മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഷാരുഖ് ഖാൻ. കേരളത്തിലും ധാരാളം ആരാധകർ ആണ് ഇദ്ദേഹത്തിന് ഉള്ളത്. ഗൗരി ഖാൻ എന്നാണ് ഇദ്ദേഹത്തിൻറെ ഭാര്യയുടെ പേര്. ഒരു പഞ്ചാബി ഹിന്ദു കുടുംബത്തിലാണ് ഗൗരി ജനിക്കുന്നത്. അതേസമയം ഒരു മുസ്ലിം കുടുംബത്തിലാണ് ഷാരൂഖ് ഖാൻ ജനിക്കുന്നത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ഷാറൂഖ് സിനിമയിൽ സജീവമാകുന്നതിന് മുമ്പ് തന്നെ ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. വലിയ പ്രശ്നങ്ങൾ ഒന്നും തന്നെ വീട്ടിൽ നിന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുകയാണ് രണ്ടുപേരും.
മൂന്ന് മക്കളാണ് ഇവർക്ക് ഉള്ളത്. ആര്യൻ ഖാൻ എന്നാണ് മൂത്ത മകൻറെ പേര്. സുഹാന ഖാൻ എന്നാണ് രണ്ടാമത്തെ മകളുടെ പേര്. അതേസമയം അബ്രാം എന്നാണ് മൂന്നാമത്തെ കുട്ടിയുടെ പേര്. സറോഗസി വഴിയാണ് മൂന്നാമത്തെ കുട്ടി ജനിച്ചത് എന്ന പ്രത്യേകതയുമുണ്ട്. ഇപ്പോൾ ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തലാണ് താരം നടത്തിയിരിക്കുന്നത്. ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ആയിരുന്നു താരം ഈ വെളിപ്പെടുത്തൽ നടത്തിയത്. ഒരു റിയാലിറ്റി ഷോയിലെ സ്പെഷ്യൽ ജഡ്ജ് ആയിട്ടാണ് താരം എത്തിയത്. തൻ്റെയും തൻ്റെ ഭാര്യയുടെയും മക്കളുടെയും മത വിശ്വാസത്തെ കുറിച്ച് ആയിരുന്നു താരം വെളിപ്പെടുത്തൽ നടത്തിയത്.
“ഞങ്ങൾ വീട്ടിൽ ഒരിക്കലും ഹിന്ദു, മുസ്ലിം എന്ന തരത്തിലുള്ള വർത്തമാനം നടത്താറില്ല. എൻറെ ഭാര്യ ഗൗരി ഒരു ഹിന്ദുവാണ്. അതേസമയം ഞാനൊരു മുസൽമാനാണ്. പക്ഷേ ഞങ്ങളുടെ മക്കൾ മറ്റൊരു മതത്തിൽ ആണ് ഉൾപ്പെടുന്നത്. അവർ ഹിന്ദുസ്ഥാനികൾ ആണ്” – താരം പറയുന്നു. നിറഞ്ഞ കയ്യടികൾ ആയിരുന്നു താരം ഈ വാക്കുകൾ പറഞ്ഞതിനുശേഷം സദസ്സിൽ നിന്നും ഉയർന്നത്.
“ഒരിക്കൽ എൻറെ മകൾ ചെറുതായിരുന്നപ്പോൾ അവൾ സ്കൂളിൽ പോവുകയും, അവിടെ ഒരു ഫോം ഫിൽ ചെയ്യുവാനും ഉണ്ടായിരുന്നു. അതിലെ ഒരു കോളത്തിൽ നിങ്ങളുടെ മതം ഏതാണ് എന്ന് എഴുതാൻ ഉണ്ടായിരുന്നു. അവളെന്നോട് ചോദിച്ചു നമ്മൾ ഏതു മതത്തിൽ ആണ് എന്ന്. നമ്മൾ ഇന്ത്യൻസ് ആണ്. വേറെ മതം ഒന്നുമില്ല. ഉണ്ടാവാനും പാടില്ല” – ഇതായിരുന്നു താരം പരിപാടിയിൽ പറഞ്ഞത്. എന്തായാലും ഈ മതേതര ചിന്ത തന്നെയാണ് താരത്തിനെ മലയാളികൾക്കിടയിലും ഇത്രത്തോളം പ്രിയങ്കരനായി നിലനിർത്തുന്നത്. എന്നാൽ നിലവിൽ അത്ര സന്തോഷത്തിൽ അല്ല ഈ കുടുംബം കഴിയുന്നത്. ഇവരുടെ മൂത്തമകനെ ചില ആളുകൾ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തിരുന്നു. ആര്യന് എതിരെ ഒരു തരത്തിലുള്ള തെളിവും ഇല്ലാതിരുന്നിട്ടും പലതവണ ആണ് ജാമ്യം കോടതി നിഷേധിച്ചത്. എന്തായാലും ഇപ്പോൾ താരം ജാമ്യത്തിലാണ്. എത്രയും പെട്ടെന്ന് തന്നെ സംഗതികളെല്ലാം കലങ്ങി തെളിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.