Film News

ശിവനെ കെട്ടിപ്പിടിച്ച് ബൈക്കില്‍ കറങ്ങി അഞ്ജലി ; ഇവരുടെ റൊമാന്റിക് കണ്ട് ഞങ്ങള്‍ക്ക് പോലും നാണം വന്നെന്ന് ആരാധകര്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ മുടങ്ങാതെയിരുന്ന് കാണുന്ന പരമ്പരയാണ് സ്വാന്തനം. തുടക്കം മുതല്‍ തന്നെ ഈ പരമ്പരയെയും ഇതിലെ കഥാപാത്രങ്ങളെയും മലയാളികള്‍ നെഞ്ചിലേറ്റിയിരുന്നു. മറ്റു പരമ്പരകളില്‍ നിന്ന് തികച്ചും വേറിട്ട രീതിയില്‍ അവതരിപ്പിക്കുന്ന സ്വാന്തനത്തിന് കാഴ്ചക്കാര്‍ ഏറെയാണ്. മികച്ച പ്രതികരണം ആണ് സ്വാന്തനത്തിന് ലഭിക്കുന്നത്.

- Advertisement -

ഇതില്‍ ശിവാഞ്ജലികളുടെ പ്രകടനം കാണാന്‍ ആരാധകര്‍ ഏറെയാണ്. കുറച്ചുനാള്‍ ഇവര്‍ പിണങ്ങി നിന്നപ്പോള്‍ പരാതിയുമായി പ്രേക്ഷകര്‍ എത്തിയിരുന്നു. ശിവനും അഞ്ജലിയും ഇങ്ങനെ പിണങ്ങി നില്‍ക്കുന്നത് കാണാന്‍ ഒരു രസവുമില്ല, ഇവരെ ഒന്നിപ്പിച്ച് ഇനിയും എപ്പിസോഡുകള്‍ കൂട്ടണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു.

ഇപ്പോള്‍ അതു പോലെയൊക്കെ തന്നെയാണ് നടക്കുന്നത് എന്ന് തന്നെ പറയാം. കിടിലന്‍ റൊമാന്റിക് രംഗങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങള്‍ കടന്നു പോകുന്നത്. ഇരുവരുടെ രംഗങ്ങള്‍ കാണാന്‍ വേണ്ടി ടിവിക്ക് മുന്നില്‍ എത്തുന്ന മിനിസ്‌ക്രീന്‍ പ്രേക്ഷകരുമുണ്ട്. ഓരോ ദിവസം കഴിയുന്തോറും ഇവര്‍ പരസ്പരം മനസ്സുകൊണ്ട് അടുത്ത് വരികയാണ്.

കഴിഞ്ഞദിവസം അഞ്ജലിയുടെ ഓരോ ആഗ്രഹങ്ങളും ശിവന്‍ ചോദിച്ചറിഞ്ഞു. ഭര്‍ത്താവിനെ കൂട്ടി സ്വന്തം വീട്ടില്‍ പോവണം , ഇനി ഒരുമിച്ച് തുണി കഴുകാന്‍ വരണം , അതിനുശേഷം ബൈക്കില്‍ കറങ്ങണം ഇതൊക്കെയാണ് അഞ്ചുവിന്റെ ആഗ്രഹം. അങ്ങനെ ഇരുവരും ബൈക്ക് എടുത്ത് കറങ്ങാന്‍ പോകുന്നുണ്ട്. ശിവനെ കെട്ടിപ്പിടിച്ച് ആണ് അഞ്ജലി ബൈക്കില്‍ പോകുന്നത്. തിരിച്ചുവരുമ്പോള്‍ കെട്ടി പിടിക്കാന്‍ വേണ്ടി ശിവന്‍ പറഞ്ഞ ഡയലോഗ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാത്തത് എന്താ എന്ന അഞ്ജലിയുടെ ചോദ്യത്തിന്, ഇങ്ങോട്ട് വന്നപ്പോള്‍ ഇവിടെ എന്തോ ഉണ്ടായിരുന്നു പക്ഷേ ഇപ്പോള്‍ ഇല്ല എന്ന് ശിവന്‍ പറയുന്നത്. ഇത് കേട്ടപാടെ അഞ്ജലി കൈചുറ്റി പിടിക്കുകയും ചെയ്തു. ഈ സമയത്ത് രണ്ടാളുടെ മുഖത്ത് വന്ന സന്തോഷം ഒന്ന് കാണേണ്ടതു തന്നെയായിരുന്നു.

 

Anusha

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

6 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

7 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

7 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

7 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

8 hours ago