സിനിമയിലും സീരിയലിലും സജീവമാണ് നടി സീമ ജി നായര്‍. എന്നും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളില്‍ ആയിരുന്നു സീമ എത്തിയിരുന്നത്. അഭിനയത്തിനു പുറമേ അവശത അനുഭവിക്കുന്നവരെ സഹായിക്കാനും സീമ മുന്നില്‍ തന്നെ ഉണ്ടായിരുന്നു. മകന് ആരോമലിനെ കുറിച്ച് പറഞ്ഞും താരം എത്തറുണ്ട്. ഇപ്പോള്‍ സീമ പങ്കിട്ട വീഡിയോ ആണ് ശ്രദ്ധനേടുന്നത്. അപ്പു എന്നെ വിട്ടുപോയെന്ന ക്യാപ്ഷനോടെയായാണ് പുതിയ വീഡിയോ പങ്കുവെച്ചത്.
ഞാനിപ്പോള്‍ പാരീസിലാണെന്ന് ആരോമല്‍ പറഞ്ഞത്. ഇവിടെ പഠിക്കാനായി വന്നതാണ്. ഒപ്പം ജോലിയും ചെയ്യുന്നുണ്ട്. ഏപ്രില്‍ 12നാണ് ഞാന്‍ ഇവിടേക്ക് വന്നത്. അമ്മയും ഇതേക്കുറിച്ച് ആരോടും പറഞ്ഞിട്ടില്ല. അതിനൊരു സാഹചര്യം കിട്ടിയില്ല. ഇന്നൊരു ഓഫ് കിട്ടിയപ്പോള്‍ ഞാനിവിടെയുണ്ട് എന്നറിയിക്കാനായി വന്നതാണ്. ചാരിറ്റിയും ഷൂട്ടുമൊക്കെയായി അമ്മയും തിരക്കിലാണ്. ഇങ്ങനെയൊരാള്‍ ഇവിടെയുണ്ട് എന്നറിയിക്കാനായി വന്നതാണ് ഞാന്‍ എന്നും ആരോമല്‍ പറഞ്ഞു.
ഇതിന് താഴെ പോസിറ്റീവായ നിരവധി കമന്റാണ് വരുന്നത്. അപ്പുവിന് മൊത്തത്തില്‍ ഒരു മാറ്റം. എല്ലാവരേയും സഹായിക്കാനുള്ള മനസ്സ് എന്നും ഉണ്ടാവട്ടെ എന്ന് ആരാധകര്‍ പറയുന്നു. ഒപ്പം ഇതുപോലൊരു ഹെഡിങ് കൊടുക്കല്ലേ മോനെ എന്നും ചിലര്‍ പറയുന്നു.
നടിയും നര്‍ത്തകിയും ഗായികയുമായ ചേര്‍ത്തല സുമതിയുടെ മകളാണ് സീമ . ഒരുകാലത്ത് കേരളത്തിലെ നാടകവേദികളില്‍ അത്ഭുതം സൃഷ്ടിച്ചിരുന്ന നടിയായിരുന്നു സീമ. ആദ്യ നാടകത്തിലും പിന്നീട് ടെലിവിഷനിലും രണ്ടു തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിട്ടുള്ള താരം കൂടിയാണ് സീമ.