീവിതത്തിലെ ഭാര്യ പറയുന്നത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നൂബിൻ ജോണി. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഈ പരമ്പരയിൽ…

35 mins ago

ഇനി കൃത്യം 365 ദിവസങ്ങൾ, സന്തോഷ വാർത്തയുമായി സീരിയൽ താരം നയന ജോസൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയന ജോസൻ. ബാലതാരം ആയിട്ടാണ് ഇവർ സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് മിനി സ്ക്രീൻ…

49 mins ago

ക്ലാസിക് റാങ്കിംഗ് ടാസ്ക് അവസാനിച്ചു, ജിന്റോ രണ്ടാം സ്ഥാനത്ത്, ജാസ്മിൻ പത്താം സ്ഥാനത്ത്, ഒന്നാം സ്ഥാനം നേടിയ മത്സരാർത്ഥിക്ക് അപൂർവ്വ സമ്മാനവുമായി ബിഗ് ബോസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനോടകം 71 ദിവസങ്ങളാണ് പൂർത്തിയായത്. കഴിഞ്ഞ ആഴ്ച ആയിരുന്നു…

1 hour ago

അഭിഷേകിനെ വിവാഹം ചെയ്യാൻ താല്പര്യമുണ്ടെന്ന് ജാസ്മിൻ, അഭിഷേക് നൽകിയ മറുപടി ഇങ്ങനെ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി ഏഷ്യാനെറ്റിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ വളരെ സജീവമായി പ്രവർത്തിക്കുന്ന രണ്ടു മത്സരാർത്ഥികളാണ്…

1 hour ago