ഇന്ന് മിനിസ്ക്രീനില്‍ വന്‍ വിജയത്തോടെ മുന്നേറികൊണ്ടിരിക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. സീരിയലിന്റെ വേറിട്ട കഥയും അഭിനയമികവ് എല്ലാം ഏടുത്ത് പറയേണ്ട ഒന്നാണ്. തുടക്കത്തില്‍ കുറച്ച് വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും പിന്നീട് നമ്പര്‍ വണ്‍ ആവുകയായിരുന്നു. സിനിമാ സീരിയല്‍ നടി മീരാ വാസുദേവ് ആണ് കുടുംബവിളക്കിലെ പ്രധാന കഥാപാത്രം. സുമിത്ര എന്ന പേരില്‍ മിനിസ്ക്രീനില്‍ എത്തുന്ന നടിയുടെ അഭിനയമികവ് എടുത്ത് പറയേണ്ട ഒന്നാണ്.
ഇതിനിടെ പരമ്പരയിലെ ചില താരങ്ങള്‍ മാറുകയും പകരക്കാര്‍ എത്തുകയും ചെയ്തിരുന്നു. എത്തിയവര്‍ എല്ലാം നിമിഷനേരംകൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ സീരിയല്‍ വിട്ടവരെക്കുറിച്ചുള്ള ചോദ്യം
സോഷ്യല്‍ മീഡിയയില്‍ നിരന്തരമായി ഉയര്‍ന്നിരുന്നു. പിന്നീട് താരങ്ങള്‍ തന്നെ ഈ കാര്യത്തില്‍ പ്രതികരണം അറിയിച്ചിരുന്നു. ഇതില്‍ പലരും പല കാരണത്താല്‍ ആണ് സീരിയല്‍ വിട്ടത്.
അത്തരത്തില്‍ കുടുംബവിളക്കില്‍ തിളങ്ങി നില്‍ക്കവെ പെട്ടന്ന് ഒരു ദിവസം സീരിയിലില്‍ നിന്നും മാഞ്ഞുപോയ നടിയാണ് ശ്വേത വെങ്കട്ട്. നടി പരമ്പരയില്‍ വേദിക എന്ന കഥാപാത്രം ആയിരുന്നു ചെയ്തത്. പിന്നീട് താരം സീരിയല്‍ വിടുകയായിരുന്നു. ശ്വേത വെങ്കട്ട് ഒരു അന്യ ഭാഷ നടി കൂടിയാണ്. ചെന്നൈ സ്വദേശിനിയായ താരം തമിഴ് സിനിമാ സീരിയല്‍ മേഖലയില്‍ സജീവമായ താരമാണ്.
ലോക്ഡൗണിന് ശേഷമായിരുന്നു നടി സീരിയലില്‍ നിന്നും പിന്മാറിയത്. വില്ലത്തിവേഷത്തിലാണ് നടി പരമ്പരയില്‍ എത്തിയതെങ്കിലും സീരിയലില്‍ നിന്നുള്ള പിന്മാറ്റം ആരാധകരില്‍ നിരാശ നല്‍കിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി തന്റെ പുതിയ വിശേഷം ആരാധകരുമായി പങ്കിടാറുണ്ട്.
ഇപ്പോള്‍ തങ്ങളുടെ ജീവിതത്തില്‍ പുതിയ അഥിതി വന്ന സന്തോഷം ആരാധകരുമായി പങ്കിട്ടിരിക്കുകയാണ് താരങ്ങള്‍. ഭര്‍ത്താവിന് ഒപ്പമുള്ള ചിത്രം പങ്ക് വച്ചുകൊണ്ടാണ് കുഞ്ഞു ജനിച്ച വിവരം ശ്വേത അറിയിച്ചത്. തന്റെ വോട്ടു ജയിച്ചുവെന്നും ആണ്‍കുഞ്ഞ് ജനിച്ചുവെന്നുമാണ് ശ്വേത കുറിച്ചിരിക്കുന്നത്. നിരവധി മലയാളി പ്രേക്ഷകരും, കുടുംബവിളക്കില്‍ ആദ്യം ശീതള്‍ ആയി എത്തിയ പാര്‍വതി വിജയും താരത്തിന് ആശംസകള്‍ അറിയിച്ച് എത്തുകയുണ്ടായി. ശ്രീകാന്ത് ശ്രീനിവാസന് ആണ് ശ്വേതയുടെ ഭര്‍ത്താവ്. ഇരുവരുടെയും പ്രണയവിവാഹം ആയിരുന്നു.