Film News

അദ്ദേഹത്തെ ഒരു ആര്‍ടിസ്റ്റായി ഞാന്‍ കണ്ടിട്ടില്ല; സുരേഷ് ഗോപിയെ കുറിച്ച് ഷാജി കൈലാസ്

ഒത്തിരി നല്ല സിനിമകള്‍ സംവിധാനം ചെയ്ത വ്യക്തിയാണ് ഷാജി കൈലാസ്. സുരേഷ് ഗോപി എന്ന വ്യക്തിയെ സൂപ്പര്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് എത്തിക്കാന്‍ വലിയൊരു പങ്കുവഹിച്ച ആള് കൂടിയാണ് കൈലാസ്. സുരേഷ് ഗോപിയെ വെച്ച് ആദ്യമായി സിനിമ സംവിധാനം ചെയ്തതും ഇദ്ദേഹം തന്നെ. അന്ന് തുടങ്ങിയ സൗഹൃദമാണ് ഇവര്‍ തമ്മില്‍. ഇന്നും തുടരുന്നു അത്. തുടക്കത്തില്‍ ഒക്കെ പോലീസ് വേഷത്തില്‍ മാത്രമായിരുന്നു സുരേഷ് ഗോപി എത്തിയിരുന്നത്. പിന്നീട് തന്റെ കൈയ്യില്‍ ഏത് കഥാപാത്രവും സേഫ് ആണെന്നു ഈ താരം തെളിയിച്ചു.

- Advertisement -


ഒരുപക്ഷേ മലയാള സിനിമയില്‍ പോലീസ് വേഷം ഏറ്റവും നന്നായി ചേരുന്നത് സുരേഷ് ഗോപിക്ക് ആണെന്ന് പറയേണ്ടിവരും. രാഷ്ട്രീയത്തില്‍ സജീവമായപ്പോഴും സിനിമ വിടരുതെന്ന് ആരാധകര്‍ നടനോട് പറഞ്ഞു. ജനനായകന്‍ എന്ന പരിപാടിയില്‍ ഷാജി കൈലാസും, സുരേഷ് ഗോപിയും എത്തിയിരുന്നു.

സുരേഷിനെ ഒരു സഹോദരനെ പോലെയാണ് കാണുന്നത് എന്നായിരുന്നു ഷാജി പറഞ്ഞത്. താന്‍ സിനിമയെ കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ സുരേഷ് ഗോപിയുടെ മുഖം മനസ്സിലേക്ക് വരും . അദ്ദേഹത്തെ ഒരു ആര്‍ട്ടിസ്റ്റായി താന്‍ കണ്ടിട്ടില്ലെന്നും , എന്തും വിളിച്ചു പറയാവുന്ന സുഹൃത്ത് അല്ലെങ്കില്‍ സഹോദരന്‍ അതാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം എന്നും പറഞ്ഞു.


എടാ ഇന്ന ദിവസമാണ് ഷൂട്ട് എന്ന് വിളിച്ചു പറയാന്‍ സ്വാതന്ത്ര്യം എനിക്കുണ്ട് . അങ്ങനെ ആയി വന്നതാണ് അത്. സുരേഷ് ഗോപിയെ ആദ്യം കാണുമ്പോള്‍ അദ്ദേഹം പോലീസ് വേഷത്തില്‍ ആയിരുന്നു. ഒറ്റനോട്ടത്തില്‍ തന്നെ കൊള്ളാമല്ലോ എന്ന് ആ രൂപം കണ്ട് എനിക്ക് തോന്നി. അന്ന് തന്നെ ഞങ്ങള്‍ക്കിടയില്‍ സൗഹൃദം തുടങ്ങി. അന്നേ ഞാന്‍ രാജീവ് അഞ്ജലിനോട് പറഞ്ഞിരുന്നു അദ്ദേഹം സൂപ്പര്‍സ്റ്റാറായി വരുമെന്ന്.

എന്റെ ആദ്യത്തെ സിനിമയില്‍ തന്നെ ഞാന്‍ നായകനാക്കിയത് സുരേഷ് ഗോപിയെയായിരുന്നു . ശേഷം നിരവധി സിനിമയില്‍ അദ്ദേഹം നായകനായി എത്തി.

Anusha

Recent Posts

ലവ് ട്രാക്കാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ജാസ്മിനോട് ഇമോഷൻസ് തോന്നിയിട്ടുണ്ട്.വീഡിയോ ഇറങ്ങി കഴിഞ്ഞാൽ ഞാൻ കുറേ തെറി കേൾക്കും

ജിന്റോ ഈ സീസണിന്റെ വിന്നറായപ്പോൾ അർജുൻ ഫസ്റ്റ് റണ്ണറപ്പും ജാസ്മിൻ സെക്കന്റ് റണ്ണറപ്പുമായി. ഇവർക്ക് ഒപ്പമുണ്ടായിരുന്ന അഭിഷേക് തേർഡ് റണ്ണറപ്പായപ്പോൾ…

1 hour ago

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

6 hours ago

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

7 hours ago

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

8 hours ago

ഇഷ്ടംപോലെ തെറ്റ് പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ തെറ്റൊക്കെ പറ്റില്ല.എനിക്ക് ആ ഒരു ഭാഗ്യം അവന്റെ അടുത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഗബ്രിയെ അവിടെ കിട്ടിയതില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്.

ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…

8 hours ago

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

19 hours ago