മികച്ച പ്രതികരണമാണ് ബിഗ്ബോസ് സീസണ് ഫോര്‍ മലയാളത്തിന് ലഭിക്കുന്നത്. വാശിയേറിയ പോരാട്ടമാണ് ഷോയില്‍ നടക്കുന്നത്. നിരവധി സിനിമാ-സീരിയല്‍ , സോഷ്യല്‍ താരങ്ങളും ഇത്തവണ ബിഗ് ബോസ് വീട്ടില്‍ എത്തിയിട്ടുണ്ട്.
സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള നടി ധന്യ മേരി വര്‍ഗ്ഗീസും ബിഗ് ബോസിലെ ഒരു മത്സരാര്‍ത്ഥിയാണ്. കഴിഞ്ഞദിവസം ആരോഗ്യരംഗം ടാസ്കില് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആവാന്‍ അവസരം ലഭിച്ചത് ധന്യയ്ക്ക് ആയിരുന്നു. ഇപ്പോഴിതാ ഭാര്യയ്ക്ക് ഈ പദവി ലഭിച്ചതിന്റെ സന്തോഷമാണ് ഭര്‍ത്താവും നടനുമായ ജോണ്‍ പങ്കുവെച്ചത് .
വളരെയധികം സന്തോഷമുള്ള ഒരു ദിവസമായിരുന്നു ഇന്നലെ. ബിഗ് ബോസ് ഹൗസില്‍ ബിഎം ഐ പ്രകാരം ഹെല്‍ത്തി ബോഡി പ്രൂവ് ചെയ്ത് ധന്യ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ക്യാപ് അണിഞ്ഞ് കണ്ടപ്പോള്‍ ഒരുപാട് സന്തോഷവും അഭിമാനവും തോന്നി. കഴിഞ്ഞ 3 വര്‍ഷം നീ ഫോളോ ചെയ്ത വര്‍ക്കൗട്ടിന്റെയും ലൈഫ്ന്റെ സ്റ്റൈലിന്റെയും റിസള്‍ട്ട് ആണ് ഇന്നലെ കണ്ടത്. വര്‍ക്കൗട്ട് ചെയ്യാന്‍ മടി കാണിക്കുമ്പോള്‍ ഞാന്‍ ധന്യയോട് ചോദിക്കുന്ന സ്ഥിരം ചോദ്യം ഇന്നലെ എന്റെ മനസിലൂടെ കടന്നു പോയി.
നിനക്കു ദീപിക പദുക്കോണിനോ പോലെ ആവണോ അതോ (ഫിസീക് ശ്രദ്ധിക്കാത്ത മറ്റൊരു ആര്ടിസ്റ്റിനെ ) പോലെ ആവണോ. എന്തായാലും വലിയ ദീപിക പദുക്കോണ്‍ ഒന്നുമായില്ലേലും ഒരു 10 പേര്‍ക്കെങ്കിലും ഇന്നലെ ധന്യ ഒരു ഇന്സ്പിരേഷന് ആയിട്ടുണ്ടെന്നു കരുതുന്നു എന്നായിരുന്നു ജോണ്‍ കുറിച്ചത്.