ബിഗ് ബോസ് സീസണ് ത്രീയില്‍ ആദ്യദിനത്തില്‍ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഡിംപല്‍ ഭാല്‍. ആ രൂപവും ഭാവവും സഹമത്സരാര്‍ഥികളോടുള്ള പെരുമാറ്റരീതി എല്ലാമാണ് ഡിംപലിനെ വ്യത്യസ്തയാക്കിയത്. ഷോയില്‍ മിന്നുന്ന പ്രകടനമായിരുന്നു ഈ താരം കാഴ്ചവച്ചത്. അതിനാല്‍ തന്നെ ഡിംപലിന് ആരാധകര്‍ ഏറെയായിരുന്നു. എന്നാല്‍ ഇതിനിടെ ചില വിമര്‍ശനങ്ങളും ഈ താരത്തിന് നേരെ ഉയര്‍ന്നിരുന്നു, ഇപ്പോള്‍ അതേ കുറിച്ചാണ് ഡിംപല്‍ സംസാരിക്കുന്നത്.
താന്‍ ജീവിതത്തെ ഒരു അടിപൊളി ഷോ ആയിട്ടാണ് കാണുന്നതെന്ന് ഡിംപല്‍ പറയുന്നു. മറ്റുള്ളവരുടെ ജീവിതം കണ്ടും കൊണ്ടും സ്വന്തം ജീവിതം കണ്ടും കൊണ്ടും പഠിച്ച ഒരാളാണ് താന്‍. എന്റെ ജീവിതത്തില്‍ നിയന്ത്രിക്കാന്‍ എനിക്ക് മാത്രമേ കഴിയൂ എന്ന് ഞാന്‍ മനസ്സിലാക്കിയത് എന്റെ പന്ത്രണ്ടാമത്തെ വയസ്സിലാണ്.
എനിക്ക് പന്ത്രണ്ട് വയസ്സ് മാത്രം പ്രായമുള്ള സമയത്താണ് എന്റെ അടുത്ത സുഹൃത്ത് എന്റെ മടിയില്‍ കിടന്ന് മരിച്ചത്. ഇതോടെ ആകെ തളര്‍ന്നു പോയി ഞാന്‍. അതിന് പിന്നാലെ മറ്റൊരു ദുരന്തം കൂടി വരുന്നത്, എന്റെ നട്ടെല്ലിന് ട്യൂമര്‍ ആണെന്ന വിവരം ഞാന്‍ അറിഞ്ഞു. മാനസികമായും ശാരീരികമായും തളര്‍ന്നു പോയപ്പോഴും ചിരിച്ചു നില്ക്കാന് ഞാന്‍ ശ്രമിച്ചു.
ഇതിനെല്ലാം പിന്നാലെ എന്റെ ജീവിതത്തിലേക്ക് വന്ന മറ്റൊരു ദുഃഖ വാര്‍ത്തയായിരുന്നു ബിഗ് ബോസില്‍ വെച്ച് ഞാന്‍ കേട്ടത്. അച്ഛന്റെ മരണവാര്‍ത്ത. ആ നഷ്ടം എന്നെ പിന്നെയും തളര്‍ത്തി. ഇതിനെയൊക്കെ അതിജീവിച്ച് വരുമ്പോഴും ഈ സമൂഹം എന്നെ തളര്‍ത്താന്‍ ശ്രമിച്ചു.
ഷോയില്‍ അവള് അവളുടെ ടിആര്‍പി കൂട്ടാന്‍ വേണ്ടി ചത്ത കൂട്ടുകാരിയുടെ ടാറ്റു ഉണ്ടാക്കി, എന്നോ ഉണ്ടായ ഒരു സര്‍ജ്ജറിയുടെ പേരില്‍ സിംപതി ക്രിയേറ്റ് ചെയ്തു.. അച്ഛനെ കൊന്ന് ടാറ്റു അടിച്ചു എന്നൊക്കെയായിരുന്നു വിമര്‍ശനങ്ങള്‍. എന്റെ ശരീരത്തെയും പലരും വിമര്‍ശിക്കുന്നു. ഈ വിമര്‍ശനങ്ങള്‍ ഒന്നും തന്നെ ബാധിക്കില്ലെന്നും ഡിംപല്‍ പറയുന്നു.