ടെലിവിഷന്‍ താരം സേജല്‍ ശര്‍മ(25) മുംബൈയിലെ വസതിയില്‍ തൂങ്ങിമരിച്ചനിലയില്‍. ശനിയാഴ്ച രാവിലെ നാലുമണിയോടെയാണ് സേജലിനെ മുംബൈയിലെ വസതിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ബന്ധുക്കളും സുഹൃത്തുക്കളും അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
താരത്തിന്റെ വസതിയില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്.
രാജസ്ഥാനിലെ ഉദയ്പൂര്‍ സ്വദേശിയായ സേജല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്ബാണ് മുംബൈയിലെത്തി അഭിനയ ജീവിതം ആരംഭിച്ചത്. ജാസ്മിന് ഭാസിന്, അന്‍ഷ് ബാഗ്രി, രോഹിത് പുരോഹിത് എന്നിവര്‍ അഭിനയിച്ച ‘ദില്‍ തോ ഹാപ്പി ഹായ് ജി’ എന്ന ടെലിവിഷന്‍ പരമ്ബരയിലൂടെയാണ് സേജല്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ഈ സിനിമ സേജലിന് നിരവധി അവസരങ്ങള്‍ നേടിക്കൊടുക്കുകയും ചെയ്തു. ടെലിവിഷന്‍ പരമ്ബര ചെയ്യുന്നതിന് മുമ്ബ് ചില പരസ്യങ്ങളിലും അവര്‍ അഭിനയിച്ചു.
സിമ്മി ഖോസ്ലയ്ക്കൊപ്പം അന്‍ഷ് ബംഗാരിയുടെ സഹോദരിയായി അഭിനയിച്ച ‘ദില്‍ തോ ഹാപ്പി ഹായ് ജി’യില്‍ റോക്കിയായാണ് സേജല്‍ അഭിനയിച്ചത്. 2019 ജനുവരി മുതല്‍ 2019 ഓഗസ്റ്റ് വരെയാണ് ‘ദില്‍ തോ ഹാപ്പി ഹായ് ജി’ സംപ്രേഷണം ചെയ്തത്.
‘ദില്‍ ടു ഹാപ്പി ഹായ് ജി’ക്ക് പുറമേ’ ആസാദ് പരിന്ദി ‘എന്ന വെബ് സീരീസിലും സേജല്‍ അഭിനയിച്ചു. 2018ല്‍ ഒരു സംഗീത ആല്‍ബത്തിലും സേജല്‍ അഭിനയിച്ചു. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ സേജല്‍ ഈ വിഡിയോ പങ്കുവെച്ചിരുന്നു.