Film News

ഒരു മകൻ മാത്രം ഉള്ളു എന്ന് പറഞ്ഞ ആൾക്ക് വീണ്ടും പെട്ടെന്ന് ഇങ്ങനെ ഒരു മകനുണ്ടായി. ചർച്ചയായ വാർത്തക്ക് പ്രതികരിച് സീമ ജി നായർ.

സീമ ജി നായരുടെ ഇളയ മകൻ വിവാഹിതനായി എന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. സ്നേഹസീമ എന്ന യൂട്യൂബ് ചാനലിലൂടെയാണ് വിവാഹവീഡിയോ പുറത്തുവന്നത്. താരത്തിൻ്റെ മകൻ ആരോമൽ പകർത്തിയ വീഡിയോ നിമിഷനേരംകൊണ്ട് വൈറലായി. എന്നാൽ കല്യാണത്തിന് സീമ പങ്കെടുക്കാത്തത് ചർച്ചയായിരുന്നു. ഒരു മകൻ മാത്രം ഉള്ളൂ എന്നു പറഞ്ഞ ആൾക്ക് വീണ്ടും ഒരു മകൻ പെട്ടെന്ന് എവിടുന്നു ഉണ്ടായി എന്ന ചോദ്യവും ഉയർന്നു. ഇപ്പോഴിതാ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിക്കൊണ്ട് വന്നിരിക്കുകയാണ് സീമ ജി നായർ. ചോദ്യങ്ങൾ കൊണ്ട് പൊറുതിമുട്ടി എന്നാണ് താരം പറയുന്നത്.
താരത്തിൻറെ വാക്കുകളിലൂടെ.

- Advertisement -

“ഇന്നലെ മുതൽ എനിക്ക് ഫോൺ കോൾ കൊണ്ട് ഇരിക്കപ്പൊറുതിയില്ല. കോൾ ആയും മെസ്സേജും ആയും ഒക്കെ ഭയങ്കര ബഹളമാണ് നടന്നുകൊണ്ടിരിക്കുന്നത്. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് മെസേജുകൾ വരുന്നത്. സുഹൃത്തുക്കൾ പലരും വിളിച്ചു ചോദിക്കുന്നുണ്ട്. കേൾക്കുന്നത് സത്യമാണോ എന്നൊക്കെയാണ് എല്ലാവരും ചോദിക്കുന്നത്. ഇന്നലെ രാവിലെ ആണെന്ന് തോന്നുന്നു. ഒരു ഓൺലൈൻ മീഡിയകാർ തൊടുത്തുവിട്ട അമ്പാണത്. അത് എന്തായാലും കൊള്ളേണ്ടിടത്ത് കൊണ്ടു. നല്ല റീച്ച് കിട്ടി. മീഡിയ കാരുമായി എനിക്ക് നല്ല പരിചയം ഉണ്ട്.

പക്ഷേ എന്നോട് സത്യാവസ്ഥ ആരും ചോദിച്ചില്ല. അങ്ങനെയാണ് ഈ ന്യൂസ് കൊടുത്തിരിക്കുന്നത്. ഈ വിഷയത്തിൽ എനിക്ക് പറയാനുള്ളത് ഇത്രയുമാണ്. എനിക്കൊരുപാട് അച്ഛന്മാരുണ്ട്. ഒരുപാട് അമ്മമാരുണ്ട്. ഒരുപാട് ചേച്ചിമാരും അനിയത്തിമാരും ആങ്ങളമാരും അനുജന്മാരും ചേട്ടന്മാരും അതിലുപരി എനിക്ക് ഒരുപാട് മക്കളുണ്ട്. സ്നേഹ സീമയിലെ ആദ്യ മുതലുള്ള ഏതു വീഡിയോ എടുത്താലും സ്പെഷ്യലായി ആരെങ്കിലുമൊക്കെ ഉണ്ടാകും. അവരൊക്കെ ആരാണെന്ന് പലരും ചോദിക്കാറുണ്ട്. അതിനുള്ള മറുപടി ഞാൻ കൊടുത്തിട്ടുണ്ട്. എൻറെ മക്കൾ ആണെന്ന് പറഞ്ഞ് ഞാൻ കുറെ പേരെ കൊണ്ട് നടക്കുന്നുണ്ട്. ആ കുറെ മക്കളിൽ ഒരാളാണ് ചിങ്ങുടു.

