സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് അമൃതാ സുരേഷ്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ആയിരുന്നു അമൃതയുടെ വരവ്. പിന്നാലെ നിരവധി അവസരമാണ് ഈ താരത്തിനു ലഭിച്ചത്. ഇതിനിടെ ഒരു യൂട്യൂബ് ചാനലും ആരംഭിച്ചു അമൃത. അമൃതയുടെ വീഡിയോയില്‍ സഹോദരി അഭിരാമിയും എത്താറുണ്ട്.
ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്താണ് അമൃത ഇന്ന് ഈ നിലയില്‍ എത്തിയത്. ഇതേക്കുറിച്ചെല്ലാം താരം പറഞ്ഞിരുന്നു. ഇപ്പോള്‍ അമൃതയുടെ ജോസ് ടോക്ക്സിന്റെ വീഡിയോ ആണ് വൈറലാകുന്നത്. തുടക്കത്തില്‍ ഒരുപാട് വിമര്‍ശനം അമൃത നേരിടേണ്ടിവന്നു. കുറേ ദിവസങ്ങള്‍ ആരോടും ഒന്നും പറയാന്‍ പറ്റാതെ കരഞ്ഞു തീര്‍ക്കുകയായിരുന്നു എന്നും അമൃത ഇതില്‍ പറയുന്നുണ്ട്.
ആദ്യം മിണ്ടാതിരുന്നു. പ്രതികരിക്കാന്‍ തുടങ്ങിയപ്പോള്‍ എല്ലാവരും എന്നെ അഹങ്കാരിയാക്കി. എന്ത് ചെയ്താലും കുറ്റം മാത്രമായിരുന്നു. അവനവന്റെ തീരുമാനം പറയുമ്പോള്‍ ലഭിക്കുന്ന കുറ്റപ്പെടുത്തലുകളാണ്. ഞാന്‍ അക്കാലത്ത് ഞാന്‍ ആരാണെന്ന് ചിന്തിച്ച് തുടങ്ങി…. ഞാന്‍ എങ്ങനെ മുന്നോട്ട് പോകും, ജോലി ചെയ്യും, കുഞ്ഞിനെ വളര്‍ത്തും എന്നിങ്ങനെ പല കാര്യങ്ങള്‍ ചിന്തിച്ചു.
പിന്നീടാണ് ഞാന്‍ എന്നിലെ എന്നെ തിരിച്ചറിഞ്ഞ്. അത്ര വലിയൊരു ദുസ്വപ്നത്തില് നിന്നും എഴുന്നേറ്റ് മകളേയും കൈയ്യില്‍ പിടിച്ച് ജീവനോടെ ഞാന്‍ ഇന്നും ഉണ്ടല്ലോ… എന്ന് ചിന്തിച്ചപ്പോള്‍ ഞാന്‍ എത്രത്തോളം ശക്തയായ സ്ത്രീയാണെന്ന് മനസിലാക്കി. പത്ത് വര്‍ഷം മുമ്പുള്ള അമൃത സുരേഷ് നാണക്കേടുള്ള, ചമ്മലുള്ള വ്യക്തിയായിരുന്നു. പക്ഷെ ഇന്ന് ഞാന്‍ അങ്ങനെയല്ല. ഞാന്‍ ശക്തയായ സ്ത്രീയാണ്. എല്ലാ സ്ത്രീകളും എപ്പോഴും സ്വയം വിലയിരുത്തണമെന്നും അമൃത പറയുന്നു.