മലയാളത്തിലെ സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഷോ ഇപ്പോൾ നാലാം സീസൺ നടക്കുകയാണ്. ഫൈനൽ ദിവസത്തിലേക്ക് കുറച്ചു ദിവസങ്ങൾ മാത്രമാണ് ഉള്ളത്. പ്രേക്ഷകർ എല്ലാവരും വളരെ ആകാംക്ഷപൂർവ്വമാണ് ഇതിനെ നോക്കി കാണുന്നത്. ഇപ്പോഴിതാ ഷോയെ കുറിച്ച് സീരിയൽ നടി അശ്വതി എഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്. ആ കുറിപ്പിലൂടെ.
“പത്തു ലക്ഷം രൂപയും ആറ് പേരും”
വല്ലാത്തൊരു മാനസികാവസ്ഥയിൽ കൂടെ ആണ് ബിഗ്ബോസ് ഇന്ന് മത്സരാർത്ഥികളെ കൊണ്ടുപോയത്.. ആദ്യം രണ്ട് ലക്ഷം, പിന്നേ അഞ്ചു ലക്ഷം അതിനു ശേഷം പത്തു ലക്ഷം. ഇന്നലെ പ്രൊമോയിൽ കാണിച്ചപോലെ അഞ്ചു ലക്ഷം കാണിച്ച സമയം റിയാസ് മുന്നോട്ട് വന്നപ്പോൾ ഒന്ന് ഞെട്ടിയെങ്കിലും, “പ്രേക്ഷകർ എന്നെ സ്നേഹിക്കുന്നുണ്ട് അതുകൊണ്ട് ഈ തുക എനിക്ക് വേണ്ട” എന്ന് പറയാൻ ആയിരുന്നു.
View this post on Instagram
പക്ഷെ പൈസക്ക് എല്ലാവർക്കും ആവശ്യങ്ങൾ ഉണ്ടായിരുന്നിട്ടും,100 ദിനങ്ങൾ തികയ്ക്കുക എന്ന മോഹം മാത്രം ആയിരുന്നു എല്ലാവർക്കും,അതിനു ആറുപേർക്കും സല്യൂട്ട്. പോകുന്ന പോക്ക് വെച്ചു ആ എമൗണ്ട് വിജയസാധ്യത കുറവുള്ളവർ ആർക്കെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു. പക്ഷെ അവർക്കറിയില്ലല്ലോ സാദ്ധ്യതകൾ ആർക്കാണ് എന്ന്. ഇത്ര വലിയൊരു തുകയും ഒപ്പം ഇത്രയും ദിവസം ബിഗ്ബോസ് ഹൗസിൽ നിന്നത്തിന്റെ തുകയും ചേർത്ത് തെറ്റില്ലാത്ത ഒരു എമൗണ്ട് കിട്ടുകയും ചെയ്യുമായിരുന്നു .
എന്തായാലും ആർക്കാർക്കും എമൗണ്ട് വേണ്ടാ.. ഗ്രാൻഡ് ഫിനാലെ മാത്രം സ്വപ്നം… അതിലേക്കു ഇനി 4 ദിനങ്ങൾ മാത്രം!!! ബിഗ്ബോസ് എന്ന ഗെയിം മനസിലാക്കി, യഥാർത്ഥമായി കളിക്കുന്നവരെ ബുദ്ധിപൂർവം വോട്ട് നൽകി വിജയിപ്പിക്കുക എന്ന് ഓർമിപ്പിച്ചുകൊള്ളട്ടെ . ഞാൻ ഒന്ന് ചോദിച്ചോട്ടെ, നിങ്ങളിൽ ആർക്കെങ്കിലും ആണ് ഈ ഒരു അവസരം കിട്ടിയതെങ്കിൽ ആ തുക എടുക്കുമോ? അതോ 100 ദിനങ്ങൾ തികയ്ക്കുമോ? അപ്പോൾ എല്ലാവരും നാളത്തെ പ്രോമോ കണ്ടല്ലോ!!! കാത്തിരിക്കാം നമുക്ക്.