അപ്പുവിനെ പോലെ തന്നെ ഒരുപാട് സ്നേഹിച്ച മകനാണ്. ആദ്യം ബ്ലോഗുകളിൽ ഒക്കെ അവനുണ്ട്. അന്ന് അവൻ എൻറെ ഇളയ മകൻ ആണെന്നും ഞാൻ പറഞ്ഞിട്ടുണ്ട്. ആരോമൽ എൻറെ ഏകമകനാണ്. എനിക്ക് ഷൂട്ടിങ് ഉള്ളതുകൊണ്ടാണ് പോകാൻ പറ്റാതെ ഇരുന്നത്. ശരണ്യ എനിക്ക് മകളായിരുന്നു. നന്ദു ഏട്ടൻ എനിക്ക് മകനായിരുന്നു. ദേവു എനിക്ക് മകളാണ്. ദേവൂൻ്റെ കുഞ്ഞ് എനിക്ക് എൻറെ കുഞ്ഞുമോൾ ആണ്. ഇങ്ങനെ ഒരുപാട് പേരുണ്ട് എനിക്ക്. അമ്മ എന്ന് വിളിക്കുന്നവരൊക്കെ എനിക്ക് മക്കൾ ആണ്. 100 പേരെ ഞാനും അമ്മ എന്ന് വിളിക്കാറുണ്ട്. അച്ഛൻ എന്നും വിളിക്കാറുണ്ട്.

Abin Sunny

Recent Posts

ബിജെപി സ്ഥാനാര്‍ത്ഥിക്കായി 8 തവണ വോട്ട് ചെയ്ത കൗമാരക്കാരന്‍.വീഡിയോ വൈറൽ ആയതോടെ അറസ്റ്റ്

ഫറൂക്കാബാദ് ലോക്സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് തുടരെ തുടരെ വോട്ട് ചെയ്യുന്ന വീഡിയോ ആണ്…

3 mins ago

അഫ്സലിന്റെയും ദിയസനയുടെയും പ്ലാൻ! ജാസ്മിൻ ഗബ്രി നാടകം ഇനി ഇല്ല.ഉപ്പ വന്നു എല്ലാം ശുഭം

ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും…

29 mins ago

അപ്സരയും അമ്മയും ഭർത്താവും ഫേക്ക്.ഇങ്ങനെയൊന്നും പറയരുത്’; അപേക്ഷിച്ച് അപ്സരയുടെ ഭര്‍ത്താവ്

കുറച്ച് ദിവസം മുമ്പായിരുന്നു ബിഗ്ബോസ് വീട്ടിൽ അപ്സരയുടെ ഭർത്താവ് വന്നത്.വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇരുവരേയും സ്വീകരിച്ചത്. എല്ലാവരുമായും…

4 hours ago

ഗബ്രിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ ജാസ്മിന്റെ ഉപ്പ.ഗബ്രിയുടെ മാല അടക്കം ഊരിയെടുത്തു.പൊട്ടിക്കരഞ്ഞ് ജാസ്മിൻ

ഗബ്രിയുമായുള്ള ജാസ്മിന്റെ ബന്ധത്തില്‍ നിന്നും പൂര്‍ണമായും പുറത്ത് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് മാതാപിതാക്കള്‍. കഴിഞ്ഞ ഫാമിലി എപ്പിസോഡില്‍ ജാസ്മിന്റെ വാപ്പയും…

4 hours ago

അങ്ങനെ ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ വീട്ടിൽ ഉപ്പ ഇന്നും കേറിയിട്ടില്ല. പ്രേക്ഷകരെ കയ്യിലെടുത്ത് നോറയുടെ ഉപ്പ

സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ നോറയുടെയും ഉപ്പയുടെയും വീഡിയോ ആണ്.തന്നോട് ഉപ്പാക്കുണ്ടായിരുന്ന ചെറിയ ഇഷ്ടക്കേടിനെക്കുറിച്ച് നോറ തന്നെ നേരത്തെ ബിഗ്…

4 hours ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച അഫ്സൽ തിരിച്ചു വരുന്നു.ഉപ്പയെയും ഉമ്മയെയും അഫ്സൽ ആണ് കൊണ്ടുവിട്ടത്.ജാസ്മിന്റെ ഉപ്പ പറഞ്ഞ കാര്യങ്ങൾ ഇതാണ്

ഫാമിലി വീക്കില്‍ ഏറ്റവും അവസാനമായിട്ടാണ് ജാസ്മിന്റെ മാതാപിതാക്കള്‍ ബിഗ് ബോസിലേക്ക് എത്തിയത്. അകത്ത് വന്നതിനുശേഷം മകള്‍ക്കുണ്ടായ മാറ്റങ്ങള്‍ക്കെതിരെയാണ് ജാസ്മിന്റെ പിതാവും…

5 hours ago