Film News

ഇവനാണ് എന്റെ ആദ്യ പ്രണയം, മേഡ് ഫോര്‍ ഇച്ച് അദര്‍ ആയിരുന്നു ഞങ്ങള്‍, എന്റെ വീട്ടിലേക്ക് ഒക്കെ അവന്‍ വരുമായിരുന്നു; തന്റെ ആദ്യ പ്രണയം വെളിപ്പെടുത്തി നടി അനുശ്രീ-കമന്റുകളുമായി ആരാധകര്‍

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അനുശ്രീ. ബാലതാരമായി മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരം പീന്നീട് നായികയായി എത്തി മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു.

- Advertisement -

താരത്തിന്റെ വിവാഹം വലിയ വിവാദമായിരുന്നു. സീരിയലില്‍ നായികയായി അഭിനയിക്കുന്നതിന് ഇടയില്‍ ക്യാമറാമാന്റെ കൂടെ ഒളിച്ചോടി വിവാഹം ചെയ്യുകയായിരുന്നു താരം. വലിയ വാര്‍ത്തയായിരുന്നു ഈ വിവാഹം.

എന്നാല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ മകനുമായി വളരാനുള്ള സാഹചര്യം ഇല്ലാതായതോടെ ഇരുവരും പതിയ അകലുകയായിരുന്നു. പിന്നീട്
ഇരുവരും പിരിഞ്ഞതുമൊക്കെ വലിയ ചര്‍ച്ചയായി മാറിയിരുന്നു.

മകനുമായി തന്റെ വീട്ടില്‍ താമസിക്കുന്ന താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. മകനും കുടുംബത്തിനുമൊപ്പമുള്ള വ്‌ലോഗ് നിരന്തരം പങ്കുവെക്കാറുണ്ട് താരം.

ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ വീഡിയോയാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. തന്റെ ആദ്യ പ്രണയത്തെ പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് താരം പുതിയ വീഡിയോയിലൂടെ.

കുട്ടിക്കാല ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന വീഡിയോയില്‍ ആണ് തന്റെ കുട്ടിക്കാല പ്രണയത്തെ കുറിച്ചാണ് താരം പറയുന്നത്. ‘അന്നത്തെ കാലത്ത്, ആ പ്രായത്തില്‍ പ്രണയം എന്താണ് എന്ന് അറിയില്ല. പക്ഷെ ഞങ്ങള്‍ മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ ആയിരുന്നു. അവന്റെ പേര് അഭിഷേക് എന്നാണെന്നാണ് താരം പറയുന്നത്.

യൂകെജിയില്‍ ഞാന്‍ ഡല്‍ഹിയില്‍ ആയിരുന്നു. ഇവനും എന്റെ ക്‌ളാസില്‍ തന്നെ ആയിരുന്നു. അവന്‍ ഭയങ്കര കരച്ചില്‍ ആയിരുന്നു. അവനെ ആശ്വസിപ്പിക്കല്‍ ആയിരുന്നു എന്റെ പരിപാടി’. നീ വിഷമിക്കണ്ട, ഞാന്‍ കൂടെയുണ്ട് എന്നൊക്കെ പറഞ്ഞാണ് ഞാന്‍ അവനെ ആശ്വസിപ്പിച്ചിരുന്നത്.

ഒരുമിച്ചായിരുന്നു, പോകുന്നതും വരുന്നതും. പിന്നെ എക്‌സാം ഒക്കെ വരുമ്പോള്‍ , ഹോം വര്‍ക്ക് ഒക്കെ ചെയ്യാതെ അവന്‍ വരുമ്പോള്‍ ടീച്ചര്‍ അവനെ വഴക്ക് പറഞ്ഞാലും കരയുന്നത് ഞാന്‍ ആയിരുന്നു. ഞങ്ങള്‍ അത്രയും തിക്ക് ഫ്രണ്ട്‌സ് ആയിരുന്നു എന്നും നടി വീഡിയോയില്‍ പറയുന്നു.

എന്റെ വീട്ടിലേക്ക് ഒക്കെ അവന്‍ വരുമായിരുന്നു. അങ്ങനെ വലിയ ക്ലോസ് ആയിരുന്നു. ഇപ്പൊ എവിടെ ഉണ്ട് എന്ന് അറിയില്ലയെന്നും താരം പറയുന്നുണ്ട്. കുട്ടികാലത്തെ ചിത്രങ്ങളടങ്ങിയ ആല്‍ബവും താരം പ്രേക്ഷകരെ കാണിക്കുന്നുണ്ട്.

താരത്തിന്റെ വീഡിയോ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്. അഭിഷേകിനെ എല്ലാവരും ചേര്‍ന്ന് കണ്ട് പിടിക്കണം എന്നാണ് താരത്തിന്റെ വീഡിയോയ്ക്ക് താഴെ ആരാധകര്‍ കുറിക്കുന്നത്.

Abin Sunny

Recent Posts

ജാസ്മിനെ കെട്ടിപിടിച്ച് കരഞ്ഞ് അൻസിബയുടെ ഉമ്മ.ജാസ്മിനെ കുറിച്ച് ഉമ്മ അൻസിബയോട് പറഞ്ഞത് ഇങ്ങനെ..കണ്ണുനിറഞ്ഞ് താരം

കഴിഞ്ഞ ദിവസം ഋഷിയുടേയും അൻസിബയുടേയും കുടുംബമായിരുന്നു ടാസ്കിന്റെ ഭാഗമായി എത്തിയത്. ഏറെ വൈകാരികമായിട്ടായിരുന്നു കുടുംബങ്ങളെ മത്സരാർത്ഥികൾ സ്വീകരിച്ചത്. തുടർന്ന് മത്സരാർത്ഥികൾ…

16 mins ago

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

12 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

12 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

12 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

12 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

13 hours ago