ബിഗ് ബോസ് വീട്ടില്‍ വച്ചാണ് ദില്‍ഷയോട് റോബിന് പ്രണയം പറഞ്ഞത്. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. പുറത്തു വന്നാല്‍ റോബിന്റെയും ദില്‍ഷയുടെ വിവാഹം ഉണ്ടാവും എന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ താന്‍ റോബിനും ബ്ലെസ്സിയും ആയുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു എന്നായിരുന്നു ദില്‍ഷ വീഡിയോയില്‍ എത്തി പറഞ്ഞത്. ഇതിന് പിന്നാലെ റോബിനെ ആശ്വസിപ്പിച്ച് നിരവധി പേര് എത്തിയിരുന്നു.
ഇപ്പോള്‍ ദില്‍ഷയുടെ വാക്കുകളില്‍ പൊതുവേദിയില്‍ പ്രതികരിക്കുകയാണ് റോബിന്. ആരാധകരോടൊപ്പം വേദി പങ്കിടുന്നതിനിടയിലാണ് റോബിന് ദില്‍ഷയെക്കുറിച്ച് സംസാരിച്ചത്. എന്റെ യോഗ്യത എന്നെ സ്നേഹിക്കുന്നവര്‍ക്ക് മാത്രമേ അറിയൂ. എന്ന കെ.ജി.എഫ്. ഡയലോഗ് പറഞ്ഞുകൊണ്ടാണ് റോബിന് എത്തിയത്.
ആരൊക്കെ പോയാലും എനിക്ക് നിങ്ങള്‍ മതി. പോകുന്നവരൊക്കെ പൊക്കോട്ടെ എന്നാണ് റോബിന് പറയുന്നത്. ഞാന്‍ മാനസമൈന ഒന്നും പാടി നടക്കാന്‍ ഉദ്ദേശിച്ചിട്ടില്ല എന്നും താരം പറഞ്ഞു. ഈ മഴയത്തും എന്നെ കാണാന്‍ ഇവിടെ വന്ന നിങ്ങളുള്ളപ്പോള്‍ എനിക്ക് മറ്റാരും വേണ്ട.
സ്നേഹിക്കാന്‍ ഇത്രയും ആളുകളുള്ളപ്പോള്‍ ഒരു നഷ്ടത്തിനെക്കുറിച്ചും ഞാന്‍ ചിന്തിക്കുന്നില്ല. തോല്ക്കാന് എനിക്ക് മനസ്സില്ല. എനിക്ക് നിങ്ങളോട് പറയാന്‍ ഒരു കാര്യം മാത്രമേ ഉള്ളൂ. നമ്മള് ഒരു രീതിയിലും ആരേയും സൈബര്‍ അറ്റാക്ക് ചെയ്യാനോ, ഡീഗ്രേഡ് ചെയ്യാനോ നില്‍ക്കരുത്. നമ്മള് കാരണം ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത് എന്നാണ് റോബിന് പറഞ്ഞത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…