മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ചിത്രമാണ് ചിന്താമണി കൊലക്കേസ്. സുരേഷ് ഗോപി-ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമാണ് ഇത്. ഒരു സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ചിന്താമണി കൊലക്കേസ്. ചിത്രത്തിൽ ലാൽ കൃഷ്ണ വിരാടിയാർ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്.
ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗം വരും എന്ന് സൂചന നൽകുകയാണ് സംവിധായകൻ ഷാജി കൈലാസ്. ദി വെറ്ററാൻ എന്ന ഇംഗ്ലീഷ് ചെറുകഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം നിർമ്മിച്ചത്. കുറ്റവാളികൾക്ക് വേണ്ടി കോടതിയിൽ കേസ് ബാധിക്കുകയും അവരെ രക്ഷിച്ചതിനുശേഷം വധിക്കുകയും ചെയ്യുന്ന ഒരു അഭിഭാഷകന്റെ കഥയാണ് സിനിമ.
മുൻപ് സുരേഷ് ഗോപിയും ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകും എന്ന് വെളിപ്പെടുത്തിയിരുന്നു. മാധ്യമങ്ങളോട് ആണ് ഇദ്ദേഹം ഇതിനെക്കുറിച്ച് പ്രതികരിച്ചിരുന്നത്. സുരേഷ് ഗോപി നായകനായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് പാപ്പൻ. ജോഷിയാണ് ചിത്രം സംവിധാനം ചെയ്തത്.
മികച്ച പ്രതികരണമാണ് ചിത്രം തീയറ്ററിൽ നിന്നും സ്വന്തമാക്കിയത്. മികച്ച കളക്ഷനും ചിത്രം നേടുകയുണ്ടായി. എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തിൽ അവതരിപ്പിച്ചത്.